ഹഗിയോഗ്രഫി
മതനേതാക്കളുടെയോ വിശുദ്ധരുടെയോ ജീവചരിത്രങ്ങളെ പൊതുവെ ഹഗിയോഗ്രഫി (/ˌhæɡiˈɒɡrəfi/; വിശുദ്ധമെന്നർത്ഥമുള്ള ഹഗിയ, എഴുത്ത് എന്നർത്ഥമുള്ള ഗ്രാഫിയ എന്നീ പുരാതന ഗ്രീക്ക് വാക്കുകൾ ചേർന്ന് രൂപപ്പെട്ടത്)[1] എന്നറിയപ്പെടുന്നു. ഇത്തരം എഴുത്തുകൾ വിറ്റ എന്ന റോമൻ പേരിലും അറിയപ്പെട്ടുവരുന്നു.
സന്ന്യാസികൾ, മഠാധിപതികൾ, വിശുദ്ധർ എന്ന് ഗണിക്കപ്പെടുന്നവർ, കന്യാസ്ത്രീകൾ, ഏതെങ്കിലും മതത്തിലെ പ്രധാനവ്യക്തികൾ എന്നിവരുടെയൊക്കെ ജീവചരിത്രങ്ങളൊക്കെ ഈ വിഭാഗത്തിൽ വരുന്നു[2] [3] [4].
വിവിധ സഭകൾ വിശുദ്ധരാക്കിയ വ്യക്തികളുടെ ജീവിതം, അവരുടെ അദ്ഭുതപ്രവൃത്തികൾ എന്നിവയിൽ ക്രിസ്ത്യൻ ഹഗിയോഗ്രഫി ശ്രദ്ധയൂന്നുമ്പോൾ മറ്റു മതങ്ങളും[5][6][7] അവരുടെ നേതാക്കൾ, ഗുരുവര്യർ, മറ്റു പ്രധാന വ്യക്തികൾ എന്നിവരുടെ ഹഗിയോഗ്രഫി ഗ്രന്ഥങ്ങൾ രചിച്ചുവന്നു.
അവലംബം
തിരുത്തുക- ↑ "hagiography". Oxford English Dictionary (Online ed.). Oxford University Press. (Subscription or participating institution membership required.)
- ↑ Rico G. Monge (2016). Rico G. Monge, Kerry P. C. San Chirico and Rachel J. Smith (ed.). Hagiography and Religious Truth: Case Studies in the Abrahamic and Dharmic Traditions. Bloomsbury Publishing. pp. 7–22. ISBN 978-1-4742-3579-2.
- ↑ Jeanette Blonigen Clancy (2019). Beyond Parochial Faith: A Catholic Confesses. Wipf and Stock Publishers. p. 137. ISBN 978-1-5326-7282-8.
- ↑ Rapp, Claudia (2012). "Hagiography and the Cult of Saints in the Light of Epigraphy and Acclamations". Byzantine Religious Culture. BRILL Academic. pp. 289–311. doi:10.1163/9789004226494_017. ISBN 978-90-04-22649-4.
- ↑ Jonathan Augustine (2012), Buddhist Hagiography in Early Japan, Routledge, ISBN 978-0415646291
- ↑ Robert Ford Campany (2002), To Live as Long as Heaven and Earth: A Translation and Study of Ge Hong's Traditions of Divine Transcendents, University of California Press, ISBN 978-0520230347
- ↑ David Lorenzen (2006), Who Invented Hinduism?, Yoda Press, ISBN 978-8190227261, pp. 120–121