ഒരു സൗദി അറേബ്യൻ മുസ്ലിം പണ്ഡിതനാണ് സൽമാൻ അൽഔദ. ലോക മുസ്‌ലിം പണ്ഡിതവേദി അസിസ്റ്റന്റ് സെക്രട്ടറിമാരിലൊരാൾ. അറുപതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവ്. ആറിലധികം ചാനലുകളിൽ വ്യത്യസ്ത പരിപാടികളുടെ അവതാരകൻ. ഇന്ന് ഇസ്‌ലാമിക ലോകത്ത് തലയെടുപ്പുള്ള പത്ത് പണ്ഡിതരിലൊരാൾ . സൗദിയിലെ സലഫി ധാരയോട് ചേർന്ന് നിൽക്കുമ്പോഴും ചിന്താപരമായി ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടും അതിന്റെ അമരക്കാരോടും ഐക്യപ്പെടുന്ന ഒരു ശൈലി അദ്ദേഹത്തിന്റെ രചനകളിലും പ്രഭാഷണങ്ങളിലും കണ്ടെത്താനാകും[1].1994-1999 കാലഘട്ടത്തിൽ അദ്ദേഹത്തെ ജയിലിലടച്ചു.2017 സെപ്റ്റംബറിൽ സൗദി അധികൃതർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. 2018 ജൂലൈ വരെ കുറ്റം ചുമത്തുകയോ വിചാരണ നടത്തുകയോ ചെയ്യാതെ ഏകാന്തതടവിൽ കഴിയുകയും ചെയ്തു.അദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗങ്ങൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി.ഖത്തർ ഉപരോധം പിന്തുണയ്ക്കുന്നതിനായി പ്രത്യേക വാചകം ട്വീറ്റ് ചെയ്യാനുള്ള സൗദി അധികൃതരുടെ ഉത്തരവ് പാലിക്കാൻ വിസമ്മതിച്ചതിനാണ് അറസ്റ്റ്2018. സെപ്റ്റംബർ 4 ലെ നിയമപരമായ ഹിയറിംഗിൽ, പ്രോസിക്യൂട്ടർമാർ സൽമാൻ അൽഔദ വധശിക്ഷ നൽകാൻ അപേക്ഷിച്ചു.[2]

വ്യക്തിജീവിതം തിരുത്തുക

1955 അല്ലെങ്കിൽ 1956 ൽ മധ്യ സൗദി അറേബ്യയിലെ അൽ-കാസിമിലെ ബുറൈഡ നഗരത്തിനടുത്തുള്ള അൽ-ബസറിൽജനിച്ചു[3].അദ്ദേഹം തൻ്റെ ആദ്യ വർഷങ്ങൾ അൽ-ബാസറിൽ ചെലവഴിച്ചു, തുടർന്ന് ബുറൈഡയിലേക്ക് മാറി. ഹയാ അൽ സായാരിയെയാണ്സൽമാൻ അൽഔദ വിവാഹം കഴിച്ചത്.

വിദ്യാഭ്യാസം തിരുത്തുക

ബുറൈഡയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ അബ്ദുൽ അസീസ് ബ്നു അബ്ദുല്ല ,അബ്ദുല്ല ഇബ്നു ബാസ്,മുഹമ്മദ് ബ്നുൽ ഉതൈമീൻ, അബ്ദുല്ല അബ്ദുൽ റഹ്മാൻ ജിബ്രിരീൻ,സ്വാലിഹ് അൽ ബ്ലീഹി  തുടങ്ങിയ പണ്ഡിതന്മാരുടെ കീഴിൽ ആറുവർഷം അദ്ദേഹം പഠിച്ചു. പ്രാദേശിക പണ്ഡിതന്മാരുടെ മാർഗ്ഗ നിർദ്ദേശത്തിൽ അദ്ദേഹം അറബി വ്യാകരണം ,ഹംമ്പലി കർമശാസ്ത്രം,ഹദീസ് എന്നിവ പഠിച്ചു.മുഹമ്മദ് ബിൻ സൗദ്  സർവ്വകലാശാലയിൽ നിന്നും ഇസ്ലാമിക കർമശാസ്ത്രത്തിൽ അദ്ദേഹം ബിഎ ,എംഎ , പി എച്ച് ഡി ( English : BA, MA, Phd) എന്നിവ പൂർത്തീകരിച്ചുകാസിമിലെ ശരീഅത്ത്, മത തത്വങ്ങൾ എന്നിവയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം പിന്നീട് കാസിമിലെ സയന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അദ്ധ്യാപകനായി.[4]

കരിയർ

1990 ൽ ബുറൈഡയിലെ പ്രധാന പെട്ട ഒരു പള്ളിയിൽ അദ്ദേഹം അദ്ധ്യാപകനായിരുന്നു. പള്ളിയിലെ പൊതു ജനങ്ങൾക്കായി അദ്ദേഹം ആഴ്ച തോറും ക്ലാസ്സുകളും ഉപദേശങ്ങളും നൽകി. ബുലൂഗുൽ മറാം[5] ( ഗ്രന്ഥകർത്താവ് : ഹാഫിസ് ഇബ്നു ഫജർ ആസ്ക്കലാനി ) എന്ന പുസ്തകത്തെ കുറിച്ചും അദ്ദേഹം വ്യാഖ്യാനം നൽകി. അദ്ദേഹം ദിവസേനെ സുബഹി നമസ്കാരത്തിന് ശേഷം നസീഹത്ത് നൽകുകയും ഖുർആൻ, സ്വഹീഹുൽ ബുഖാരി, സ്വഹീഹുൽ മുസ്ലിം എന്നിവയുടെ അധികാരിക ശേഖരങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു.


നിയമപരമായ കേസുകൾ

സ്വവർഗരതി, ശരീഅത്ത്, എന്നീ വിഷയങ്ങളിൽ പുരോഗമനകരമായ നിലപാടുണ്ടായിരുന്ന സൽമാൻ അൽ ഔദ രാജഭരണത്തിന്റെ കടുത്ത വിമർശകനുമായിരുന്നു. ഇക്കാരണത്താൽ 1994 തൊട്ട് 99 വരെയുള്ള 5 വർഷത്തോളം അദ്ദേഹം സൗദി ജയിലിലായിരുന്നു.2017 ജൂണിൽ ഖത്തറിനെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ഉപരോധത്തെ പിന്തുണയ്ക്കാൻ വിസമ്മതിച്ചതിനാണ് 2017 സപ്തംബർ ഏഴിന് ഡോ. സൽമാൻ അൽ ഔദ എന്ന പ്രമുഖ സൗദി പണ്ഡിതനെ സൗദി അധികൃതർ ജയിലിലടച്ചത് എന്നാണ് ആരോപണം[6]. സൗദിയിലും പുറത്തും ലക്ഷക്കണക്കിന് അനുയായികളുള്ള സൗദി പണ്ഡിതനായിരുന്നു അൽ ഔദ. ഖത്തറിനെതിരേ ഏർപ്പെടുത്തിയ ഉപരോധത്തെ അനുകൂലിച്ച് അധികൃതർ പോസ്റ്റ് ചെയ്യാൻ കൽപിച്ച ട്വിറ്റർ സന്ദേശം തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാൻ അദ്ദേഹം വിസമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉപരോധത്തിനെതിരായ ജനവികാരത്തെ ശമിപ്പിക്കുകയായിരുന്നു ഔദയുടെ ട്വിറ്റർ പോസ്റ്റിലൂടെ സൗദി ഭരണകൂടം ഉദ്ദേശിച്ചത്.ഖത്തറിനെതിരെ മൂന്നര വർഷം മുമ്പ് പ്രഖ്യാപിച്ച ഉപരോധം സൗദി അറേബ്യ പിൻവലിച്ചെങ്കിലും ഉപരോധത്തെ പിന്തുണയ്ക്കാൻ വിസമ്മതിച്ച സൽമാൻ അൽ ഔദ ഇപ്പോഴും ജയിലിലാണ്[7].

പുസ്തകങ്ങളും ഓൺലൈൻ പ്രസിദ്ധീകരണവും തിരുത്തുക

അവലംബം തിരുത്തുക

  1. "സൽമാൻ അൽഔദ; ആ മൗനവും പ്രതിഷേധമായിരുന്നു" (in അമേരിക്കൻ ഇംഗ്ലീഷ്). 2017-09-20. Retrieved 2021-03-23.
  2. "Salman Al-Odah - سلمان العودة - Dourous on Assabile". Retrieved 2021-03-23.
  3. "സൽമാൻ അൽഔദയെ ഉടൻ മോചിപ്പിക്കണം: ലോക മുസ്‌ലിം പണ്ഡിതവേദി". Retrieved 2021-03-23.[പ്രവർത്തിക്കാത്ത കണ്ണി]
  4. "മുസ്‌ലിം ജീവിതം" (in ഇംഗ്ലീഷ്). Retrieved 2021-03-23.
  5. "bulul maram". deensquare.
  6. "human-rights-watch-reports-human-rights-watch-world-report-1994-409-pp". Retrieved 2021-03-23.
  7. Desk (2018-01-08). "ഖത്തറിനെതിരായ ഉപരോധത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തില്ല; പ്രമുഖ പണ്ഡിതൻ സൗദി ജയിലിൽ!". Retrieved 2021-03-23.
"https://ml.wikipedia.org/w/index.php?title=സൽമാൻ_അൽഔദ&oldid=3923913" എന്ന താളിൽനിന്ന് ശേഖരിച്ചത്