സർ വാൾട്ടർ സ്കോട്ട്
സർ വാൾട്ടർ സ്കോട്ട് (ജീവിതകാലം: 15 ഓഗസ്റ്റ് 1771 - 21 സെപ്റ്റംബർ 1832), ഒരു സ്കോട്ടിഷ് ചരിത്ര നോവലിസ്റ്റും കവിയും നാടകകൃത്തും ചരിത്രകാരനുമായിരുന്നു. അദ്ദേഹത്തിന്റെ നിരവധി കൃതികൾ പ്രത്യേകിച്ചും ഇവാൻഹോ, റോബ് റോയ്, വേവർലി, ഓൾഡ് മോർട്ടാലിറ്റി (അല്ലെങ്കിൽ ദ ടെയ്ൽ ഓഫ് ഓൾഡ് മോർട്ടാലിറ്റി), ദി ഹാർട്ട് ഓഫ് മിഡ്-ലോത്തിയൻ, ദി ബ്രൈഡ് ഓഫ് ലമ്മർമൂർ, ആഖ്യാന കവിതകളായ ലേഡി ഓഫ് ദി ലേക്ക്, മർമിയോൺ തുടങ്ങിയവ ഇംഗ്ലീഷ്-സ്കോട്ടിഷ് സാഹിത്യത്തിലെ ക്ലാസിക്കുകളായി അവശേഷിക്കുന്നു.
സർ വാൾട്ടർ സ്കോട്ട് | |
---|---|
ജനനം | 15 August 1771 Edinburgh, Scotland |
മരണം | 21 സെപ്റ്റംബർ 1832 Abbotsford, Roxburghshire, Scotland | (പ്രായം 61)
തൊഴിൽ |
|
പഠിച്ച വിദ്യാലയം | University of Edinburgh |
Period | 19th century |
സാഹിത്യ പ്രസ്ഥാനം | Romanticism |
പങ്കാളി | Charlotte Carpenter (Charpentier) |
കയ്യൊപ്പ് |
തൊഴിൽപരമായി ഒരു അഭിഭാഷകനും ന്യായാധിപനും നിയമപരമായ അഡ്മിനിസ്ട്രേറ്ററുമായിരുന്ന സ്കോട്ട്, തന്റെ സാഹിത്യ രചനയും എഡിറ്റിംഗും സെഷൻ ക്ലാർക്ക്, സെൽകിർഷെയറിന്റെ ഷെരീഫ്-ഡെപ്യൂട്ടി എന്ന നിലയിലുള്ള തന്റെ ദൈനംദിന ജോലികളുമായി സംയോജിപ്പിച്ചു. എഡിൻബർഗിലെ ടോറി പ്രസ്ഥാനത്തിന്റേയും പാർട്ടിയുടെയും സ്ഥാപനത്തിൽ പ്രമുഖനായിരുന്ന അദ്ദേഹം ഹൈലാൻഡ് സൊസൈറ്റിയിൽ സജീവമായിരുന്നതോടൊപ്പം റോയൽ സൊസൈറ്റി ഓഫ് എഡിൻബർഗിന്റെ (1820-1832) ദീർഘകാല പ്രസിഡന്റും, സ്കോട്ട്ലൻഡിലെ സൊസൈറ്റി ഓഫ് ആന്റിക്വറീസ് (1827-1829) വൈസ് പ്രസിഡന്റും ആയിരുന്നു.[1]
അവലംബം
തിരുത്തുക- ↑ "Famous Fellows". Society of Antiquaries of Scotland. Retrieved 18 January 2019.