സർ എഡ്വിൻ അർനോൾഡ് KCIE CSI (10 ജൂൺ 1832 - 24 മാർച്ച് 1904) ദി ലൈറ്റ് ഓഫ് ഏഷ്യ എന്ന സാഹിത്യ കൃതിയിലൂടെ ഏറെ അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് കവിയും പത്രപ്രവർത്തകനുമായിരുന്നു.[1]


എഡ്വിൻ അർനോൾഡ്
ജനനം(1832-06-10)10 ജൂൺ 1832
ഗ്രേവ്സെൻഡ്, ഗ്രേവ്ഷാം, കെന്റ്, ഇംഗ്ലണ്ട്
മരണം24 മാർച്ച് 1904(1904-03-24) (പ്രായം 71)
ലണ്ടൻ, ഇംഗ്ലണ്ട്
തൊഴിൽപത്രപ്രവർത്തകൻ, എഡിറ്റർ, കവി
ദേശീയതഇംഗ്ലീഷ്
വിദ്യാഭ്യാസംയൂണിവേഴ്സിറ്റി കോളേജ്, ഓക്സ്ഫോർഡ്
ശ്രദ്ധേയമായ രചന(കൾ)ദ ലൈറ്റ് ഓഫ് ഏഷ്യ
കയ്യൊപ്പ്

ജീവചരിത്രം

തിരുത്തുക

സസെക്സ് മജിസ്‌ട്രേറ്റായിരുന്ന റോബർട്ട് കോൾസ് അർനോൾഡിന്റെ രണ്ടാമത്തെ മകനായി കെന്റിലെ ഗ്രേവ്‌സെൻഡിലാണ് അർനോൾഡ് ജനിച്ചത്. എസെക്സിലെ സൗത്ത്ചർച്ചിലെ ഒരു കൃഷിയിടമായ സൗത്ത്ചർച്ച് വിക്കിൽ വളരുകയും റോച്ചസ്റ്ററിലെ കിംഗ്സ് സ്കൂൾ, ലണ്ടനിലെ കിംഗ്സ് കോളേജ്, 1852-ൽ "ദ ഫീസ്റ്റ് ഓഫ് ബെൽഷാസർ" എന്ന വിഷയത്തിൽ കവിതയ്ക്ക് ന്യൂഡിഗേറ്റ് സമ്മാനം നേടിയ ഓക്സ്ഫോർഡിലെ യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽനിന്നാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയത്.[2]

  1. Sir Edwin Arnold The New York Times, 25 March 1904
  2. The Feast of Belshazzar: A Prize Poem Recited in the Theatre, Oxford, June 23 1852, Francis Macpherson, Oxford
 
Wikisource
സർ എഡ്വിൻ അർനോൾഡ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
 
വിക്കിചൊല്ലുകളിലെ സർ എഡ്വിൻ അർനോൾഡ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=സർ_എഡ്വിൻ_അർനോൾഡ്&oldid=3943461" എന്ന താളിൽനിന്ന് ശേഖരിച്ചത്