ആർതർ കോനൻ ഡോയൽ

വിഖ്യാതമായ ഷെർലക് ഹോംസ് ഡിറ്റക്റ്റീവ് കഥകൾ എഴുതിയ ഒരു സ്കോട്ടിഷ് എഴുത്തുകാരനാണ്.
(സർ ആർതർ കോനൻ ഡോയൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സർ ആർതർ ഇഗ്നേഷ്യസ് കോനൻ ഡോയൽ, (ജീവിതകാലം: 22 മേയ് 1859-7 ജുലൈ 1930) വിഖ്യാതമായ ഷെർലക് ഹോംസ് ഡിറ്റക്റ്റീവ് കഥകൾ എഴുതിയ ഒരു സ്കോട്ടിഷ് എഴുത്തുകാരനാണ്. ഹോംസ് കഥകൾ ക്രൈം ഫിക്ഷൻ ഫീൽഡിലെ ഏറ്റവും പുതുമ നിറഞ്ഞ ഒന്നായിട്ടാണ് പരിഗണിക്കുന്നത്. സയൻസ് ഫിക്ഷൻ കഥകൾ, ചരിത്ര നോവലുകൾ, നാടകങ്ങൾ, കവിതകൾ, ഫിക്ഷനിതര കൃതികൾ എന്നിങ്ങനെ വളരെയധികം മേഖലകളിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.അദ്ദേഹം ഒരു ഭിഷഗ്വരൻ കൂടി ആയിരുന്നു.

ആർതർ കോനൻ ഡോയൽ
സർ ആർതർ കോനൻ ഡോയൽ
സർ ആർതർ കോനൻ ഡോയൽ
തൊഴിൽNovelist, short story writer, poet, doctor
GenreDetective fiction, historical novels, non-fiction
ശ്രദ്ധേയമായ രചന(കൾ)stories of Sherlock Holmes
The Lost World
കയ്യൊപ്പ്

22 മേയ് 1859 ൻ ചാർലീസ് അൽട്ടമൊന്റ് ഡോയൽ എന്ന ഇഗ്ലീഷുകാരനും മേരി ഫോളി എന്ന ഐറിഷ്കാരിക്കും സ്കോട്ട്‌ലാൻഡിലെ എഡിൻബർഗ് എന്ന സഥലത്ത് അർതർ കോനൻ ഡോയൽ ജനിച്ചു. കോനൻ ഡോയലിന്റെ പിതാവ് ഒരു ആർട്ടിസ്റ്റ് ആയിരുന്നു.

എട്ടാം വയസ്സിൽ കോനൻ ഡോയൽ സ്കൂളിൽ പോയിത്തുടങ്ങി. പിന്നെ അദ്ദേഹം Stonyhurst College ൽ അയക്കപ്പെട്ടു. പക്ഷെ 1875-ൽ അദ്ദേഹത്തെ അവിടെ നിന്നും പുറത്താക്കി.

എഡിൻ ബർഗ് യൂണിവേഴ്സിറ്റിയിൽ 1876 മുതൽ 1881 വരെ അദ്ദേഹം വൈദ്യശാസ്ത്രത്തിന് പഠിച്ചു. ഇക്കാലയളവിൽ അദ്ദേഹം എഴുതാൻ ആരംഭിച്ചിരുന്നു.. അദ്ദേഹത്തിന്റെ ആദ്യ പ്രസിദ്ധീകരിച്ച കഥ Chambers's Edinburgh Journal ൽ പ്രത്യക്ഷപ്പെട്ടൂ. അപ്പോൾ അദ്ദേഹത്തിന് 20 വയസ്സ് പോലും അയിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ യൂനിവേഴ്സിറ്റി അദ്ധ്യായനകാലം കഴിഞ്ഞതിന് ശേഷം അദ്ദേഹം പടിഞ്ഞാറേ ആഫ്രിക്കൻ തീരപ്രദേശത്തേക്കുള്ള സമുദ്രയാത്ര നടത്തുന്ന ഒരു കപ്പലിൽ ഒരു കപ്പൽ ഡോകടർ ആയി സേവനം അനുഷ്ടിച്ചു. 1885 ൽ tabes dorsalis എന്ന വിഷയത്തിൽ അദ്ദേഹം ഡോക്ടറേറ്റ് നേടി.

സംഭാവനകൾ

തിരുത്തുക

'ദ വൈറ്റ് കമ്പനി" തൊട്ട് പല പ്രസിദ്ധ ചരിത്ര നോവലുകളും ശ്രദ്ധേയങ്ങളായ ശാസ്ത്ര നോവലുകളും രചിച്ചു. അദ്ദേഹത്തെ വിശ്വവിഖ്യാതനാക്കിയത് 1887 തൊട്ട് രചിച്ച ഷെർലക് ഹോംസ് കഥകളാണ്‌ . 'ഒന്നാം ലോകമഹായുദ്ധത്തിന്റെ ചരിത്രം' (ആറു വാല്യങ്ങളിൽ) അദ്ദേഹത്തിന്റെ പരിശ്രമശീലത്തിനു സാക്ഷ്യം വഹിക്കുന്നു. ലോകത്തിലെ പല പോലീസ് സേനകളും അദ്ദേഹം ജീവിച്ചിരിക്കെ തന്നെ ഷെർലക് ഹോംസ് പുസ്തകങ്ങൾ കുറ്റാന്വേഷണ ടെക്സ്റ്റ് ബുക്കുകളായി അംഗീകരിച്ചു കഴിഞ്ഞിരുന്നു. ഗ്രന്ഥരചയിതാവ് എന്ന നിലക്ക് മാത്രമല്ല കോനൻ ഡോയൽ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.അദ്ദേഹം നല്ലൊരു ശാസ്ത്രകാരനും കളിക്കാരനും ആയിരുന്നു. നേവിയുടെ ലൈഫ് ജാക്കറ്റ് അദ്ദേഹത്തിന്റെ സാഹിത്യേതര സംഭാവനകളിലൊന്നാണ്‌. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ്-ഫുട്ബോൾ ടീമുകളിൽ പ്രമുഖാംഗമായിരുന്നു. 1911ൽ നടന്ന പ്രിൻസ് ഹെൻ‍റി മോട്ടോർ ഓട്ടമത്സരത്തിൽ അദ്ദേഹം ബ്രിട്ടീഷ് ടീമിലുണ്ടായിരുന്നു. ഒന്നാംതരം ഗുസ്തിക്കാരനും ബില്ല്യാർഡ് കളിക്കാരനുമായിരുന്നു ഡോയൽ.

എന്നിരുന്നാലും അദ്ദേഹത്തെ പ്രശസ്തനാക്കിയത് ഷെർലക് ഹോംസ് കഥകൾ തന്നെ എന്നതിൽ സംശയമില്ല. പണത്തിനാവശ്യം വന്ന കാലഘട്ടത്തിൽ ഒരു അദ്ധ്യാപകനെ മാതൃകയാക്കി അദ്ദേഹം ഷെർലക് ഹോംസ് കൃതികൾ എഴുതിത്തുടങ്ങി. അതിൽപ്പിന്നെ അദ്ദേഹത്തിൻ¬ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1887-ലെ ക്രിസ്തുമസ് സുവനീറിൽ പ്രസിദ്ധീകരിച്ച ചുവപ്പിൽ ഒരു പഠനം(A study in Scarlet) എന്ന കഥയിലാണ്‌ ഷെർലക് ഹോംസിനെ ആദ്യമായി അവതരിപ്പിച്ചത്. ലണ്ടനിലെ ബേക്കർ സ്ട്രീറ്റിലെ 221 നമ്പർ വീട് ഹോംസിൻറെ വാസസ്ഥലമായി സങ്കൽപ്പിച്ചിരിക്കുന്നു. ഷെർലക് ഹോംസ് കൃതികൾ പ്രശസ്തിയുടെ ഉന്നതിയിൽനിൽക്കുന്ന കാലഘട്ടത്തിൽ തന്റെ മറ്റ് കൃതികൾ ഇവ കാരണം ശ്രദ്ധിക്കപ്പെടുന്നില്ല എന്ന കാരണം പറഞ്ഞ് അദ്ദേഹം ഷെർലക് ഹോംസ് എന്ന കുറ്റാന്വേഷകൻ നോവലിൽ മരിക്കുന്നതായി ചിത്രീകരിച്ചു. ഇതല്ലാതെ കഥയെഴുത്ത് നിർത്താൻ ആരാധകർ സമ്മതിക്കില്ല എന്നദ്ദേഹത്തിനറിയാമായിരുന്നു. എന്നിരുന്നാലും ആരാധകരുടെ അഭ്യർഥനയും അതിലുപരി ഭീഷണിയും ഏറി വന്നപ്പോൾ അദ്ദേഹത്തിനു തന്റെ കഥാപാത്രത്തെ പുനർജ്ജീവിപ്പിക്കെണ്ടീ വന്നു.4 നോവലുകളും 5 കഥാസമാഹാരങ്ങളും ഷെർലക് ഹോംസ് സീരീസിലുണ്ട്. ഇവയെല്ലാം തന്നെ മലയാളത്തിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുമുണ്ട്.

ഷെർലക് ഹോംസ് കൃതികൾ

തിരുത്തുക
നോവലുകൾ
തിരുത്തുക
കഥാസമാഹാരങ്ങൾ
തിരുത്തുക


ഇതിനു പുറമെ സാഹസികകൃതികളും ചരിത്രപുസ്തകങ്ങളും ഉൾപ്പെടെ അദ്ദേഹം 50-ൽപ്പരം മറ്റ് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

1930 july 7 ന്‌ സർ ആർതർ കോനൻ ഡോയൽ അന്തരിച്ചു. എങ്കിലും ഒരിക്കലും മരണമില്ലാത്ത ഷെർലക് ഹോംസിലൂടെ അദ്ദേഹം ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്നു. ഷെർലക് ഹോംസ് ഒരു യഥാർത്ഥ വ്യക്തിയാണെന്നു കരുതി പലരും ഇന്നും അദ്ദേഹത്തിന്റെ വിലാസത്തിലും, കൃതിയിലുള്ള ഹോംസിന്റെ വിലാസത്തിലും കത്തുകളയക്കാറുണ്ടത്രേ. ബ്രിട്ടീഷ് സർക്കാർ ഒരു ചെറിയ കവല മുഴുവൻ ഹോംസിന്റെ ഓർമ്മക്കായി കഥകളിൽ പറഞ്ഞ അതേപ്രകാരം സജ്ജീകരിച്ചു വച്ചിട്ടുണ്ട്. പല സാഹിത്യകാരന്മാരും പ്രശസ്തരാണെങ്കിലും, തന്റെ കഥാപാത്രംവഴി ഇത്രയും പ്രശസ്തരാകുന്നവർ വിരളമാണ്. ഒരു കഥാപാത്രത്തിനും ഹോംസിനു ലഭിച്ചപോലുള്ള ആനുകൂല്യങ്ങളും പ്രശസ്തിയും കിട്ടിയിട്ടില്ല എന്നുതന്നെ പറയാം
"https://ml.wikipedia.org/w/index.php?title=ആർതർ_കോനൻ_ഡോയൽ&oldid=4010469" എന്ന താളിൽനിന്ന് ശേഖരിച്ചത്