സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്

കേരള സർക്കാരിന്റെ കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്. മലയാള ഭാഷയിൽ സർവ്വവിജ്ഞാനകോശം തയ്യാറാക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. 1969 ലാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. നിലവിൽ സർവ്വവിജ്ഞാനകോശത്തിന്റെ 15 വാല്യങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.

ചരിത്രം തിരുത്തുക

1961-ൽ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്തു മലയാളത്തിൽ ഒരു വിജ്ഞാനകോശം നിർമ്മിക്കുന്നതിന് കേരളസർക്കാർ തീരുമാനിക്കുകയും ചീഫ് എഡിറ്ററായി പ്രൊഫ.എൻ.ഗോപാലപിള്ളയെ നിയമിക്കുകയും ചെയ്തു. 1969-ൽ ചേർന്ന എൻസൈക്ലോപീഡിയ കമ്മിറ്റിയുടെ തീരുമാനമാണ് ഇപ്പോൾ പ്രസിദ്ധീകരണം നടന്നു കൊണ്ടിരിക്കുന്ന 20 വാല്യങ്ങൾ ഉള്ള സർവ്വവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം. [1] 1972-ലാണ് ഒന്നാംവാല്യം പ്രസിദ്ധീകൃതമായത്. ഇതുവരെ സർവ്വവിജ്ഞാനകോശം 1 മുതൽ 15 വരെയുള്ള വാല്യങ്ങൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. 16ാം വാല്യം പണിപ്പുരയിലാണ്. 1 മുതൽ 10 വരെയുള്ള വാല്യങ്ങളുടെ നവീകരണവും പൂർത്തിയാക്കിക്കഴിഞ്ഞു. പരിസ്ഥിതിവിജ്ഞാനകോശം, വാർഷികവിജ്ഞാനകോശം തുടങ്ങിയ നിരവധി ഏകവാല്യ വിജ്ഞാനകോശങ്ങൾ പ്രസിദ്ധീകരിക്കാനും ഇൻസ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞിട്ടുണ്ട്. കേരളസർക്കാർ മലയാളപുസ്തകവികസനസമിതിയുടെ ഏറ്റവും നല്ല റഫറൻസ് പുസ്തകത്തിനുള്ള സംസ്ഥാനപുരസ്കാരം മൂന്നുതവണ സർവ്വവിജ്ഞാനകോശം വാല്യങ്ങൾക്കു ലഭിച്ചിട്ടുണ്ട്.

അവലംബം തിരുത്തുക

  1. സാംസ്‌കാരികകാര്യ വകുപ്പ്, കേരള സർക്കാർ [1] 2019 ജൂലൈ 9 ന് ശേഖരിച്ചത്

പുറം കണ്ണികൾ തിരുത്തുക