എൻ. ഗോപാലപിള്ള

മലയാള സാഹിത്യക്കാരി

മലയാള സാഹിത്യകാരനും നിരവധി സംസ്കൃത പരിഭാഷകളുടെ കർത്താവുമായിരുന്നു എൻ. ഗോപാലപിള്ള (10 ഓഗസ്റ്റ് 1901 - 10 ജൂൺ 1968). തിരുവനന്തപുരം മഹാരാജാസ് കോളേജ്, സംസ്‌കൃത കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനും സംസ്‌കൃത കോളേജ് പ്രിൻസിപ്പലുമായിരുന്നു. സർവ്വ വിജ്ഞാനകോശം ചീഫ് എഡിറ്ററായിരുന്നു. കേന്ദ്രകേരള സാഹിത്യ അക്കാഡമികളിലും ലളിതകലാ അക്കാദമിയിലും അംഗമായും പ്രവർത്തിച്ചു. സാഹിത്യ പരിഷത്ത് പ്രസിഡന്റായിരുന്നു.

എൻ. ഗോപാലപിള്ള

ജീവിതരേഖ തിരുത്തുക

കൊല്ലം ഉമയനല്ലൂരിൽ അയ്യന്റഴികത്തു വീട്ടിൽ ശങ്കുപിള്ള വൈദ്യരുടെയും നാരായണി അമ്മയുടെയും മകനായി ജനിച്ചു. കൊല്ലം സർക്കാർ ഹൈസ്ക്കൂളിലും തിരുവനന്തപുരം രാജകീയ മഹാപാഠശാലയിലും പഠിച്ചു. ശിവഗിരി മിഡിൽ സ്കൂളിൽ കുറച്ചു കാലം അധ്യാപകനായി. സംസ്കൃതത്തിൽ ബിരുദം നേടി. അക്കാലത്തു രചിച്ച ബുദ്ധൻ എന്ന പുസ്തകം പാഠപുസ്തകമായി. 1936 ൽ എം.എ. ബിരുദം നേടി. സയൻ കോളേജിലും ആർട്സ് കോളേജിലുമായി ദീർഘകാലം ജോലി ചെയ്തു. പതിനെട്ട് വർഷം സംസ്കൃത കോളേജ് പ്രിൻസിപ്പലായിരുന്നു. വിരമിച്ച ശേഷം സർവവിജ്ഞാനകോശത്തിന്റെ എഡിറ്ററായി പ്രവർത്തിച്ചു. ആശാന്റെ സീതാവിചാരലഹരി സംസ്കൃതത്തിലേക്ക് പരിഭാഷപ്പെടുത്തി.[1]

കൃതികൾ തിരുത്തുക

  • Skanda : The Alexander-Romans in India
  • World Religions : A study
  • Philosophy of sanskrit Grammer
  • പ്രേമസുഷം(കവിത)
  • നവമുകുളം(കവിത)
  • ദിവ്യദർശനം (കവിത)
  • ചിന്താദീപം (ഗദ്യം)
  • കല്പനാശില്പം (ഗദ്യം)
  • ലോകരഞ്ജുവം (ഗദ്യം)
  • മാനവ സംസ്‌കാരം (ഗദ്യം)
  • ഗീതാഞ്ജലി (സംസ്‌കൃത പരിഭാഷ)
  • പ്രേമസംഗീതം (സംസ്‌കൃത പരിഭാഷ)
  • സീതാവിചാരലഹരി

പുറം കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. ജി.കമലമ്മ (1977). എൻ. ഗോപാലപിള്ള. തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓപ് എജുക്കേഷൻ. p. 56.
"https://ml.wikipedia.org/w/index.php?title=എൻ._ഗോപാലപിള്ള&oldid=3560874" എന്ന താളിൽനിന്ന് ശേഖരിച്ചത്