പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിലവിലുള്ള ഒരു ഉത്സവമാണ് സൻഝി (ഹിന്ദി: सांझी पर्व).

അവിവാഹിതരായ പെൺകുട്ടികളാണ് ഈ ഉത്സവം പ്രധാനമായും ആഘോഷിക്കുന്നത്. ദസറ ഉത്സവത്തിന്റെ മുൻപുള്ള നവരാത്രി ദിവസമാണ് ആഘോഷം നടക്കുന്നത്. [1]

സൻഝി പൂജ

തിരുത്തുക
 
സൻഝി മാത

സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയുടെ രൂപത്തിൽ ചാണകം കൊണ്ട് നിർമ്മിച്ച ദേവത രൂപങ്ങൾക്കാണ് സൻഝി എന്ന് പറയുന്നത്. ദേവതയുടെ മുഖത്തിന്റെ മാതൃകയിലും ചാണകത്തിൽ രൂപങ്ങൾ തീർക്കാറുണ്ട്. എന്നിട്ട് അവയെ വിവിധ നിറങ്ങൾ നൽകുകയാണ് പതിവ്.

 
സൻഝി മാത

പ്രാദേശിക കുശവൻമാർ ദേവതയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ നിർമ്മിക്കാറുണ്ട്. ആഭരണങ്ങളും ആയുധങ്ങളും അണിഞ്ഞു നിൽക്കുന്ന ദേവതയുടെ മനോഹരമായ രൂപങ്ങളും നിർമ്മിച്ച് അവയെ പൂജിക്കുന്നുണ്ട്. ഓരോ കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതി അനുസരിച്ചായിരിക്കും ദേവതയുടെ രൂപത്തിൽ കൂട്ടിച്ചേർക്കലുകളും അലങ്കാരങ്ങളും വരുത്താർ.[2] ഒമ്പത്ദി വസം നീണ്ടു നിൽക്കുന്ന നവരാത്രി ഉൽസവങ്ങളുടെ ആദ്യ ദിവസമാണ് ദേവതയുടെ മാതൃകകൾ രൂപ കൽപ്പനചെയ്യുക. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ അയൽക്കാരായ സ്ത്രീകൾക്ക് ഒരുമിച്ച് ചേർന്ന സങ്കീർത്തനങ്ങൾ പാടിയും നൃത്തം ചെയ്തും പൂജ കർമ്മങ്ങൾ നടത്തും.

"https://ml.wikipedia.org/w/index.php?title=സൻഝി&oldid=2618352" എന്ന താളിൽനിന്ന് ശേഖരിച്ചത്