കർണ്ണാടകയിലെ അംബാവനത്തിൽ പെടുന്ന കുടജാദ്രി കുന്നുകളിൽ നിന്ന് ഉദ്ഭവിക്കുന്ന ഒരു നദിയാണ് സൗപർണ്ണിക. കൊല്ലൂർ മൂകാംബിക ക്ഷേത്രസാമീപ്യമാണ് നദിയുടെ പ്രസിദ്ധിക്ക് കാരണം. വരാഹി, കേദക, ചക്ര കുബ്ജ നദികൾ സൗപർണ്ണികയിൽ ലയിക്കുന്നു.

ഐതിഹ്യം

തിരുത്തുക

കുടജാദ്രിയിലെ ഗണപതിഗുഹയിൽ ദീർഘകാലമായി തപസ്സ് ചെയ്യുകയായിരുന്ന മൂകാസുരന്റെ മുൻപിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെടുന്നു. എന്നാൽ ഇതറിയാതെ മൂകാസുരൻ തപസ്സ് തൂടർന്നു. ബ്രഹ്മാവ് തന്റെ കമണ്ഠലുവിലെ ജലം മൂകാസുരന്റെ മുഖത്ത് തളിച്ച് ഉണർത്തുകയും ജലം കുടിക്കാൻ നൽകുകയും ചെയ്തു. പാനശേഷം ബാക്കി വന്ന ജലം മൂകാസുരൻ നിലത്തൊഴിച്ചെന്നും അതിൽ നിന്നാണ് നദി ഉണ്ടായതെന്നും കരുതപ്പെടുന്നു. ഗരുഡൻ തന്റെ മാതാവായ വിനതയുടെ സങ്കടമോക്ഷാർത്ഥം ഈ നദീതീരത്തു തപസ്സു ചെയ്തു എന്നും തപസ്സിൽ സന്തുഷ്ടയായ ദേവിയോടു തന്റെ പേരിൽ ഈ നദി അറിയപ്പെടണമെന്നു ആവശ്യപ്പെട്ടു എന്നാണു സങ്കൽപം.

"https://ml.wikipedia.org/w/index.php?title=സൗപർണിക&oldid=3609194" എന്ന താളിൽനിന്ന് ശേഖരിച്ചത്