സൗദി അറേബ്യയിലെ വിദ്യാഭ്യാസം

പശ്ചാത്തലം തിരുത്തുക

സൗദി വിദ്യാഭ്യാസം മതവിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുന്നതാണ്. 2016ലെ കണക്കുപ്രകാരം സൗദി അറേബ്യയിലെ പ്രാഥമികവിദ്യാഭ്യാസത്തിൽ മതപഠനത്തിനായി ആഴ്ചയിൽ 9 പീരിഡുകൾ മാറ്റിവച്ചിട്ടുണ്ട്. ഗണിതം, ശാസ്ത്രം (ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഭൗമശാസ്ത്രം എന്നിവ), സാമൂഹ്യ ശാസ്ത്രം, അറബി ഭാഷ, ഇംഗ്ലിഷ് ഭാഷ, കായികവിദ്യാഭ്യാസം എന്നിവയ്ക്കായി മൊത്തത്തിൽ ശരാശരി 23 പീരീഡുകൾ മാത്രം ആണ് ഒരാഴ്ചയിൽ സൗദി അറേബ്യയിലെ പ്രാഥമിക വിദ്യാലയങ്ങളിൽ മാറ്റിവച്ചിരിക്കുന്നത്.[1] സർവ്വകലാശാലാതലത്തിൽ മൂന്നിൽ രണ്ടു ബിരുദധാരികളും ഇസ്ലാമിക പഠനത്തിലാണു ബിരുദം കരസ്തമാക്കുന്നത്.[2]

എന്നിരുന്നാലും, ഇവിടത്തെ വിദ്യാഭ്യാസസംവിധാനം മെച്ചപ്പെട്ടതല്ല എന്നു വിമർശനമുണ്ട്. വലിയ ബഡ്ജറ്റാണു സൗദി വിദ്യാഭ്യാസത്തിനായി ചെലവിടുന്നതെങ്കിലും, അവിടത്തെ അദ്ധ്യാപനപരിശീലനം കുറഞ്ഞ അദ്ധ്യാപകരും, കുട്ടികളുടെ ഉയർന്ന കൊഴിഞ്ഞുപോക്കിന്റെ നിരക്കും കാലത്തിനനുസ്ർതമായ വിദ്യാഭ്യാസനിലവാരത്തിന്റെ അഭാവവും ശാസ്ത്രീയമായതും സാങ്കേതികമായതുമായ നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ അഭാവവവും വിദ്യാഭ്യാസപുരൊഗതിക്കു വിലങ്ങാകുന്നു. ഇതുമൂലം അവിടത്തെ ഭരണകൂടത്തിനു അനേകലക്ഷം വരുന്ന പ്രവാസികളെ ആശ്രയിക്കേണ്ടതായിവരുന്നുണ്ട്. വിദ്യാഭ്യാസത്തിലുള്ള ഈ ദൗർബല്യത്തെ നികത്തുവാൻ വിദേശരാജ്യങ്ങലിലെ സാങ്കേതികവിദഗ്ദ്ധരേയും മറ്റു വിദഗ്ദ്ധരേയും സൗദിയ്ക്ക് ആശ്രയിക്കേണ്ടതായി വരുന്നു. [3][4][5]

വിദ്യാഭ്യാസ മാനേജുമെന്റ് സംവിധാനം തിരുത്തുക

 
Map of Saudi Arabia

സൗദി അറേബ്യയിലെ വിദ്യാഭ്യാസ സംവിധാനം നിയന്ത്രിക്കുന്നത് അവിടത്തെ വിദ്യാഭ്യാസമന്ത്രാലയമാണ്. ഉന്നതവിദ്യാഭ്യാസത്തിനും സാങ്കേതികവിദ്യാഭ്യാസത്തിനും തൊഴിൽ വിദ്യാഭ്യാസത്തിനുമായി പ്രത്യേക മന്ത്രാലയങ്ങളുണ്ട്. പ്രതിരോധത്തിന്റെയും വ്യോമയാനത്തിന്റെയും മന്ത്രാലയം, പ്രസിഡൻസി ഓഫ് നാഷണൽ ഗാർഡ്, ആഭ്യന്തരമന്ത്രാലയം എന്നിവ തങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ കുട്ടികളേയും വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളനുസരിച്ചാണ് എല്ലാ തലത്തിലും വിദ്യാഭ്യാസം ചെയ്യിക്കുന്നത്. 1963ൽ സ്ഥാപിതമായ വിദ്യാഭ്യാസനയത്തിനുള്ള പരമോന്നത കമ്മറ്റി ആണ് സൗദിയിലെ വിദ്യാഭ്യാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. [6]

ലോകബാങ്കിന്റെ 2004ലെ കണക്കുപ്രകാരം, സൗദിയുടെ ജി ഡി പിയുടെ 6.8 ശതമാനം ആണ് സൗദി ചിലവഴിക്കുന്നത്. സർക്കാർ 27.6 ശതമാനം ആണ് അതിന്റെ ചിലവിനത്തിൽ ചെലവാക്കുന്നത്. 1970ൽ നിന്നും 2000 ആയപ്പോഴേയ്ക്കും തങ്ങളുടെ വിദ്യാഭ്യാസത്തിലുള്ള മുതൽമുടക്ക് മൂന്നിരട്ടിയായി. സാമ്പത്തികവളർച്ചയോ എണ്ണവിലയോ ഈ മാറ്റത്തെ യാതൊരു തരത്തിലും സ്വാധീച്ചിട്ടില്ല.[7]

പ്രീ പ്രൈമറി വിദ്യാഭ്യാസം തിരുത്തുക

സൗദി അറേബ്യയിൽ 3 മുതൽ 5 വരെ പ്രായമുള്ള കുട്ടികൾ കിൻഡർഗാർട്ടനിലാണു പോകുന്നത്. എന്നിരുന്നാലും പ്രാഥമികവിദ്യാലയങ്ങളിലെ ആദ്യ ക്ലാസിൽ ചേരാനുള്ള യൊഗ്യതയായോ സർക്കാർ സംവിധാനത്തിന്റെ ഭാഗമായോ കിൻഡർഗാർട്ടനെ കാണുന്നില്ല. ചില സ്വകാര്യ നഴ്സറികൾ സർക്കാർ സഹായത്തോടെ സ്ഥാപിച്ചിട്ടുണ്ട്. സർക്കർ കണക്കുപ്രകാരം, 100,714 കുട്ടികൾ (51,364 ആൺകുട്ടികളും 49,350 പെൺകുട്ടികളും) 2007ലെ കണക്കുപ്രകാരം പ്രീ പ്രൈമറിയിൽ പഠിക്കുന്നുണ്ടായിരുന്നു.[8] ആകെ 10.8% കുട്ടികൾ പ്രീ പ്രൈമറിയിൽ ഉണ്ട്, അതിൽ, 11.1% ആൺകുട്ടികളും 10.4 ശതമാനം പെൺകുട്ടികളും ആയിരുന്നു.

പ്രാഥമികവിദ്യാഭ്യാസം തിരുത്തുക

സൗദി അറേബ്യയിൽ 6 വർഷം നീണ്ടുനിൽക്കുന്ന പ്രാഥമിക വിദ്യാഭ്യാസതലമുണ്ട്. പ്രാഥമികവിദ്യാഭ്യാസത്തിൽ ഒന്നാം ഗ്രേഡിൽ ചേരുന്ന പ്രായം 6 വയസ്സാണ്. എല്ലാ ദേശീയ പ്രാഥമിക സ്കൂളുകളും ഡേ സ്കൂളുകൾ ആണ്. ആൺകുട്ടികളേയും പെൺകുട്ടികളേയും ഒന്നിച്ച് പഠിപ്പിക്കാറില്ല. ഓരോരുത്തർക്കും വ്യത്യസ്ത സ്കൂളുകൾ ഉണ്ട്. ഗ്രേഡ് 6ൽ നടത്തുന്ന പരീക്ഷയിൽ ജയിച്ച് എലിമെന്ററി സർട്ടിഫിക്കേറ്റ്5 നേടിയാൽ മാത്രമേ ഇന്റർമീഡിയെറ്റ് ക്ലാസിലേയ്ക്കു കയറ്റം ലഭിക്കൂ.

2007ലെ സർക്കാർ കണക്കുപ്രകാരം, 2,442,482 കുട്ടികൾ (1,255,117 ആൺകുട്ടികളും 1,187,365 പെൺകുട്ടികളും) ആണ് പ്രാഥമികവിദ്യാലയങ്ങളിൽ പഠിക്കുന്നത്. ആ വർഷത്തെ കണക്കുപ്രകാരം, 217,555 (107,227 പുരുഷന്മാരും 110,328 സ്ത്രീകളും) അദ്ധ്യാപകർ ഈ സ്കൂളുകളിൽ ജോലിചെയ്തുവരുന്നുണ്ട്. 2007ലെ തന്നെ യുനെസ്കോയുടെ കണക്കുപ്രകാരം, 99.9% ആണ് ആൺകുട്ടികളുടെ പ്രാഥമികസ്കൂളിൽചേരുന്നതിനുള്ള ശതമാനം. 96.3% ആണ് ഇതിൽ പെൺകുട്ടികളുടെ ശതമാനം. ആകെ സ്കൂളിൽചേരുന്നത് 98.1 ആയി കണക്കാക്കിയിരിക്കുന്നു.

ഇന്റർമീഡിയേറ്റ് വിദ്യാഭ്യാസവും സെക്കന്ററി വിദ്യാഭ്യാസവും തിരുത്തുക

സൗദി അറേബ്യയിലെ ഇന്റെർമീഡിയറ്റ് വിദ്യാഭ്യാസം മൂന്നു വർഷമേ നീണ്ടുനിൽക്കുന്നുള്ളു. സർക്കാർ കണക്കുപ്രകാരം, 1,144,548 കുട്ടികൾ (609,300 ആൺകുട്ടികളും 535,248 പെൺകുട്ടികളും) 2007ൽ ചേർന്നിട്ടുണ്ട്. 108,065 (54,034 പുരുഷന്മാരും 54,031 സ്ത്രീകളും)അദ്ധ്യാപകരായിരുന്നു അന്ന് ഇന്റെർമീഡിയേറ്റ് മേഖലയിൽ ജോലിചെയ്തിരുന്നത്. 95.9 ശതമാനമായിരുന്നു 2007ലെ ആകെ കുട്ടികളിൽ ഇന്റെർമീഡിയെറ്റിനു ചേർന്നവരുടെ ശതമാനം.

സർക്കാർ കണക്കനുസരിച്ച്, 1,013,074 കുട്ടികൾ (541,849 ആൺകുട്ടികളും 471,225 പെൺകുട്ടികളും) സെക്കണ്ടറി സ്കൂളിൽ പഠിക്കുന്നുണ്ടായിരുന്നു. 87,823 (41,108 പുരുഷന്മാരും 46,715 സ്ത്രീകളും)അദ്ധ്യാപകരാണ് 2007ൽ സെക്കന്ററി മേഖലയിൽ ജോലിചെയ്തിരുന്നത്.

2007ലെ കണക്കുപ്രകാരം, 91.8% ആണ് ഗ്രോസ് ആയ ചേർന്നവരുടെ കണക്ക്.


സൗദി അറേബ്യയിൽ, മാനവികവിഷയങ്ങൾ, സാമൂഹ്യശാസ്ത്രവിഷയങ്ങൾ, എന്നിവ അടങ്ങിയ ഉന്നതവിദ്യാഭ്യാസം 4 വർഷമാണ് നീണ്ടുനിൽക്കുന്നത്. എന്നാൽ, വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, ഫാർമസി കോഴ്സുകൾക്ക് 5 മുതൽ ആറു വർഷം പഠിക്കേണ്ടതുണ്ട്. 1957ൽ സ്ഥാപിക്കപ്പെട്ട കിങ് സൗദ് സർവ്വകലാശാല സൗദി അറേബ്യയിലെ ഉന്നതവിദ്യാഭ്യാസത്തിലെ നാഴികക്കല്ലായി മാറി. പേർഷ്യൻ ഗൾഫിലെ എല്ലാ അറബ് രാജ്യങ്ങളിലേയും എറ്റവുമാദ്യം സ്ഥാപിക്കപ്പെട്ട സർവ്വകലാശാലയാണിത്.[9]

സൗദി അറേബ്യയിൽ 24 സർവ്വകലാശാലകൾ സർക്കാർ മേഖലയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. വളരെയടുത്തകാലത്താണിവയിൽ പലതും സ്ഥാപിക്കപ്പെട്ടത്. റ്റൈബ സർവ്വകലാശാല, ക്വസ്സിം സർവ്വകലാശാല, തയിഫ് സർവ്വകലാശാല എന്നിവ ഇവയിൽ ചിലതാണ്. ഈ സർവ്വകലാശാലകൾ ബിരുദതലം മുതൽ ഗവേഷണബിരുദതലം വരെയുള്ള ഡിഗ്രികൾ നൽകിവരുന്നു. ചില സർവ്വകലാശാലകൾ വിദൂരവിദ്യാഭ്യാസസൗകര്യം നൽകുന്നുണ്ട്. ഈ സർവ്വകലാശാലകളുടെ കീഴിൽ കോളജുകൾ പഠനകേന്ദ്രങ്ങൾ എന്നിവ പ്രവർത്തിച്ചുവരുന്നു. സ്വകാര്യ കോളജുകളും വനിതകോളജുകളും പ്രത്യെക കോളജുകളും പ്രവർത്തിച്ചുവരുന്നുണ്ട്.[10]

സൗദി അറേബ്യയിലെ 70% വിദ്യാർത്ഥികളും സാമൂഹ്യശാസ്ത്രമോ മാനവികവിഷയങ്ങളോ ആണു പഠിക്കുന്നത്. ജിബൂട്ടി, ഒമാൻ, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്.

പെൺകുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസം തിരുത്തുക

1957ൽ, ജിദ്ദയിൽ പെൺകുട്ടികൾക്കായുള്ള ദാർ-അൽ-ഹനാൻ, നസ്സിഫ് എന്നീ സ്വകാര്യസ്കൂളുകൾ തുടങ്ങി. ഇഫ്ഫാത്ത് എന്ന ഫൈസൽ സൗദിരാജാവിന്റെ ഭാര്യ ആണു ഇത്തരം സ്കൂളുകൾ തുടങ്ങാൻ പ്രജോതനമായത്. അതിനുശേഷം സൗദി ഭരണകൂടം പെൺകുട്ടികൾക്കായി അനേകം സർക്കാർ ഉടമസ്ഥതയിലുള്ള സ്കൂളുകൾ ആരംഭിച്ചു. എന്നാൽ, മതമൗലികവാദികൾ പെൺകുട്ടികൾക്കുള്ള സ്കൂളുകൾ തുടങ്ങുന്നതിനെ എതിർത്തു. 1963ൽ ഫൈസൽ രാജാവിനു ബുറൈദ എന്ന സ്ഥലത്ത് ഒരു പെൺസ്കൂൾ തുടങ്ങിയപ്പോൾ കലാപമുണ്ടാക്കിയ മതമൗലികവാദികളെ നിയന്ത്രിക്കാൻ പട്ടാളത്തെ വിളിക്കേണ്ടിവന്നു. എന്ന സമ്പന്നമായതോടെ സൗദിയിലെ ആൺകുട്ടികൾ വിദേശത്തുപോയി പഠിച്ചു. അവർ തിരികെ വന്നപ്പോൾ അതിൽ പലരും വിദേശ രാജ്യങ്ങളിലെ സ്ത്രീകളെ വിവാഹശെഷം സൗദിയിൽ കൊണ്ടുവന്നു. ഇത് സൗദിയിലെ പെൺകുട്റ്റികളുടെ പിതാക്കന്മാർക്ക് തങ്ങളുടെ പെൺകുട്ടികൾ പഠിക്കേണ്ടതിന്റെ ആവശ്യം ബൊദ്ധ്യപ്പെട്ടു.[11] 1970കളിൽ സൗദിയിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്വരെ പെൺകുട്ടികൾക്കു പ്രവേശനം അനുവദിക്കാൻ സൗദി സർക്കാർ നിർബന്ധിതമായി. സൗദിയിൽ ഉന്നതവിദ്യാഭ്യാസം നേടി പുറത്തുവരുന്ന ആൺകുട്ടികൾക്കു ചേരുന്ന പഠിപ്പുള്ള വധുക്കൾക്കു വേണ്ടിയായിരുന്നു ഈ മാറ്റത്തിനവരെ പ്രേരിപ്പിച്ചത്.[12]

ഇന്ന് സൗദി അറേബ്യയിലെ 60% സർവ്വകലാശാല വിദ്യാർത്ഥികളും പെൺകുട്ടികളാണ്. .[13] സൗദിയിലെ വിദ്യാഭ്യാസരംഗത്ത് ആണ് സൗദി സ്ത്രീകൾ ജോലിചെയ്യുന്നത്.[14] 2008ൽ ആണ് നിയമപഠനം പൂർത്തിയാക്കിയ ആദ്യ സൗദി പെൺകുട്ടികൾ പുറത്തുവന്നത്. 6 ഒക്ടോബർ 2013ൽ ആദ്യമായി ആദ്യ 4 സ്ത്രീകളായ അഡ്വക്കേറ്റുകൾക്ക് ലൈസൻസ് ലഭിച്ചത്, സൗദി കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന വക്കീലന്മാർ ആയി അവർ അംഗീകരിക്കപ്പെട്ടത് അന്നാണ്.[15]

ലോകബാങ്ക് റിപ്പോർട്ട് പ്രകാരം, സൗദിയിലെ ഉന്നതവിദ്യാഭ്യാസത്തിലുള്ള പെൺകുട്ടികളുടെ എണ്ണം ജോർദ്ദാൻ, ലെബനൻ, ടുണീഷ്യ, വെസ്റ്റ് ബാങ്ക്, ഗസ എന്നിവിടങ്ങളിലുള്ള ഉന്നതവിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആണെന്നു പറയുന്നു.[16]

സ്വകാര്യ വിദ്യാഭ്യാസം തിരുത്തുക

അന്താരാഷ്ട്രവിദ്യാഭ്യാസം തിരുത്തുക

ഫിലിപ്പൈൻ സ്കൂളുകൾ തിരുത്തുക

സാക്ഷരത തിരുത്തുക

2007ൽ സൗദിയിലെ സാക്ഷരതാനിരക്ക് വെറും 13.7% മാത്രമായിരുന്നു. 2017ൽ 86.1% ആണ് സാക്ഷരത.

പൊതുവിദ്യാഭ്യാസവികസനത്തിനുള്ള കിങ് ഫൈസൽ പ്രോജക്റ്റ് തിരുത്തുക

സൗദിയിലെ വിദ്യാഭ്യാസസംവിധാനത്തെപ്പറ്റിയുള്ള വിമർശനവും വിദ്യാഭ്യാസപരിഷ്കരണ നിർദ്ദേശങ്ങളും തിരുത്തുക

സൗദിക്ക് ആധുനികവിദ്യാഭ്യാസമുള്ള സൗദി പൗരരെ ആവശ്യമുണ്ട്. പക്ഷെ അവിടത്തെ വിദ്യാഭ്യാസസംവിധാനം പഴയ ഓർമ്മപരിശോധാനപോലുള്ള കാലഹരണപ്പെട്ട വിദ്യാഭ്യാസ രീതി പിന്തുടരുന്നു. പുതിയ സംരംഭകത്വമുള്ളതോ മാർക്കറ്റിങ് സ്കില്ലുള്ളതോ ആയ യുവതലമുറയെ വാർത്തെടുക്കാൻ പരിഷ്കരണം ഒട്ടുമില്ലാത്ത വിദ്യാഭ്യാസ സംവിധാനത്തിനാകുന്നില്ല. മതവിദ്യാഭ്യാസത്തിനാണു വിദ്യാഭ്യാസം ഊന്നൽ നൽകുന്നത്."[17][18]

ഇതും കാണൂ തിരുത്തുക

  • List of universities and colleges in Saudi Arabia
  • Educational technology in Saudi Arabia
  • Najd National Schools
  • Youth in Saudi Arabia

അവലംബം തിരുത്തുക

  1. House, Karen Elliott (2012). On Saudi Arabia : Its People, past, Religion, Fault Lines and Future. Knopf. p. 142.
  2. House, Karen Elliott (2012). On Saudi Arabia : Its People, past, Religion, Fault Lines and Future. Knopf. p. 111.
  3. Commins, David (2009). The Wahhabi Mission and Saudi Arabia. I.B.Tauris. p. 128.
  4. Roy, Delwin A. (1992). "Saudi Arabia education: Development policy". Middle Eastern Studies. xxviii: 481, 485, 495.
  5. Abir, Mordechai (1986). "Modern Education and the evolution of Saudi Arabia education". National and International Politics in the Middle East: Essays in Honour of Elie Kedouirie. Routledge. pp. 481, 485, 495.
  6. "Saudi Arabia". World Data on Education (6th ed.). UNESCO IBE. 2006/2007. Archived from the original on 2016-03-03. Retrieved 2017-10-28. {{cite web}}: Check date values in: |date= (help)തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  7. "The Road Not Travelled: Education Reform in the Middle East and North Africa". World Bank 2008 Education Flagship Report. The World Bank. 2008. p. 105. Archived from the original on 2009-02-09. Retrieved 2017-10-28.
  8. "Achievement of the Development Plans Facts and Figures Twenty-Fifth Issue 1390-1429H 1970-2008G". Kingdom of Saudi Arabia, Ministry of Economics and Planning. 2008. Archived from the original on 2009-02-17. Retrieved April 30, 2009.
  9. Bashshur, Munir (2004) Higher Education in the Arab States, Beirut: UNESCO Regional Bureau for Education in the Arab States. Saudi Arabia, 2004
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-24. Retrieved 2017-10-28.
  11. Mackey, p. 163.
  12. Mackey, p. 163-164.
  13. "Higher Education: the Path to Progress for Saudi Women - World Policy Institute". Archived from the original on 2013-07-15. Retrieved 2017-10-28.
  14. World Bank 2005
  15. "JURIST - Saudi Arabia permits first women lawyers to practice law". jurist.org. Retrieved 2015-11-27.
  16. "The Road Not Travelled: Education Reform in the Middle East and North Africa". World Bank 2008 Education Flagship Report. The World Bank. 2008. p. 171. Archived from the original on 2009-02-09. Retrieved 2017-10-28.
  17. 'Saudi Arabia's Education Reforms Emphasize Training for Jobs' The Chronicle of Higher Education, 3 October 2010; retrieved 16 January 2011
  18. "Jobs in Saudi Arabia".