സ്പെൻസർ വെൽസ്
സ്പെൻസർ വെൽസ് (ജനനം: 1969 ഏപ്രിൽ 6) ലോകപ്രശസ്തനായ ജനിതക, നരവംശ ശാസ്ത്രജ്ഞനും നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെ അന്വേഷണ സഞ്ചാരിയുമാണ്. ജീനോഗ്രാഫിക് പ്രൊജക്റ്റിന്റെ തലവനാണ് അദ്ദേഹം.
സ്‌പെൻസർ വെൽസ് | |
---|---|
ജനനം | |
പൗരത്വം | അമേരിക്കൻ |
കലാലയം | University of Texas at Austin Harvard University |
പുരസ്കാരങ്ങൾ | Kistler Prize (2007) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Genetics |
ജീവിതരേഖ
തിരുത്തുക1969 ഏപ്രിൽ 6ൻ അമേരിക്കൻ ഐക്യനാടുകളിലെ ജോർജ്ജിയയിൽ ജനിച്ചു. അദ്ദേഹം,ടെക്സാസിലെ ലുബോക്കിലാണ് വളർന്നത്. 16ആം വയസ്സിൽ അദ്ദേഹം കലാലയ വിദ്യാഭ്യാസം ആരംഭിച്ചു. 1988-ൽ ഓസ്റ്റിനിലെ ടെക്സാസ് സർവ്വകലാശാലയിൽ നിന്ന് ജീവശാസ്ത്രത്തിൽ ബി.എസ്. ബിരുദം സമ്പാദിച്ചു. ഇതേ വിഷയത്തിൽ തന്നെ 1994-ൽ ഹാർവാഡിൽ നിന്ന് ഡൊക്ടറേറ്റ് നേടി. അതിനു ശേഷം നാലുവർഷക്കാലം സ്റ്റാൻഫോറ്ഡ് സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി ഗവേഷണം നടത്തി. പിന്നീട് ഓക്സ്ഫോഡ് സർവ്വകലാശാലയിൽ 99 മുതൽ 2000 വരെ ഗവേഷണത്തിലേർപ്പെട്ടു.
അവലംബം
തിരുത്തുകകുറിപ്പുകൾ
തിരുത്തുക