സ്‌ട്രാറ്റജിക് പെട്രോളിയം റിസർവ് (ഇന്ത്യ)

അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാനായി ഇന്ത്യ രൂപകൽപ്പന ചെയ്തിരിക്കുന്ന പെട്രോളിയത്തിന്റെ ശേഖരമാണ് സ്‌ട്രാറ്റജിക് പെട്രോളിയം റിസർവ് (Indian Strategic Petroleum Reserve) (ISPR). രാജ്യത്തിന് 10 ദിവസത്തേക്ക് ആവശ്യമായ 50 ലക്ഷം ടൺ ക്രൂഡ് എണ്ണ സംഭരിക്കുകയാണ് ലക്ഷ്യം.[2] ഇന്ത്യൻ സ്‌ട്രാറ്റജിക് പെട്രോളിയം റിസർവ്‌സ് ലിമിറ്റഡിനാണ് ഇതിന്റെ ചുമതല.[3][4]

സ്‌ട്രാറ്റജിക് പെട്രോളിയം റിസർവ് (ഇന്ത്യ)
പെട്രോളിയം ശേഖരം
വ്യവസായംPetroleum
സ്ഥാപിതം2005; 19 years ago (2005) in ഡൽഹി, ഇന്ത്യ[1]
ആസ്ഥാനം,
ഇന്ത്യ
പ്രധാന വ്യക്തി
രാജൻ കെ പിള്ള(CEO)
ഉത്പന്നങ്ങൾക്രൂഡ് ഓയിൽ
ഉടമസ്ഥൻMinistry of Petroleum and Natural Gas
മാതൃ കമ്പനിOil Industry Development Board
വെബ്സൈറ്റ്www.isprlindia.com

എളുപ്പത്തിൽ എണ്ണശുദ്ധീകരണശാലകളിൽ എത്തിക്കത്തക്ക വിധത്തിൽ അവയുടെ അടുത്തായി മംഗലാപുരം, വിശാഖപട്ടണം, ഉഡുപ്പിക്ക് അടുത്തുള്ള പാഡൂർ എന്നിവിടങ്ങളിലാണ് ഇവ സ്ഥിതിചെയ്യുന്നത്. എന്തെങ്കിലും തടസ്സമുണ്ടായാൽ നേരിടാനുള്ള ഇപ്പോൾ നിലവിലുള്ള കാര്യങ്ങൾക്ക് പുറമെയാണിവ.[5]

വിശാഖപട്ടണം (1.33 എം.എം.ടി.), മംഗലാപുരം (1.5 എം.എം.ടി.), പാഡൂർ (2.5 എം.എം.ടി.) എന്നീ മൂന്നു കേന്ദ്രങ്ങളിലായി ആകെ 5.33 എം.എം.ടി. അസംസ്‌കൃത എണ്ണ ശേഖരിക്കാനുള്ള കേന്ദ്രമാണ് ഇന്ത്യൻ തന്ത്രപ്രധാന പെട്രോളിയം ശേഖരം ലിമിറ്റഡ് (ഐ.എസ്.പി.ആർ.എൽ.)

വ്യാപനം തിരുത്തുക

അടുത്തപടിയായി മറ്റു നാലിടങ്ങളിൽ കൂടി ഇത്തരം സംഭരണികൾ തുടങ്ങാൻ ഇന്ത്യയ്ക്ക് പദ്ധതികളുണ്ട്. രാജസ്ഥാനിലെ ബികാനീർ, ഗുജറാത്തിലെ രാജ്കോട്ട്, കർണ്ണാടകത്തിലെ പാദൂർ, ഒഡിസയിലെ ജാജ്പൂർ ജില്ല എന്നിവയാണവ.[2]

പാദൂരിലെ റിസർവ് തിരുത്തുക

പാഡൂരിലെ എസ്.പി.ആർ. കേന്ദ്രം 0.625 ദശലക്ഷം മെട്രിക് ടൺ(എം.എം.ടി.) ശേഖരണ വ്യാപ്തിയുള്ള നാല് അറകളോടുകൂടിയ, ഭൂമിക്കടിയിലുള്ള പാറകൾക്കിടയിലെ ഗുഹയാണ്. വൈദേശിക ദേശീയ എണ്ണക്കമ്പനികൾ വഴി കർണാടക പാഡൂരിലെ പാഡൂർ തന്ത്രപ്രധാന പെട്രോളിയം ശേഖരം (എസ്.പി.ആർ.) നിറയ്ക്കുന്നതിനു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം 2018 നവംബറിൽ അനുമതി നൽകി.[6] കേന്ദ്രഗവൺമെന്റിന്റെ ബജറ്റ് വിഹിതം കുറച്ചുകൊണ്ടുവരുന്നതിനാണ് പി.പി.പി. മാതൃകയിൽ ഈ എസ്.പി.ആർ. നിറയ്ക്കാനുള്ള പദ്ധതി.

പെർദയിലെ റിസർവ് തിരുത്തുക

20 മീറ്റർ വീതിയും 30 മീറ്റർ ആഴവും 6.6 കിലോമീറ്റർ നീളവുമുള്ള ഭൂഗർഭ അറയാണ് പെർദയിലേത്. ഇവിടെ 15 ലക്ഷം ടാൻ ക്രൂഡ് എണ്ണ ശേഖരിക്കാൻ കഴിയും.[7]

ഇവയും കാണുക തിരുത്തുക

ലോകത്തിലെ സ്‌ട്രാറ്റജിക് പെട്രോളിയം റിസർവുകൾ

പുറാത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-27. Retrieved 2018-11-17.
  2. 2.0 2.1 "Store Our Oil And Take Two-Thirds For Free: UAE's Offer to India". NDTV. Retrieved 2016-02-10.
  3. "Filling of strategic oil reserves delayed". Retrieved 2015-12-23.
  4. "Alexander's Gas & Oil Connections - India to build up storage of crude oil". Archived from the original on 2009-04-18. Retrieved 2016-10-14.
  5. "Indian Strategic Petroleum Reserves Limited". Retrieved 2016-01-29.
  6. http://pib.nic.in/PressReleseDetail.aspx?PRID=1552283
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-17. Retrieved 2016-10-14.