സ്വർണജയന്തി ഗ്രാം സ്വറോസ്ഗാർ യോജന

ഗ്രാമീണ ദാരിദ്ര്യനിർമ്മാർജ്ജനത്തിനായി 1999 ഏപ്രിൽ 1-ന്‌ ഭാരതസർക്കാർ രൂപം കൊടുത്ത സ്വയം തൊഴിൽ പദ്ധതിയാണ്‌ സ്വർണജയന്തി ഗ്രാം സ്വറോസ്ഗാർ യോജന (എസ്.ജി.എസ്.വൈ). 1978-ലും അതിനു ശേഷം വിവിധ വർഷങ്ങളിലായും നിലവിൽ വന്ന ഐ.ആർ.ഡി.പി. (സം‌യോജിത ഗ്രാമവികസന പദ്ധതി), ട്രൈസം, മില്യൺ വെൽ പദ്ധതി. ഗംഗാ കല്യാൺ യോജന, ഡി.ഡബ്ല്യു.സി.ആർ.എ. ഗ്രാമീണ കൈത്തൊഴിലുപകരണ പരിപാടി എന്നീ പദ്ധതികൾ സമന്വയിപ്പിച്ചുകൊണ്ടാണ്‌ ഈ പുതിയ പരിപാടി ആരംഭിച്ചത്. ഗ്രാമവികസന ബ്ലോക്കുകളുടെ മേൽനോട്ടത്തിലാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്.

ദാരിദ്ര്യരേഖക്കു താഴെയുള്ള കുടുംബങ്ങളിലെ അംഗങ്ങളെ സ്വയം സഹായസംഘങ്ങളായി സംഘടിപ്പിച്ചുകൊണ്ട് അവർക്കാവശ്യമായ പരിശീലനങ്ങൾ, സാങ്കേതികജ്ഞാനം, അടിസ്ഥാനസൗകര്യങ്ങൾ, വായ്പ, സബ്സിഡി മുതലായവ ലഭ്യമാക്കുകയാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം.