സ്വീറ്റോകൃസിസ്കി ദേശീയോദ്യാനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സ്വീറ്റകൃസിസ്കി ദേശീയോദ്യാനം (Polish: Świętokrzyski Park Narodowy) മദ്ധ്യ പോളണ്ടിലെ സ്വീറ്റോകൃസിസ്കി വോയിവോഡെഷിപ്പിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇത് സ്വീറ്റോകൃസിസ്കി പർവ്വതനിരകളിലെ (ഹോളി ക്രോസ്) ഏറ്റവും ഉയരം കൂടിയ പർവ്വതനിരയായ ലിസോഗോറിയേയും അതിലെ ഏറ്റവും ഉയരം കൂടിയ രണ്ടു കൊടുമുടികളായ ലിസിക (612 മീറ്റർ) ലൈസ ഗോറ (595 മീറ്റർ) എന്നിവയേയും ഉൾക്കൊള്ളുന്നു. അതുപോലതന്നെ ക്ലോണോവ്സ്കി റിഡ്ജിൻറെ കിഴക്കൻ ഭാഗവും പോകൃസിവിയാൻസ്കി റിഡ്ജിൻറ ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. ഉദ്യാനത്തിൻറെ മുഖ്യ കാര്യാലയം ബോഡ്‍സെൻറിനിൽ സ്ഥിതിചെയ്യുന്നു.
സ്വീറ്റോകൃസിസ്കി ദേശീയോദ്യാനം | |
---|---|
Świętokrzyski Park Narodowy | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Świętokrzyskie Voivodeship, Poland |
Coordinates | 50°52′34″N 20°58′41″E / 50.876°N 20.978°E |
Area | 76.26 km² |
Established | 1950 |
Governing body | Ministry of the Environment |
പോളണ്ടിലെ ഈ ഭാഗം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ചരിത്രം ഒന്നാം ലോകമഹായുദ്ധത്തിനുമുമ്പ് തന്നെ തുടങ്ങിയിരുന്നു. 1921-ൽ സ്വീറ്റോകൃസിസ്കി പർവ്വതനിരകളിലെ ആദ്യ കരുതൽ വനമേഖലയ്ക്കു രൂപംകൊടുത്തു. ഇത് ജോസഫ് കോസ്റ്റിക്കോയുടെ ഉടമസ്ഥതിയിലുള്ളതും 1.63 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ളതുമായ ചെൽമോവ ഗോറയിലെ റിസർവ്വ് ആയിരുന്നു. തൊട്ടടുത്ത വർഷം, 3.11 ചതുരശ്ര കി.മീ. വിസ്തൃതിയുള്ള ലിസോഗോറിയിലെ രണ്ട് ഭാഗങ്ങൾ പരിരക്ഷിക്കപ്പെട്ടു. 1932 ൽ റിസർവ്വിൻറെ വിസ്തൃതി ഔദ്യോഗികമായി 13.47 ചതുരശ്രകിലോമീറ്ററായി ഉയർത്തിയിരുന്നു. എന്നാൽ 1950 വരെ ദേശീയ ഉദ്യാനം സൃഷ്ടിക്കപ്പെട്ടിരുന്നില്ല. ദേശീയോദ്യാനത്തിൻറെ പ്രാരംഭ കാലത്ത് ഇതിൽ 60.54 ചതുരശ്രകിലോമീറ്റർ പ്രദേശമായിരുന്നു ഉണ്ടായിരുന്നത്; എന്നാൽ അതിനു ശേഷം 76.26 ചതുരശ്ര കിലോമീറ്റർ (29.44 ച. മൈ.) ആയി ഇതു വികസിച്ചു. ഇതിൽ 72.12 ചതുരശ്ര കിലോമീറ്റർ വനഭൂമിയാണ്. 17.31 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി അഞ്ച് കർശന സംരക്ഷിത മേഖലകൾ ഉണ്ട്.