സ്വാമി സന്ദീപാനന്ദഗിരി

കേരളത്തിൽ നിന്നുള്ള ആത്മീയ ഗുരു

കേരളത്തിലെ ഒരു ആത്മീയ ആചാര്യനാണ് സ്വാമി സന്ദീപാനന്ദഗിരി. കോഴിക്കോട് ജനിച്ച ഇദ്ദേഹം ഗിരി സന്യാസപരമ്പരയിൽ സന്യാസം സ്വീകരിച്ച് തിരുവനന്തപുരത്ത് കുണ്ടമൺകടവ് എന്ന സ്ഥലത്ത് ആശ്രമം സ്ഥാപിച്ചിരിക്കുന്നു. [1]സ്കൂൾ ഓഫ് ഭഗവദ്ഗീത എന്ന സ്ഥാപനത്തിൻറെ സ്ഥാപകനാണ്. ഭാഗവതം,മഹാഭാരതം, ഭഗവദ്ഗീത,ധർമശാസ്ത്രം തുടങ്ങിയ സനാതനധർമത്തിൻറെ അടിസ്ഥാനഗ്രന്ഥങ്ങളെപ്പറ്റിയും മറ്റും അവഗാഹവും പാണ്ഡിത്യവും സമ്പാദിച്ചിട്ടുള്ള ഒരു പ്രഭാഷകൻ കൂടിയാണ്.

സ്വാമി സന്ദീപാനന്ദഗിരി

നിലപാടുകൾ

തിരുത്തുക
  • ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ആദ്യം ഇദ്ദേഹം എതിർത്തു. ഇടതുപക്ഷം അതിനെ പിന്തുണച്ചപ്പോൾ ഇടതുപക്ഷ അനുഭാവി എന്ന നിലയിൽ ഇദ്ദേഹവും അതിനെ പിന്തുണച്ചു. സന്ദീപാനന്ദഗിരിയുടെ ശബരിമല വിധിയെ അനുകൂലിച്ചുള്ള പുതിയ നിലപാടുകൾക്കെതിരെ ആദ്യം മുതലേ വിധിയെ എതിർക്കുന്നവർ രംഗത്തെത്തിയിരുന്നു. ആക്രമണത്തിനുപിന്നിൽ സംഘപരിവാർ പ്രവർത്തകരാണെന്ന് സ്വാമി ആരോപിച്ചിരുന്നു .
  • ശ്രീനാരായണ ഗുരുദേവന്റെ വരികൾ ഉദ്ധരിച്ചുകൊണ്ട് കോറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയെ പ്രകീർത്തിച്ചിരുന്നു.[2]
  1. [ആരാണ് സന്ദീപാനന്ദഗിരി?; എന്തുകൊണ്ട് അദ്ദേഹം ആക്രമിക്കപ്പെട്ടു "https://malayalam.samayam.com/latest-news/kerala-news/who-is-swami-sandeepananda-giri-why-his-ashram-attacked/articleshow/66388639.cms"]. malayalam samayam. October 30, 2018. Retrieved September 17, 2020. {{cite web}}: Check |url= value (help); External link in |title= (help)
  2. "അവിടുന്ന് ഒരാൾ മാത്രമാണ് ഞങ്ങളുടെ ഈശ്വരൻ- മുഖ്യമന്ത്രിയെ പ്രകീർ". മാതൃഭൂമി. March 28, 2020. Archived from the original on 2020-09-17. Retrieved September 17, 2020.{{cite web}}: CS1 maint: bot: original URL status unknown (link)