സ്വാമി രാംദാസ് മെമ്മോറിയൽ ജി.എച്ച്.എസ്.എസ്, രാംനഗർ

കാസർഗോഡ് ജില്ലയിലെ അജാനൂർ ഗ്രാമ പഞ്ചായത്തിൽ മാവുങ്കാൽ-രാമനഗരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സ്വാമി രാംദാസ് മെമ്മോറിയൽ ഗവ:ഹയർ സെക്കന്ററിസ്കൂൾ. സമൂഹത്തിലെ താഴ്ന്ന ജാതിയിൽ ജനിചു എന്നതിനാൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് വേണ്ടീയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മൈസൂർ സംസ്ഥാനം നിലവിലുണ്ടായിരുന്ന കാലത്ത് സൗത്ത് കാനറ ജില്ലയിൽ 'രാമനഗരം' എന്ന സ്ഥലത്ത് (കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 3 കി. മി. കിഴക്ക് മാറി ദേശീയപാതയിൽ (NH 17) 'മാവുങ്കാൽ' എന്ന സ്ഥലത്തു നിന്നും അര കി. മി. ദൂരത്തിൽ ആനന്ദാശ്രമത്തിന് എതിർവശത്തായി ഇന്നത്തെ അജാനൂർ ഗ്രാമപഞ്ജായത്തിലെ പത്താം വാർഡിൽ) 1924 നു മുമ്പുതന്നെ ഹോസ്ദൂർഗ്ഗ് താലൂക്കിൽ എലിമെന്ററി സ്കൂളായി പ്രവർത്തിച്ചിരുന്ന വിദ്യാലയം 1940 ൽ സ്വാമി രാംദാസ് ഏറ്റെടുത്തു. 1940 ൽ തന്നെ ആനന്ദാശ്രമത്തിലെ ദ്വിതീയ മഠാധിപതിയും സ്വാമി രാംദാസിന്റെ പ്രഥമ ശിഷ്യയുമായ പൂജ്യമാതാജി കൃഷ്ണാബായിയുടെ ജന്മദിനത്തിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും 1942-ൽ സ്വാമി രാംദാസിന്റെ ജന്മദിനത്തിൽ പുതിയ കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറുകയും ഈ വിദ്യാലയത്തിന് ശ്രീകൃഷ്ണവിദ്യാലയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1942ൽ സമൂഹത്തിൽ താഴ്ന്ന ജാതിയിൽ പെട്ടവരുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സമയത്ത് അവരുടെ ഉന്നമനത്തിനുവേണ്ടിയാണ് ആനന്ദാശ്രമ സ്ഥാപകൻ സ്വാമി രാമദാസ് ഈ വിദ്യാലയം ആരംഭിച്ചത്. സ്വാതന്ത്യലബ്ധിക്കുശേഷം 1957 ൽ സ്വാമി രാംദാസ് ഈ വിദ്യാലയം കേരള സർക്കാറിന് കൈമാറി. തുടർന്ന് ഗവർമെന്റ് ഹരിജൻ വെൽഫെയർ എൽ പി സ്ക്കൂൾ എന്ന പേരിൽ 'ശ്രീകൃഷ്ണവിദ്യാലയം' പരിവർത്തനം ചെയ്യപ്പെട്ടു.

SRMGHSS RAMNAGAR_പ്രധാന കെട്ടിടം
ഹോസ്ദുർഗ് താലൂക്കിലാണു സ്കൂൾ
SRMGHSS RAMNAGAR FOUNTATION STONE

ഭൗതികസൗകര്യങ്ങൾ

തിരുത്തുക

1 . 62ഏക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

തിരുത്തുക
  • എസ് പി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

തിരുത്തുക

സ്കൂളിന്റെ പ്രധാന അദ്ധ്യാപകരുടെ പേരുകൾ താഴെ കൊടുക്കുന്നു

  1. 2015 : വാരിജ എം
  2. 2014-2015 : വസന്തൻ എൽ
  3. 2013-2014 : കരുണാകരൻ കെ
  4. 2002-2004 : ദാമോദരൻ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരുത്തുക
  • NH 17 ന് തൊട്ട് മാവുങ്കാലിൽ നിന്നും 200 മീറ്റർ അകലത്തായി പാണത്തൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് 4 കി. മി. അകലം