1999-2000ൽ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വിതുരയ്ക്ക് ലഭിച്ചതിനെ അനുസ്മരിച്ച് പുരസ്‌കാരത്തുകയിൽ ഒരു ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച കവാടമാണ് സ്വരാജ് ഗേറ്റ്. [1] സ്വരാജ് ഗേറ്റിനെ വിതുരയുടെ കവാടമെന്ന് അറിയപ്പെടുന്നു. [2] തിരുവനന്തപുരം-പൊന്മുടി പാതയിലെ ചേന്നൻപാറയിലാണ് സ്വരാജ് ഗേറ്റ്. ഇപ്പോൾ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലാണ് ഈ സാംസ്‌കാരികകേന്ദ്രം. [3]

സ്വരാജ് ഗേറ്റ്-മുൻവശം
സ്വരാജ് ഗേറ്റ്-പാർക്ക്

ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ അന്ന് ആസൂത്രണകമ്മിഷൻ അംഗമായിരുന്ന ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കാണ് കവാടം ഉദ്ഘാടനം ചെയ്തത്. ഡൽഹിയിലെ ഇന്ത്യാഗേറ്റിന്റെ മാതൃകയിലാണ് സ്വരാജ്കവാടം. വികസനസാധ്യത കണക്കിലെടുത്ത് 2010-15 കാലത്തെ പഞ്ചായത്തുഭരണസമിതി കവാടവും അത് നിൽക്കുന്ന സ്ഥലവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനു തീറായി നൽകി. പുതിയകെട്ടിടവും ചുറ്റുവേലിയും കൗൺസിൽ നിർമിച്ചു. ഇവിടെ കുടിയേറി താമസിച്ചിരുന്നവർക്ക് വീടുവെക്കുന്നതിനു വേറെ സ്ഥലംനൽകി. തണൽമരങ്ങളും പച്ചപ്പുല്ലും നിറഞ്ഞ സ്വരാജ് പാർക്ക് യാത്രക്കാർക്ക് വിശ്രമിക്കാനുള്ള ഒന്നാന്തരം ഇടത്താവളമായി. ഇവിടെ നിലവിൽ ഒരു ചെറിയപാർക്കും ഒരു കോഫിഷോപ്പും പ്രവർത്തിക്കുന്നു. [4]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-12. Retrieved 2019-08-12.
  2. http://mela-palode.blogspot.com/2014/07/blog-post_9356.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-12. Retrieved 2019-08-12.
  4. https://localnews.manoramaonline.com/thiruvananthapuram/local-news/2017/09/26/swaraj-gate.html
"https://ml.wikipedia.org/w/index.php?title=സ്വരാജ്_ഗേറ്റ്_(വിതുര)&oldid=3936381" എന്ന താളിൽനിന്ന് ശേഖരിച്ചത്