സ്വപൻദാസ് ഗുപ്ത

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ് സ്വപൻദാസ് ഗുപ്ത(ജനനം: 3 ഒക്ടോബർ 1955). 2015 ൽ പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായി.[1]

സ്വപൻദാസ് ഗുപ്ത
স্বপন দাশগুপ্ত
ജനനം (1955-09-03) 3 സെപ്റ്റംബർ 1955  (69 വയസ്സ്)
ദേശീയതഇന്ത്യ
വിദ്യാഭ്യാസംസെന്റ് സ്റ്റീഫൻസ് കോളേജ്, ഡൽഹി
സ്കൂൾ ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസ്
ഓക്സ്ഫോർഡ് സർവകലാശാല
തൊഴിൽരാഷ്ട്രീയ നിീക്ഷകൻ, പത്രപ്രവർത്തകൻ, കോളമിസ്റ്റ്
ജീവിതപങ്കാളി(കൾ)രശ്മി റേ ദാസ്‌ഗുപ്ത
കുട്ടികൾസൗമ്യ ശ്രീജൻ ദാസ്‌ഗുപ്ത
വെബ്സൈറ്റ്http://www.swapan55.com/

ജീവിതരേഖ

തിരുത്തുക

കൊൽക്കത്തയിൽ പ്രമുഖ വാണിജ്യ കുടുംബത്തിൽ ജനിച്ചു. ഡൽഹി സർവകലാശാലയിൽ നിന്ന് രണ്ടാം റാങ്കോടെ ചരിത്രത്തിൽ ബിരുദം നേടി. പിന്നീട് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടി. 1984 ൽ ഓക്സ്ഫോർഡിലെ നഫീൽഡ്സ് കോളേജിൽ, ഇൻലാക്സ് സ്കോളർഷിപ്പോടെ ഗവേഷകനായി. 1986 ൽ ദ സ്റ്റേറ്റ്സ്മാൻ പത്രത്തിൽ ലേഖകനായി. ദ സ്റ്റേറ്റ്സ്മാൻ, ഡെയിലി ടെലിഗ്രാഫ്, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളിൽ പ്രമുഖ സ്ഥാനം വഹിച്ചു. ഇന്ത്യാ ടുഡേയിൽ മാനേജിംഗ് എഡിറ്ററായിരുന്നു. ഇന്ത്യൻ ടെലിവിഷൻ രംഗത്തെയും പ്രമുഖ സാന്നിധ്യമാണ്. എൻ.ഡി.ടി.വി യിൽ മണിശങ്കർ അയ്യരോടൊപ്പം 'പൊളിറ്റിക്കലി ഇൻകറക്ട്' എന്ന രാഷ്ട്രീയ സംവാദ പരിപാടി അവതരിപ്പിച്ചിരുന്നു.

വിമർശനങ്ങൾ

തിരുത്തുക

ടി.വി. ചാ­നൽ ചർച്ചകളിൽ പൊതുവെ ബി.ജെ.പി അനുകൂല നിലപാടുകൾ സ്വീകരിക്കുന്നത് വിമർശിക്കപ്പെട്ടിട്ടുണ്ട്.

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മഭൂഷൺ (2015)[2]
  1. "പത്മവിഭൂഷൺ : അദ്വാനി, ബച്ചൻ , ബാദൽ, കെ കെ വേണുഗോപാൽ". www.deshabhimani.com. Retrieved 26 ജനുവരി 2015.
  2. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.

പുറം കണ്ണികൾ

തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്വപൻദാസ്_ഗുപ്ത&oldid=4092875" എന്ന താളിൽനിന്ന് ശേഖരിച്ചത്