ഓക്സ്ഫഡ് സർവകലാശാല

(ഓക്സ്ഫോർഡ് സർവകലാശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

51°45′40″N 1°15′12″W / 51.7611°N 1.2534°W / 51.7611; -1.2534

ഓക്സ്ഫഡ് സർവകലാശാല
ഓക്സ്ഫഡ് സർവകലാശാലയുടെ മുദ്ര
ലത്തീൻ: Universitas Oxoniensis
ആദർശസൂക്തംDominus Illuminatio Mea (Latin)
സ്ഥാപിതംഅജ്ഞാതം, 1096 മുതൽ പഠനം നടക്കുന്നു. [1]
സാമ്പത്തിക സഹായം£3.3 billion (inc. colleges)[2]
ചാൻസലർക്രിസ് പാറ്റേൺ.
വൈസ്-ചാൻസലർആൻഡ്ര്യൂ ഡി. ഹാമിൽട്ടൺ.
വിദ്യാർത്ഥികൾ21,535[3]
ബിരുദവിദ്യാർത്ഥികൾ11,723[3]
9,327[3]
മറ്റ് വിദ്യാർത്ഥികൾ
461[3]
സ്ഥലംഓക്സ്ഫഡ്, ഇംഗ്ലണ്ട്
നിറ(ങ്ങൾ)     ഓക്സ്ഫഡ് ബ്ലൂ[4]
അത്‌ലറ്റിക്സ്ദി സ്പോർട്ടിങ്ങ് ബ്ലൂ.
വെബ്‌സൈറ്റ്ox.ac.uk

ഇംഗ്ലീഷ് ലോകത്തെ ഏറ്റവും പുരാതനമായ ഈ പഠനകേന്ദ്രം ലോകത്തിലെ ഏറ്റവും പെരുമയുള്ള സർവകലാശാലയാണ്[5]. ഇതൊരു കേന്ദ്രീകൃത സർവകലാശാലയല്ല. മധ്യ ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് പട്ടണത്തിലെ 39 കോളേജുകളുടേയും ഗ്രന്ഥാലയങ്ങളുടേയും ഗവേഷണസ്ഥാപനങ്ങളുടേയും സമാഹൃത സംവിധാനമാണ് ഇത്. എല്ലാ കോളേജുകളും 17 പൊതുവിഷയങ്ങൾ പഠിപ്പിക്കുന്നുവെങ്കിലും ഓരോന്നും അതിന്റേതായ വ്യതിരിക്തത പുലർത്തുന്നു.

1096 മുതൽ തന്നെ ഓക്സ്ഫഡ്, ഇംഗ്ലണ്ടിലെ പഠനകേന്ദ്രങ്ങളിൽ ഒന്നായിരുന്നു. ഇംഗ്ലീഷുകാർ പാരീസ് സർവ്വകലാശാലയിൽ ഉപരിപഠനം നടത്തുന്നത് 1167-ൽ ഹെൻറി രണ്ടാമൻ രാജാവ് തടഞ്ഞതോടെ ഓക്സ്ഫഡ് ഉപരിപഠന രംഗത്ത് അതിവേഗം വളർന്നു. 1214-ൽ ചാൻസലർ നിയമിതനായി. 1603 മുതൽ 1949 വരെ ഈ സർവകലാശാലയ്ക്ക് രണ്ട് പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കുവാനുള്ള അവകാശമുണ്ടായിരുന്നു.[5]

ചില ഓക്സ്ഫഡ് കോളേജുകളിൽ ബിരുദാനന്തരബിരുദം മാത്രമെ നൽകുന്നുള്ളു. സെന്റ്. ഹിൽഡാസ് കോളേജിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. മൂന്നു ടേമുകളിലായാണ് അക്കാദമിക് വർഷം. ഓരോ ടേമിനും എട്ട് ആഴ്ചകൾ. ഒക്ടോബർ-ഡിസംബർ ടേം മൈക്കലാംസ് എന്നും ജനുവരി-മാർച്ച് ടേം ഹിലാരി എന്നും ഏപ്രിൽ-ജൂൺ ടേം ട്രിനിറ്റി എന്നും അറിയപ്പെടുന്നു.

അക്കാദമിക് മികവിന്റേയും കഴിവിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം. അണ്ടർ ഗ്രാജ്വേറ്റ് തലത്തിൽ അതത് കോളേജുകളാണ് പ്രവേശനം നടത്തുന്നത്. എങ്കിലു കോളേജുകളുടെ സംയുക്തഫോറമാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷ നൽകുന്ന കോളേജിൽ തന്നെയാവണമെന്നില്ല പ്രവേശനം ലഭിക്കുന്നത്. ഗ്രാജ്വേറ്റ് തലത്തിൽ അതത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പിലേക്കാണ് അപേക്ഷ നൽകേണ്ടത്. എല്ലാ തലത്തിലേക്കുമുള്ള തിരഞ്ഞെടുപ്പിന് അക്കാദമിക് മാർക്കിനു പുറമേ ഇന്റർവ്യൂ, മുൻ സ്ഥാപനങ്ങളിൽ നിന്നുള്ള റഫറൻസ് തുടങ്ങിയവ പരിഗണിക്കും. ചില വിഷയങ്ങളിൽ സർവകലാശാലാതലത്തിൽ പ്രവേശനപരീക്ഷയുമുണ്ടാകും. (ഒരേ അക്കാദമിക് വർഷത്തിൽ ഓക്സ്ഫഡ്, കേംബ്രിഡ്ജ് സർവകലാശാലകളിൽ രണ്ടിലും ഒരേസമയം അപേക്ഷ നൽകാൻ പാടില്ല). നൂറ്റാണ്ടുകളായി തുടരുന്ന മികവ് കോട്ടം തെറ്റാതെ പാലിക്കുവാൻ ഈ സർവകലാശാലക്ക് കഴിയുന്നു.[5]

  1. "A Brief History of the University". University of Oxford. Archived from the original on 11 ഏപ്രിൽ 2008. Retrieved 30 ഒക്ടോബർ 2007.
  2. "Campaign for Oxford". Archived from the original on 28 സെപ്റ്റംബർ 2011. Retrieved 9 ഏപ്രിൽ 2012.
  3. 3.0 3.1 3.2 3.3 "Supplement (2) to No. 4945" (PDF). Oxford University Gazette. 2 മാർച്ച് 2011. Archived from the original (PDF) on 25 ഏപ്രിൽ 2013. Retrieved 14 സെപ്റ്റംബർ 2012.
  4. from "The brand colour – Oxford blue". Archived from the original on 24 മേയ് 2013. Retrieved 14 സെപ്റ്റംബർ 2012.
  5. 5.0 5.1 5.2 ലോകരാഷ്ട്രങ്ങൾ. ഡി.സി. ബുക്സ്. 2007. ISBN 81-264-1465-0. {{cite book}}: Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=ഓക്സ്ഫഡ്_സർവകലാശാല&oldid=3784952" എന്ന താളിൽനിന്ന് ശേഖരിച്ചത്