സ്വനിമവിജ്ഞാനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആധുനികഭാഷാശാസ്ത്രത്തിലെ അതിപ്രധാനമായ ഒരു പഠനമേഖലയാണ് സ്വനിമവിജ്ഞാനം. ഭാഷാപ്രയോഗത്തിൽ സ്വനങ്ങൾ കാണുന്നുണ്ടെങ്കിലും അവയ്കെല്ലാം അർത്ഥവ്യാവർത്തനശേഷിയില്ല.അർത്ഥവ്യത്യാസം ഉണ്ടാക്കുന്ന സ്വനങ്ങളെയാണ് സ്വനിമങ്ങളെന്ന് പറയുന്നത്.സ്ഥാനഭേദംകൊണ്ടും അടുത്തുനിൽക്കുന്ന സ്വനങ്ങളുടെ സ്വാധീനംകൊണ്ടും ഒരു സ്വനം പലവിധത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നുള്ളതാണ് സ്വനിമവിജ്ഞാനത്തിൽ അടിസ്ഥാനപരമായി സ്വീകരിച്ചിരിക്കുന്ന തത്ത്വം. ഉച്ചാരണശബ്ദങ്ങൾ ഭാഷയിൽ പ്രവർത്തിക്കുന്നതെങ്ങനെയെന്നുള്ള പഠനമാണ് സ്വനിമവിജ്ഞാനത്തിൻറെ പ്രവർത്തനമേഖല.സ്വനങ്ങളുടെ അർത്ഥപരമായ വിന്യാസത്തിന് സ്വനിമവിജ്ഞാനം ഊന്നൽ നൽകുന്നു.
സംസാരിക്കുമ്പോൾ, ഉച്ചരിതശബ്ദങ്ങളിൽ വരാവുന്ന എല്ലാ വ്യത്യാസങ്ങളും ആശയഗ്രഹണത്തിന് ആവശ്യമുള്ളതല്ല. എല്ലാ വ്യത്യാസങ്ങളും ഒരേ പോലെയല്ല സംസാരിക്കുന്നത്. ഭാഷാസമൂഹത്തിലെ എല്ലാ വ്യക്തികളും സംസാരിക്കുന്നത്. വ്യക്തിഭേദം,സാഹചര്യഭേദം എന്നിവ ഉച്ചാരണത്തിൽ മാറ്റം വരുത്തുന്നു. ഇങ്ങനെയുള്ള ഉച്ചാരണഭേദങ്ങളിൽനിന്നും ആത്യന്തികലക്ഷ്യമായ അർത്ഥബോധത്തിന് ഉപയുക്തങ്ങളായ ശബ്ദഖണ്ഡങ്ങളെ മാത്രം വേർതിരിച്ചുകാണിക്കുകയാണ് സ്വനിമവിജ്ഞാനത്തിൽ ചെയ്യുന്നത്. ഒരു ഭാഷയിലെ അർത്ഥവ്യാവർത്തനത്തിന് ആവശ്യമായ സ്വനമാത്രകൾ ഏതെല്ലാമെന്ന് വിശകലനത്തിലൂടെ നിർണയിച്ചുകാണിച്ചു തരുന്നു. അങ്ങനെയുള്ള ശാബ്ദികമാത്രകളാണ് ഭാഷയിലെ അടിസ്ഥാന വർണ്ണങ്ങൾ. അവയ്ക്കാണ് ലിപികൾ ആവശ്യമായി വരുന്നത്. അതുകൊണ്ടാണ് കെ. എൽ. പൈക്കിന്റെ സ്വനിമവിജ്ഞാനം എന്ന ഗ്രന്ഥത്തിന് ഭാഷകളെ എഴുത്തിലൊതുക്കുന്ന വിദ്യ എന്ന ഉപശീർഷകം അദ്ദേഹം കൊടുത്തിരിക്കുന്നത്.