സ്വതന്ത്ര ഭാരതം (പത്രം)
സ്വാതന്ത്ര്യ സമര കാലത്ത്(1942 - 43) മാതൃഭൂമിയുടെ ബോംബെ പ്രതിനിധിയായിരുന്ന വി.എ. കേശവൻ നായർ ആരംഭിച്ച് പ്രവർത്തിപ്പിച്ചിരുന്ന അണ്ടർഗ്രൗണ്ട് പത്രമായിരുന്നു സ്വതന്ത്ര ഭാരതം. മാതൃഭൂമി മാനേജരായിരുന്ന എൻ. കൃഷ്ണൻ നായരായിരുന്നു ഈ പേര് നിർദേശിച്ചത്. ഒരു ചെറിയ അച്ചടി യന്ത്രം ഈ ആവശ്യത്തിന് വിട്ടു കൊടുക്കുകയും ചെയ്തു. വാരികയായിട്ടായിരുന്നു സ്വതന്ത്ര ഭാരതം പുറത്തു വന്നത്.[1] പിന്നീട് എൻ.വി. കൃഷ്ണവാരിയരുടെ നേതൃത്വത്തിൽ പുറത്തിറങ്ങി. കോൺഗ്രസിലെ തീവ്രവാദഭാഗത്തിന്റെ പത്രമായിരുന്നു ഇത്. സ്വതന്ത്രഭാരതം ഒളിവിൽനിന്നു പ്രസിദ്ധീകരിക്കുന്ന ചുമതലയോടെ ആയിരുന്നു എൻ.വി.യുടെ വിപ്ളവപ്രവർത്തനങ്ങൾക്ക് തുടക്കം. 1942 ൽ അധ്യാപക ജോലി രാജിവെച്ചാണ് ഒളിവിൽ 'സ്വതന്ത്രഭാരതം' പത്രം പ്രസിദ്ധപ്പെടുത്തിയത്.[2] റബ്ബർറോളർവെച്ച് അമർത്തി ഉരുട്ടി കോപ്പിയെടുക്കുന്ന ആ പത്രത്തിന്റെ റിപ്പോർട്ടറും എഡിറ്ററും അച്ചുനിരത്തുകാരനും പ്രിൻററും വിതരണക്കാരനും എല്ലാം എൻ.വി. ഒരാളായിരുന്നു. ഉറവിടമെവിടെയെന്നറിയാതിരിക്കാൻ ഓടുന്ന തീവണ്ടിയിലെ കക്കൂസിലിരുന്നാണ് പലപ്പോഴും അച്ചടിച്ചത്.[3] പോലീസ് പിന്നാലെ ഉള്ളതിനാൽ അച്ചും റോളറും ബെഡ്ഡും ഭാണ്ഡംകെട്ടി സ്വയം ചുമന്ന് രായ്ക്കുരാമാനം നിത്യേന അച്ചടികേന്ദ്രം മാറ്റുമായിരുന്നു.[4] ഇതു പിന്നീട് നിരോധിക്കുകയുണ്ടായി.
സ്വാതന്ത്ര ഭാരതം പത്രിക കേസ്
തിരുത്തുകസ്വാതന്ത്ര്യ സമരത്തെ പിന്തുണക്കുന്ന മറ്റുള്ള പത്രങ്ങളെല്ലാം നിന്നു പോവുകയോ അടപ്പിക്കുകയോ ചെയ്തു. പക്ഷേ സ്വതന്ത്ര ഭാരത പത്രിക നാട്ടിലുടനീളം വ്യാപിച്ചു. സർക്കാരിനെതിരെയുള്ള കവിതകളും ലേഖനങ്ങളുമാണ് ഇതിൽ പ്രധാനമായി പ്രസിദ്ധീകരിക്കപ്പെട്ടത്. സഞ്ജയന്റെ നിരവധി കവിതകളും ലേഖനങ്ങളും ഇതിലൂടെ പുറത്തു വന്നു.[5] ബ്രിട്ടീഷ് സർക്കാരിനു "സ്വതന്ത്ര ഭാരതം" ഒരു തലവേദന തന്നെ സൃഷ്ടിച്ചു കുടകിൽ വെച്ച് ഈ പ്രസ്സിന്റെ അച്ചുകൂടവും പത്ര താളുകളും നശിപ്പിക്കുകയും നേതാക്കൻ മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷേ ഈ പത്രികയുടെ അടുത്ത ലക്കവും പുറത്തിറങ്ങി. പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. അതിനെത്തുടർന്ന് അച്ചുകൂടം കുടകിൽ നിന്ന് മാഹിയിലേക്ക് മാറ്റാൻ ആലോചിച്ചു. മാറ്റുന്നതിന് മുൻപ് രഹസ്യ യോഗത്തിൽ അച്ചുകൂടം കീഴരിയൂരിൽ സൂക്ഷിക്കാൻ തീരുമാനമായി.
അവലംബം
തിരുത്തുക- ↑ പ്രൊഫസർ കെ. ഗോപാലകൃഷ്ണൻ (2005). എൻ.വി. കൃഷ്ണവാരിയർ. തിരുവനന്തപുരം: സാസ്കാരിക പ്രസിദ്ധീകരണ വകുപ്പ്. pp. 50–60. ISBN 81-88087-31-9.
- ↑ "Krishna Warrier. N.V." keralamediaacademy.org. keralamediaacademy. Retrieved 13 May 2021.
- ↑ രത്നാകരൻ, മാങ്ങാട് (22 May 2021). "വാഗ്ദേവിയാൽ സംലാളിതൻ". മാതൃഭൂമി ആഴ്ചപ്പതിപ്പ്.
{{cite journal}}
:|access-date=
requires|url=
(help) - ↑ സി. രാധാകൃഷ്ണൻ (12 May 2017). "മനീഷിയും മഹർഷിയും". മാതൃഭൂമി. Archived from the original on 2021-02-28. Retrieved 12 May 2021.
- ↑ ഉണിത്തിരി, എൻ.വി.പി. "സംഭവബഹുലമായൊരു ജീവിതം" (PDF). http://www.nvkrishnawarrior.org. www.nvkrishnawarrior.org. Retrieved 13 May 2021.
{{cite web}}
: External link in
(help)|website=