എമൾഷൻ പോളിമറൈസേഷൻ
സോപ്പു വെളളത്തിൽ ഏകകങ്ങളും ഉപാരംഭകരായ തന്മാത്രകളും ( initiator molecules) ലയിപ്പിച്ച്, താപനില ഉയർത്തി പോളിമറീകരണം നടത്തുമ്പോൾ വെളുത്തതും, വെളളം ചേർത്ത് നേർപ്പിക്കാവുന്നതുമായ പോളിമർ കുഴമ്പ്( emulsion)ലഭ്യമാകുന്നു. പാലിനോടു സാദൃശ്യമുളള ഇതിനെ ലാറ്റെക്സ് എന്നു പറയുന്നു. പോളിമർ തരികളുടെ വലിപ്പം 0.1 മൈക്രോണിനോടടുത്തായിരിക്കും. പെയിൻറു നിർമ്മാണത്തിനും മറ്റു പല ഉപയോഗങ്ങൾക്കും ഈ കുഴമ്പ് അതേ പടി ഉപയോഗപ്പെടുത്താം.
പ്രത്യേകതകൾ
തിരുത്തുകസോപ്പ്, എമൾഷൻ പോളിമറീകരണത്തിൻറെ സുപ്രധാന ഘടകമാണ്. സോപ്പ് തന്മാത്രകൾ വെളളത്തിൽ സംഘം ചേർന്നാണ് നിലനില്ക്കുക. ഗോളാകാരമായ ഈ ഘടനകളെ മൈസെല്ലുകൾ എന്നു പറയുന്നു. കാർബണിക ഏകകങ്ങളുടെ തന്മാത്രകൾ മൈസെല്ലുകൾക്കകത്ത് വിലയിക്കപ്പെടുന്നു. ഉപാരംഭക തന്മാത്രകൾ ( initiator molecules)വെളളത്തിൽ ലയിക്കുന്നവയായിരിക്കണം. പോട്ടാസിയം പെർസൾഫേറ്റ്, അമോണിയം പെർസൾഫേറ്റ്, എന്നിവയാണ് സാധാരണ ഉപയോഗിക്കാറുളള ഉപാരംഭ തന്മാത്രകൾ.
എമൾഷൻ പോളിമറീകരണത്തിലൂടെ ഉണ്ടാകുന്ന പോളിമർ ശൃംഖലകൾക്ക് ദൈർഘ്യമേറും. തന്മാത്രാ ഭാരം ഏതാണ്ട് പത്തു ലക്ഷത്തോളം വരും. അതു കൊണ്ട് കനം കുറച്ച് പരത്തിയ ലാറ്റക്സിൽ നിന്ന് ജലാംശം നഷ്ടപ്പെട്ടാൽ, ശൃംഖലകൾ കെട്ടുപിണഞ്ഞുണ്ടാകുന്ന ഉറപ്പുളള പാട ലഭിക്കുന്നു. അക്രിലിക് എമൾഷൻ പെയിൻറുകളുടെ ആധാരം ഇതാണ്. അക്രിലിക് ഏകകത്തിൻറെ രാസഘടനയനുസരിച്ചും, പ്രക്രിയയിൽ ഭേദഗതികൾ വരിത്തിയും പെയിൻറുകളുടെ ഭൌതിക ഗുണങ്ങൾ ക്രമീകരിക്കാം. ഓർഗാനിക് ലായകങ്ങൾ മാധ്യമമായുളള പെയിൻറുകൾ ഉണങ്ങുമ്പോൾ, ലായകങ്ങൾ വാതകരൂപത്തിൽ അന്തരീക്ഷം മാലിന്യമാക്കുന്നു. എന്നാൽ വെളളം മാധ്യമമായുളള എമൾഷൻ പെയിൻറുകൾ പരിസരമലിനീകരണത്തിന് ഇടയാക്കുന്നില്ല
അവലംബം
തിരുത്തുക- A. M. van Herk, ed. (, 2005). Chemistry and Technology of Emulsion Polymerisation (1 ed.). Wiley-Blackwell;. ISBN 1405121130.
{{cite book}}
: Check date values in:|year=
(help)CS1 maint: extra punctuation (link) - Peter A. Lovell, ed. (1997). Emulsion Polymerization and Emulsion Polymers. Wiley. ISBN 0471967467.
{{cite book}}
: Cite has empty unknown parameter:|1=
(help) - Mohamed S. El-Aasser, ed. (2000). Macromolecular Symposia 155: Emulsion Polymers. Wiley-VCH. ISBN 3527301348.
- Paul J Flory (1953). Principles of Polymer Chemistry. Cornell University Press. ISBN 0801401348.
- {{cite book| title=Principles of Polymerization | author= George Odian|publisher: Wiley-Interscience| edition=4|year= 2004|ISBN=0471274003}
- Paul C. Hiemenz (2007). Polymer Chemistry (2 ed.). CRC Press. ISBN 1574447793.
{{cite book}}
: Unknown parameter|coauthor=
ignored (|author=
suggested) (help) - F.W Billmeyer, Jr (1962). Textbook of Polymer Science. Wiley International.
- Masayoshi Ōkubo (2005). Polymer Particles, Volume 175 of Advances in Polymer Science. Springer. ISBN 9783540229230.