സ്റ്റെല്ല ബ്ലാൻഡി (മുമ്പ്, ബോ; 24 ഡിസംബർ 1836 - 18 ഏപ്രിൽ 1925) ഒരു ഫ്രഞ്ച് സാഹിത്യകാരിയും പ്രതിബദ്ധതയുള്ള ഫെമിനിസ്റ്റും ആയിരുന്നു. Revue contemporaine, Revue des deux mondes എന്നീ സാഹിത്യ ജേണലുകളിൽ സംഭാവന ചെയ്ത അവർ കൂടാതെ നോവലുകളും ലേഖനങ്ങളും എഴുതുകയും ഇംഗ്ലീഷ്, ഇറ്റാലിയൻ കൃതികൾ ഫ്രഞ്ചിലേക്ക് വിവർത്തനം നടത്തുകയും ചെയ്തു. 1925-ൽ ബ്ലാൻഡി അന്തരിച്ചു.

സ്റ്റെല്ല ബ്ലാൻഡി
ജനനംഫ്രാങ്കോയിസ്-സ്റ്റെല്ല ബൗ
24 ഡിസംബർ 1836
മോണ്ടെസ്ക്യൂ-വോൾവെസ്ട്രെ, ഫ്രാൻസ്
മരണം18 ഏപ്രിൽ 1925
മോണ്ടെസ്ക്യൂ-വോൾവെസ്ട്രെ, ഫ്രാൻസ്
തൊഴിൽ
  • സാഹിത്യകാരി
  • ഫെമിനിസ്റ്റ്
ഭാഷഫ്രഞ്ച്
ദേശീയതഫ്രഞ്ച്
Genre
  • novels
  • juvenile literature
  • translation
  • feminist non-fiction
പങ്കാളിഫ്രാൻസിസ് ബ്ലാൻഡി (d. 1878)
കുട്ടികൾ4

ജീവിതരേഖ തിരുത്തുക

1836 ഡിസംബർ 24 ന് മോണ്ടെസ്ക്യൂ-വോൾവെസ്ട്രെ എന്ന ചെറുപട്ടണത്തിലാണ് ഫ്രാങ്കോയിസ്-സ്റ്റെല്ല ബൗ എന്ന പേരിൽ അവർ ജനിച്ചത്.[1] സമ്പന്നമായിരുന്ന ഈ കുടുംബം അക്കാലത്ത് ടൗൺ ഹാൾ നടത്തിയിരുന്നു. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ അവർ സാഹിത്യ രചനയിലേയ്ക്ക് ആകർഷിക്കപ്പെട്ടു. മികച്ച വിദ്യാഭ്യാസത്തിനുശേഷം, താമസിയാതെ ഇംഗ്ലണ്ടിൽ വിദേശത്തെ ഉപരിപഠനം തുടർന്നു. അവിടെവച്ച് ഫ്രാൻസിസ് ബ്ലാൻഡിയെ വിവാഹം കഴിച്ച അവർക്ക് നാല് കുട്ടികളുണ്ടായിരുന്നതിൽ ഫ്രാങ്ക്, ജീൻ എന്നിവർ ബാല്യകാലത്തെ അതിജീവിച്ചു. 1878-ൽ അവരുടെ ഭർത്താവ് മരണമടഞ്ഞു.[2][3]

ഫ്രാൻസിലേക്ക് മടങ്ങിയെത്തിയ അവർ തന്റെ കൃതികൾ പ്രസിദ്ധീകരിക്കാൻ തുടങ്ങുകയും തൻറെ രചനകളുടെ വിജയം ആസ്വദിക്കുകയും ചെയ്തു. ശക്തമായ പ്രാദേശിക വിഷയങ്ങളിലൂന്നിയ അവരുടെ നോവലുകൾ പ്രധാനമായും യുവ വായനക്കാർക്കായി എഴുതിയതാണ്. പാരീസിൽ ആയിരിക്കുമ്പോൾ, ജോർജ്ജ് സാൻഡ്, ആന്ദ്രേ ലിയോ തുടങ്ങിയവരുമായി സൗഹൃദം സ്ഥാപിച്ചുകൊണ്ട് അവർ അവളുടെ ഫെമിനിസ്റ്റ് രചനകളെ വികസിപ്പിച്ചു. 1860-കളുടെ അവസാനത്തിൽ, വളർന്നുവരുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായിരുന്ന അവർ, ലിയോൺ റിച്ചർ, മരിയ ഡെറൈസ്‌മെസ്, ഹുബെർട്ടിൻ ഓക്ലെർട്ട് എന്നിവർക്കൊപ്പം Le Droit des femmes എന്ന ജേണലിൽ സാഹിത്യ സംഭാവനകൾ നൽകി.[4]

അവലംബം തിരുത്തുക

  1. Montagne, Édouard Charles Philippe (1889). Histoire de la Société des Gens de Lettres (in ഫ്രഞ്ച്). Librairie Mondaine. p. 436. Retrieved 14 January 2022.
  2. Hugo, Victor. Depuis l'exil, 1870-1871. Depuis l'exil, 1871-1876 (in ഫ്രഞ്ച്). J. Hetzel & cie. p. 54. Retrieved 13 January 2022.
  3. "Blandy, Stella in Inventaire des papiers d'André Léo dans les archives Descaves à l'Institut international d'histoire sociale, Amsterdam" (PDF) (in ഫ്രഞ്ച്). andreleo.com. Retrieved 15 January 2022.
  4. "Carbonne. Conférence : une féministe du XIXe siècle" (in ഫ്രഞ്ച്). La Dépêche. 12 February 2019. Retrieved 15 January 2022.
"https://ml.wikipedia.org/w/index.php?title=സ്റ്റെല്ല_ബ്ലാൻഡി&oldid=3908497" എന്ന താളിൽനിന്ന് ശേഖരിച്ചത്