ഒരു വൈദ്യുതവിതരണ ഉപകരണമാണ് സ്റ്റെബിലൈസർ. വൈദ്യുതിയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഇല്ലാതാക്കാൻ ഉപയോഗിക്കുന്നു. ടെലിവിഷൻ, ഫ്രിഡ്ജ്, എയർകണ്ടീഷൻ തുടങ്ങിയ ഉപകരണങ്ങളിൽ അവയുടെ സുരക്ഷക്കായി ഉപയോഗിക്കുന്നു. ഫ്രിഡ്ജ്, എ.സി. എന്നിവയിൽ ടൈമർ ഉള്ള തരം ഉപയോഗിക്കുന്നു. അതിലെ കംമ്പ്രസറിന്റെ ആയുസ്സിനായി ഈ സംവിധാനം സഹായിക്കുന്നു. 230 വോൾട്ടിൽ പ്രവർത്തിക്കുന്ന ഒരു സ്റ്റെബിലൈസർ ഈ വോൾട്ടിനെ ഉറപ്പിച്ചു നിർത്തുകയും ലഭിക്കുന്ന വൈദ്യുതി 230 വോൾട്ടിൽ കുറഞ്ഞാൽ ഔട്ട്പുട്ട് കട്ടാക്കുന്നു. പിന്നെ ഈ വോൾട്ട് 230-ൽ കൂടിയാലും കട്ടാക്കുന്നു. ഒപ്പം ചെറിയതായി വോൾട്ടിൽ മാറ്റം വന്നാൽ അത് 230 വോൾട്ടാക്കി തന്നെ ഉറപ്പിക്കുന്നു. സാധാരണ ഈ ഉപകരണത്തിൽ 15 ആം‌പിയർ പ്ലഗ് സോക്കറ്റ് ഉണ്ട്. ഇതിലാണ് പുറത്തേക്കുള്ള പ്ലഗ് ഉറപ്പിക്കുന്നത്. ഉപകരണത്തിനകത്ത് ഒരു സർക്യൂട്ട് ബോർഡും ഒരു ട്രാൻസ്ഫോർമറും കട്ടാക്കാനായി ഒരു റിലേയും കാണാം. ഈ ട്രാൻസ്ഫോർമർ ചെറു വൈദ്യുതിയെ വലുതാക്കുന്നു. സർക്യൂട്ട് ബോർഡ് ഉയർന്ന വൈദ്യുദിയെ ഒരു നിശ്ചിത വോൾട്ടിൽ ഉറപ്പിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സ്റ്റെബിലൈസർ&oldid=3342900" എന്ന താളിൽനിന്ന് ശേഖരിച്ചത്