സ്റ്റാൻഹോപ്പ് ബെയ്ൻ-ജോൺസ്

സ്റ്റാൻഹോപ്പ് ബെയ്ൻ-ജോൺസ് (ജീവിതകാലം: നവംബർ 6, 1888 - ഫെബ്രുവരി 20, 1970) അമേരിക്കൻ വൈദ്യൻ, ബാക്ടീരിയോളജിസ്റ്റ്, മെഡിക്കൽ ചരിത്രകാരൻ, ബ്രിഗേഡിയർ ജനറൽ റാങ്കുള്ള യു.എസ്. ആർമി മെഡിക്കൽ ഓഫീസർ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു.

സ്റ്റാൻഹോപ്പ് ബെയ്ൻ-ജോൺസ്
ജനനം(1888-11-06)നവംബർ 6, 1888
ന്യൂ ഓർലിയൻസ്, ലൂയിസിയാന
മരണംഫെബ്രുവരി 20, 1970(1970-02-20) (പ്രായം 81)
വാഷിംഗ്ടൺ ടി.സി.
ദേശീയത United States of America
വിഭാഗംEmblem of the United States Department of the Army.svg United States Army
ജോലിക്കാലം1915 - 1919, 1942 - 1946
പദവിUS-O7 insignia.svg Brigadier General
Service number0-170753
യുദ്ധങ്ങൾWorld War I World War II
പുരസ്കാരങ്ങൾDistinguished Service Medal
Silver Star (3)

ആദ്യകാലംതിരുത്തുക

ബെയ്ൻ-ജോൺസ് 1888 നവംബർ 6 ന് ലൂയിസിയാനയിലെ ന്യൂ ഓർലിയാൻസിൽ[1] ഒരു വൈദ്യന്റെ മകനായി ജനിച്ചു. അദ്ദേഹത്തിന്റെ മുത്തച്ഛനായിരുന്ന ജോസഫ് ജോൺസും ഒരു വൈദ്യനും അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് ആർമിയുടെ മെഡിക്കൽ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചയാളുമായിരുന്നു. ബെയ്ൻ-ജോൺസന്റെ ഭാവി കരിയർ തിരഞ്ഞെടുപ്പിൽ ഈ പശ്ചാത്തലം സ്വാധീനം ചെലുത്തിയിരുന്നു.[2] ബെയ്‌ൻ-ജോൺസ് ലൂസിയാനയിലെ കോവിംഗ്‌ടണിലുള്ള ഡിക്‌സൺ അക്കാദമിയിലും തുടർന്ന് യേൽ യൂണിവേഴ്‌സിറ്റിയിൽ പഠനത്തിന് ചേർന്നു. 1910 ൽ അദ്ദേഹം ബി.എ. ബിരുദം നേടി. തുടർന്ന്, മേരിലാൻഡിലെ ബാൾട്ടിമോറിലെ ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിനിൽ ബെയ്ൻ-ജോൺസ് മെട്രിക്കുലേറ്റ് പൂർത്തിയാക്കുകയും 1914 ൽ അവിടെനിന്ന് ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം നേടുകയും ചെയ്തു. അദ്ധ്യാപക ജോലിയിൽ പ്രവേശിച്ച അദ്ദേഹം ബാക്ടീരിയോളജി, ഇമ്മ്യൂണോളജി എന്നീ മേഖലകളിൽ ഗവേഷകനുമായി. 1915 ഓഗസ്റ്റ് 7 ന് യു.എസ്. ആർമിയിലെ മെഡിക്കൽ റിസർവ് കോർപ്സിൽനിന്ന് ഫസ്റ്റ് ലഫ്റ്റനന്റ് കമ്മീഷൻ ബെയ്ൻ-ജോൺസിന് ലഭിച്ചു.

അവലംബംതിരുത്തുക

  1. M.C. Leikind, Bull N Y Acad Med. 1972 April; 48(3): 584–595.
  2. M.C. Leikind, Bull N Y Acad Med. 1972 April; 48(3): 584–595.