സ്റ്റാഫ് (സംഗീതം)
പാശ്ചാത്യസംഗീതരീതിയിൽ സംഗീതം ആലേഖനം ചെയ്യാനുപയോഗിക്കുന്ന അഞ്ച് തിരശ്ചീനമായ വരകളും(ലൈനുകൾ) അവക്കിടയിലെ നാല് വിടവുകളും (സ്പേസുകൾ) അടങ്ങുന്നതാണ് സ്റ്റാഫ് അഥവാ സ്റ്റേവ്. പൊതുവേ ഈ ലൈനുകളും സ്പേസുകളും സ്വരസ്ഥാനങ്ങളെ കുറിക്കുന്നു. എന്നാൽ താളവാദ്യങ്ങൾക്കായുള്ള പെർക്കഷൻ സ്റ്റാഫിൽ ഇവ ഹൈ-ഹാറ്റ്, സ്നെയർ ഡ്രം എന്നിങ്ങനെ വിവിധ ഉപകരണങ്ങളെയാണ് സൂചിപ്പിക്കുന്നത്. സംഗീതത്തിലെ ലിപികളും ചിഹ്നങ്ങളും അവയുടെ ആവൃത്തി, ധർമ്മം എന്നിവക്കനുസരിച്ച് സ്റ്റാഫിൽ വരച്ചു ചേർത്താണ് സംഗീതം ലിഖിതരൂപത്തിലാക്കുന്നത്.[1]
ലൈനുകളുടെ ക്രമനമ്പർ താഴെ നിന്ന് മുകളിലേക്കാണ്. ഏറ്റവും താഴത്തേത് ഫസ്റ്റ് ലൈൻ എന്നും ഏറ്റവും മുകളിലത്തേത് ഫിഫ്ത് ലൈൻ എന്നും വിളിക്കപ്പെടുന്നു. സ്റ്റാഫിലെ ഒരു പ്രത്യേക ലൈൻ അഥവാ സ്പേസ് ഏത് ആവൃത്തിയെ സൂചിപ്പിക്കുന്നു എന്നത്, സ്റ്റാഫിന്റെ ഇടത്തേയറ്റത്ത് രേഖപ്പെടുത്തിയ ക്ലെഫ് ചിഹ്നമനുസരിച്ചായിരിക്കും. ഉദാഹരണത്തിന് സ്റ്റാഫിൽ ട്രബിൾ ക്ലെഫ് അഥവാ ജി-ക്ലെഫ് ആണുള്ളതെങ്കിൽ ഫസ്റ്റ് ലൈൻ E4 എന്ന നോട്ടിനെയും ലാസ്റ്റ് ലൈൻ F5 എന്ന നോട്ടിനെയും സൂചിപ്പിക്കുന്നു. എന്നാൽ സ്റ്റാഫിൽ ബേസ് ക്ലെഫ് ആണുള്ളതെങ്കിൽ ഇതേ ലൈനുകൾ യഥാക്രമം G2, A3 എന്നീ നോട്ടുകളെ സൂചിപ്പിക്കുന്നു. Y-അക്ഷത്തിൽ ആവൃത്തിയും X-അക്ഷത്തിൽ സമയവും ഉള്ള ഒരു ഗ്രാഫിന്റെ മാതൃകയിലാണ് സ്റ്റാഫിൽ സംഗീതസ്വരങ്ങൾ ഒരുക്കപ്പെടുന്നത്.
ചരിത്രം
തിരുത്തുകകൃത്യമായ സ്വരസ്ഥാനങ്ങൾക്ക് പകരം ഈണങ്ങളിലെ ശ്രുതിയുടെ ഏറ്റക്കുറച്ചിലുകൾ ഒരു രേഖയുടെ ഉയർച്ച-താഴ്ച്ചകളായി ചേർത്തിരുന്ന ന്യൂമുകളിൽ(neumes) നിന്നാണ് ഇന്നത്തെ സ്റ്റാഫ് മാതൃക രൂപം പ്രാപിച്ചത് എന്ന് കരുതപ്പെടുന്നു. 9-11 നൂറ്റാണ്ടുകളിൽ ശ്രുതി കൃത്യമായി രേഖപ്പെടുത്തുവാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. പിന്നീട് സ്വരങ്ങൾ അക്ഷരരൂപത്തിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി ഒരു ഇറ്റാലിയൻ സന്ന്യാസിയും സംഗീതജ്ഞനുമായിരുന്ന ഗുയിദോ ഡി അരേസോ ആണ് ഇന്നത്തെ സ്റ്റാഫ് രീതി രൂപീകരിച്ചത്. ഇദ്ദേഹം സൃഷ്ടിച്ച നാലുവരി സ്റ്റാഫ് ഇന്നും ഉപയോഗിക്കപ്പെടുന്നുണ്ട്.
അവലംബം
തിരുത്തുക- ↑ ജെർബോത്, വാൾട്ടർ., "മ്യൂസിക്കൽ നൊട്ടേഷൻ", എൻകാർട്ട എൻസൈക്ലോപീഡിയ, 2008, മൈക്രോസോഫ്റ്റ്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മ്യൂസിക്കൽ സ്റ്റാഫ് പ്രശ്നോത്തരി
- Dolmetsch Online: പ്രിന്റ് ചെയ്യാവുന്ന മ്യൂസിക്കൽ സ്റ്റാഫ് PDF (A4 സൈസ്)
- Audio Graffiti Free Manuscript Paper: പ്രിന്റ് ചെയ്യാവുന്ന മ്യൂസിക്കൽ സ്റ്റാഫ് PDF
- [http://www.people.virginia.edu/~pdr4h/musicpaper പ്രിന്റ് ചെയ്യാവുന്ന മ്യൂസിക്കൽ സ്റ്റാഫ് PDF, PostScript രൂപങ്ങളിൽ, വെർജീനിയ യൂണിവേഴ്സിറ്റി.
- Customizable Manuscript Paper[പ്രവർത്തിക്കാത്ത കണ്ണി]: പ്രിന്റ് ചെയ്യാവുന്ന മ്യൂസിക്കൽ സ്റ്റാഫ് PDF, വിവിധ വലിപ്പങ്ങളിൽ