സ്റ്റാച്യൂ ഓഫ് യൂണിറ്റി

ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ സ്മാരക പ്രതിമ

ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ സ്മാരക പ്രതിമയാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി (Statue of Unity)[2]. ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ ഇതോടെ ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിൻറേതായി . സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് വിശേഷിപ്പിക്കുന്ന പട്ടേൽ പ്രതിമ പ്രധാമന്ത്രി നരേന്ദ്രമോദി 2018 ഒക്ടോബർ 31 നു രാജ്യത്തിനായി സമർപ്പിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ചൈനയിലെ സ്പ്രിംഗ് ടെംപിൾ ബുദ്ധയെ പട്ടേൽ പ്രതിമ പിന്നിലാക്കി. ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിലെ ജലാശയമധ്യത്തിലായുള്ള സാധൂ ബെറ്റ് എന്ന ദ്വീപിലാണ് ഇതിന്റെ സ്ഥാനം.സർദാർ സരോവർ ഡാമിൽനിന്ന് 3.321 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.597 അടി ഉയരത്തിലാണ് (182 മീറ്റർ) പട്ടേൽ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 128 മീറ്ററാണ് 2008 ൽ പൂർത്തിയാക്കിയ സ്പ്രിംഗ് ടെംബിൾ ബുദ്ധയുടെ ഉയരം. ന്യൂയോർക്കിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ ഇരട്ടി ഉയരവും സർദാർ പട്ടേലിൻറെ പ്രതിമയുടെ സവിശേഷതയാണ്. 93 മീറ്ററാണ് സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ ഉയരം [1]. എന്നാൽ മുംബൈയിൽ സ്ഥാപിക്കാനിരിക്കുന്ന ഛത്രപതി ശിവജി പ്രതിമയ്ക്ക് പട്ടേൽ പ്രതിമയേക്കാൾ ഉയരമുണ്ടാകുമെന്നാണ് സൂചന. 212 മീറ്റർ ഉയരമുള്ള പ്രതിമ 2021 ഓടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. കുതിരപ്പുറത്ത് വാളുമേന്തിയിരിക്കുന്ന തരത്തിലുള്ള ശിവജിയുടെ പ്രതിമയാകും മുംബൈയിലെ കടത്തീരത്ത് സ്ഥാപിക്കുക. പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പും മത്സ്യ ബന്ധനത്തിന് തടസ്സമാകുമെന്ന വിലയിരുത്തലും കാരണം ശിവജി പ്രതിമയുടെ നിർമ്മാണം വൈകുകയാണ്.

സ്റ്റാച്യൂ ഓഫ് യൂണിറ്റി
സ്റ്റാച്യൂ ഓഫ് യൂണിറ്റി is located in Gujarat
സ്റ്റാച്യൂ ഓഫ് യൂണിറ്റി
location of construction site in Gujarat
Coordinates21°50′16″N 73°43′8″E / 21.83778°N 73.71889°E / 21.83778; 73.71889
സ്ഥലംസർദാർ സരോവർ അണക്കെട്ടിന് സമീപമുള്ള സാധൂ ബെറ്റ്, ഗുജറാത്ത്, ഇന്ത്യ
രൂപകൽപ്പനRam V. Sutar
തരംStatue
നിർമ്മാണവസ്തുഉരുക്ക്കൊണ്ടുള്ള ഘടനയിൽ, [reinforced concrete
ഉയരം
 • 182 മീറ്റർ (597 അടി)
 • including base: 240 മീറ്റർ (790 അടി)
[1]
ആരംഭിച്ചത് date31 October 2013
തുറന്ന് നൽകിയത് date31 October 2018
സമർപ്പിച്ചിരിക്കുന്നത് toSardar Patel
www.statueofunity.in
നർമദയിൽ സ്റ്റാച്യു ഓഫ് യൂണിറ്റി നിർമ്മാണഘട്ടത്തിൽ

ഐക്യ ഭാരതത്തിന്റെ നിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിച്ച് വ്യക്തിയായിരുന്നു ഇന്ത്യയുടെ 'ഉരുക്കു മനുഷ്യൻ' എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേൽ. വല്ലഭായ് പട്ടേലിന് സമർപ്പിച്ചിരിക്കുന്ന ഈ ശില്പത്തിന് 2013 ഒക്ടോബർ 31-ആം തീയതി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. [3] ഈ പദ്ധതിയോടനുബന്ധിച്ച് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയെ കൂടാതെ ഒരു സന്ദർശക കേന്ദ്രം, സംഗ്രഹാലയം, സ്മാരക ഉദ്യാനം, കൺ വെൻഷൻ സെന്റർ, ലേസർ ഷോ തുടങ്ങിയ മറ്റു പദ്ധതികളും വിഭാവനം ചെതിട്ടുണ്ട്.[4]

നിർമ്മാണംതിരുത്തുക

 
സർദാർ വല്ലഭായ് പട്ടേൽ

2010 ഒക്ടോബർ 7 നാണ് ഈ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. [5] താഴെനിന്നും ഈ പ്രതിമയുടെ ആകെ ഉയരം 240 മീറ്റർ ആണ്. ഇതിൽ 182 മീറ്ററാണ് പട്ടേൽ ശില്പത്തിന്റെ ഉയരം. ഉരുക്കുകൊണ്ടുള്ള ഘടനയിൽ പ്രബലിത സിമറ്റ് കോൺക്രീറ്റ് ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പുറമെ വെങ്കലംകൊണ്ട് പൊതിഞ്ഞിരിക്കുന്നു.

നാല് വർഷങ്ങൾ കൊണ്ടാണ് ഈ ഭീമാകാര ശില്പത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത് . 2989 കോടി ഇന്ത്യൻ രൂപയാണ്(4.2 കോടി U S ഡോളർ) ഈ പദ്ധതിയ്ക്കായി വന്ന ചിലവ്.[6] പൊതു-സ്വകാര്യ പങ്കാളിത്തത്തിലുടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. 2012-13 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ[7] ഗുജറാത്ത് സർക്കാർ ഇതിനായി 100 കോടിരൂപ അനുവദിച്ചിരുന്നു. ശില്പത്തിന്റെ രൂപകല്പന നിർവ്വഹിച്ചത് പ്രമുഖ ശില്പി റാം വി സുതർ ആണ് .സർദാർ സരോവർ നർമ്മദാ നിഗം ലിമിറ്റഡും ലാർസൻ ആൻഡ് ടൂബ്രോ നിർമ്മാണ കമ്പനിയും ചേർന്നാണ് നിർമ്മാണം പൂർത്തിയാക്കിയത്. 2013 ൽ ആരംഭിച്ച വെങ്കല പ്രതിമയുടെ നിർമ്മാണത്തിന് ചൈന വിദഗ്ദ്ധ തൊഴിലാളികളെയും എത്തിച്ചു. [8] 33,000 ടൺ ഉരുക്ക് ഉപയോഗിച്ചാണ് ഈ ഭീമാകാര പ്രതിമ തീർത്തത് .[9] ഗുജറാത്തിൽ നിന്നും 6000 കിലോമീറ്റർ അകലെ ചൈനയിലുള്ള ഒരു ഉരുക്കുവാർപ്പു ശാലയെയാണ് ലോകത്തെ ഏറ്റവും വലിയ ഉരുക്കു പ്രതിമ നിർമ്മിച്ചത്.കിഴക്കൻ ചൈനീസ് പ്രവിശ്യയായ നാൻചംഗിലെ ജിയാംഗ്ഷി ടോംഗ്കിംഗ് മെറ്റൽ ഹാൻഡിക്രാഫ്റ്റ്‌സ് കമ്പനിയുടെ 51,000 ചതുരശ്ര മീറ്റർ വിശാലമായ നിർമ്മാണശാലയിലാണ് ഈ പ്രതിമയുടെ നിർമ്മാണം നടന്നത്.

അവലംബംതിരുത്തുക

 1. 1.0 1.1 "ഗുജറാത്ത്: സ്റ്റാച്യൂ ഓഫ് ലിബർടിയുടെ ഇരട്ടി വലിപ്പമുള്ളതായിറിക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റി". സിഎൻഎൻ ഐബിഎൻ. October 30, 2013. ശേഖരിച്ചത് October 30, 2013. CS1 maint: discouraged parameter (link)
 2. "statueofunity-". www.statueofunity.in.
 3. "സ്റ്റാച്യൂ ഓഫ് യൂണിറ്റിയ്ക്കായ് നിലമൊരുങ്ങുന്നു". ദ് ഇന്ത്യൻ എക്സ്പ്രസ്. Oct 11, 2013. ശേഖരിച്ചത് Oct 13, 2013. CS1 maint: discouraged parameter (link)
 4. "Burj Khalifa consultant firm gets Statue of Unity contract". ദ് ടൈംസ് ഓഫ് ഇന്ത്യ. TNN. August 22, 2012. ശേഖരിച്ചത് March 28, 2013. CS1 maint: discouraged parameter (link)
 5. "For iron to build Sardar Patel statue, Modi goes to farmers". ദ് ഇന്ത്യൻ എക്സ്പ്രസ്സ്. July 8, 2013. ശേഖരിച്ചത് Oct 30, 2013. CS1 maint: discouraged parameter (link)
 6. http://www.business-standard.com/article/current-affairs/first-phase-of-statue-of-unity-to-cost-rs-2-063-cr-113102800706_1.html
 7. "Gujarat's Statue of Unity to cost a whopping Rs2,500 crore". ഡെയ്ലി ന്യൂസ് അനാലിസിസ്. ജൂൺ 8, 2012. ശേഖരിച്ചത് നവംബർ 02, 2013. Check date values in: |accessdate= (help)CS1 maint: discouraged parameter (link)
 8. http://indianexpress.com/article/india/statue-of-unity-in-progress-core-of-knees-in-position-4690714/
 9. http://www.manoramaonline.com/news/latest-news/2018/02/14/statue-of-unity-to-be-inaugurated-on-sardar-patel-s-birthday-oct-31.html

ചിത്രശാലതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക