സ്റ്റങ് സെൻ
സ്റ്റങ് സെൻ കംബോഡിയിയലെ കാമ്പോങ് തോം പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു വന്യജീവി സങ്കേതമാണ്. ഇത് ടോൺലെ സാപ് തടാകത്തിൻറെ തെക്കു-കിഴക്കേ അറ്റത്താണ് സ്ഥിതിചെയ്യുന്നത്.ബോയെങ് ടോൺലെ ചമാർ, പ്രെക്ക് ടോയെൽ ഉൾപ്പെടെ മൂന്നു വന്യമൃഗസങ്കേതങ്ങളാണ് ഈ തടാകത്തിനു ചുറ്റുപാടുമായി സ്ഥിതിചെയ്യുന്നത്. സ്റ്റങ് സെൻ പ്രദേശത്ത് ഭൂരിഭാഗവും ഇലപൊഴിയും വനങ്ങളും സ്ഥിരവും താൽക്കാലികവുയായ തണ്ണീർത്തടങ്ങളും, പുൽമേടുകളുമാണ്. ഈ മേഖലയിലെ വനപ്രദേശം മഴക്കാലത്ത് വെള്ളപ്പൊക്കത്തിലാകുന്നു. വേനൽക്കാലത്ത്, ജലം ഏതാനും ചില വെള്ളക്കെട്ടുകളിലും സ്റ്റങ് സെൻ നദിയിലും അതിൻറെ പോഷക നദികളിലേയ്ക്കുമായി ചുരുങ്ങുന്നു. ഈ ജലാശയങ്ങൾ അർധ നിത്യഹരിത വനങ്ങൾക്കും ഇടതിങ്ങിയ മുളങ്കാടുകൾക്കും പിന്തുണ നൽകുന്നു.
Stung Sen Wildlife Sanctuary | |
---|---|
Location | Kampong Thom Province, Cambodia |
Nearest city | Kampong Thom City |
Coordinates | 12°38′06″N 104°31′15″E / 12.634978°N 104.520950°E[1] |
Area | 6,335 ഹെ (24.46 ച മൈ)[1] |
Established | 2001[1] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Open Development Cambodia: Stung Sen". Retrieved 27 December 2013.[പ്രവർത്തിക്കാത്ത കണ്ണി]