സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ

കേരളത്തിലെ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ആത്മകഥയാണ് സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ.

സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ
കർത്താവ്ജേക്കബ് തോമസ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംആത്മകഥ
പ്രസാധകർകറന്റ് തൃശൂർ

ഉള്ളടക്കം തിരുത്തുക

ഔദ്യോഗിക ജീവിതത്തിൽ തന്നെ വിഴുങ്ങാൻ കെൽപ്പുള്ള വമ്പൻസ്രാവുകളെ എങ്ങനെ പ്രതിരോധിച്ചുവെന്നാണ് പുസ്‌തകത്തിൽ ജേക്കബ് തോമസ് വിവരിക്കുന്നത്.

വിവാദം തിരുത്തുക

സർവീസിലിരിക്കെ സർക്കാരിന്റെ അനുമതി വാങ്ങാതെയാണ് ജേക്കബ് തോമസ് പുസ്തകം എഴുതിയത്. ഔദ്യോഗിക രഹസ്യ നിയമം ജേക്കബ് തോമസ് ലംഘിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് കെ.സി.ജോസഫ് കത്തയച്ചിരുന്നു. ഇതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശന ചടങ്ങിൽ നിന്ന് പിന്മാറി. [1]പോലീസിലെ പ്രധാന ചുമതലകളിൽനിന്ന് സർക്കാർ തന്നെ ഒഴിവാക്കിയതും അതിന്റെ കാരണങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

ബാർ കോഴ ഉൾപ്പെടെ കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും മുൻ യു.ഡി.എഫ് സർക്കാരിനെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും കുറിച്ചുള്ള വിവാദ പരാമർശങ്ങളും ഉന്നതർക്കെതിരെ കടുത്ത വിമർശനങ്ങളും ജേക്കബ്‌ തോമസ്‌ ഉന്നയിച്ചിരുന്നു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആർ. ബാലകൃഷ്ണപിള്ള, മുൻ ഭക്ഷ്യമന്ത്രി സി. ദിവാകരൻ തുടങ്ങിയവരെ ആത്മകഥയിൽ ജേക്കബ്‌ തോമസ്‌ പേരെടുത്തു വിമർശിക്കുന്നതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.[2]

അവലംബം തിരുത്തുക

  1. http://www.mathrubhumi.com/news/kerala/jacob-thomas-biography-cm-pinarayi-1.1956751
  2. http://www.mangalam.com/news/detail/110899-latest-news-jacob-thomas-cancel-book-release-ceremony.html