പഴയ കാലത്ത് മലബാറിൽ പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ വയൽ(പാടശേഖരം)വക്കത്ത് കണ്ട് വന്നിരുന്ന കൊച്ചു നിസ്കാര പള്ളികളാണ് സ്രാമ്പ്യകൾ എന്ന പേരിൽ അറിയപ്പെടുന്നത്. മലപ്പുറത്തെ മുസ്ലിം കർഷകരാണ് ഈ സ്രാമ്പ്യകളുടെ നിർമാതാക്കൾ. ചെലവു കുറഞ്ഞ രീതിയിൽ പാട വക്കത്ത് ഓടും ഓലയും മേഞ്ഞ് നാലു കാലിൽ കെട്ടി ഉയർത്തുന്ന ചെറിയ കൂരകളായിരുന്നു സ്രാമ്പ്യ. സ്രാമ്പ്യകൾ നിർമിച്ചിരുന്നത് നീന്തൽ കുളത്തിൻറെ മീതേയും ചെറിയ തോടുകളുടെ ഓരത്തുമൊക്കെയായിരുന്നു. അംഗശുദ്ധി വരുത്താൻ പിന്നെ വേറെ സൗകര്യങ്ങൾ ഒരുക്കേണ്ടതില്ല എന്നതായിരുന്നു കാരണം.

മലപ്പുറം വേങ്ങരക്കടുത്ത് പൂച്ചോലമാട് ഗ്രാമത്തിൽ കുളത്തിന് മീതേയുള്ള ഒരു സ്രാമ്പ്യ

ഇതും കാണുക

തിരുത്തുക

സാവിയ

"https://ml.wikipedia.org/w/index.php?title=സ്രാമ്പ്യ&oldid=3764027" എന്ന താളിൽനിന്ന് ശേഖരിച്ചത്