മുറിവുകൾ, പൊള്ളൽ, കണ്ണിനെ ബാധിക്കുന്ന അസുഖങ്ങൾ എന്നിവ മൂലം കണ്ണിലെ കൺജങ്റ്റൈവ കോർണിയയുമായി ഒട്ടിച്ചേർന്ന് ടെറിജിയം പോലെ തോന്നുന്ന മെഡിക്കൽ അവസ്ഥയാണ് സ്യൂഡോടെറിജിയം. ബൗമാൻ പ്രോബ് പരിശോധനയിലൂടെ സ്യൂഡോടെറിജിയം ടെറിജിയത്തിൽ നിന്ന് എളുപ്പത്തിൽ വേർതിരിച്ചറിയാൻ കഴിയും.[1] എല്ലായിടത്തും ഒട്ടിച്ചേർന്നിട്ടില്ലാത്തതിനാൽ, ചില സ്ഥലങ്ങളിൽ സ്യൂഡോടെറിജിയത്തിൻ്റെ അടിയിലൂടെ പ്രോബ് കടത്താൻ കഴിയും.

സ്യൂഡോടെറിജിയം
സ്പെഷ്യാലിറ്റിനേത്രവിജ്ഞാനം
കാരണങ്ങൾPost inflammatory
ഡയഗ്നോസ്റ്റിക് രീതിനേത്ര പരിശോധന
ഡിഫറൻഷ്യൽ ഡയഗ്നോസിസ്ടെറിജിയം
Treatmentസർജറി

കാരണങ്ങൾ

തിരുത്തുക
  • രാസവസ്തുക്കൾ മൂലം കണ്ണിനേൽക്കുന്ന പൊള്ളൽ[2]
  • മാർജിനൽ കോർണിയൽ അൾസർ[3]
  • സികാട്രൈസിംഗ് കൺജങ്റ്റിവൈറ്റിസ്
  • കണ്ണിനേൽക്കുന്ന മുറിവ്
  • കണ്ണിലെ ശസ്ത്രക്രിയകൾ[4]

ഡിഫറൻഷ്യൽ ഡയഗ്നോസിസ്

തിരുത്തുക
ടെറിജിയവും സ്യൂഡോടെറിജിയവും തമ്മിലുള്ള വ്യത്യാസം
ടെറിജിയം സ്യൂഡോടെറിജിയം
എറ്റിയോളജി ഡീജനറേറ്റീവ് കോശജ്വലനം
പ്രായം മുതിർന്നവരിൽ സാധാരണമാണ് ഏത് പ്രായക്കാരിലും സംഭവിക്കാം
സൈറ്റ് തിരശ്ചീനമായി, സാധാരണയായി നേസലി (മൂക്കിൻ്റെ വശത്ത്)[4] എവിടെയും വരാം
വളർച്ച വളർച്ചയുള്ളതോ (സാധാരണയായി) നിശ്ചലമോ ആകാം എല്ലായ്പ്പോഴും നിശ്ചലമാണ്
നെക്ക് ലിംബസിനോട് ഒട്ടിച്ചേർന്നിരിക്കുന്നു[5] ലിമ്പസിനോട് ഒട്ടിയിരിക്കുന്നില്ല
പ്രോബ് ടെസ്റ്റ് പ്രോബ് നെക്കിന് അടിയിലേക്ക് കടത്താൻ കഴിയില്ല പ്രോബ് നെക്കിന് അടിയിലേക്ക് കടത്താൻ കഴിയും

ചികിത്സ

തിരുത്തുക

സർജിക്കൽ എക്‌സൈഷൻ വഴി സ്യൂഡോടെറിജിയം നീക്കംചെയ്യാം.[6]

ഇതും കാണുക

തിരുത്തുക

പരാമർശം

തിരുത്തുക
  1. Prabhakar, Srinivasapuram Krishnachary (October 2014). "Safety profile and complications of autologous limbal conjunctival transplantation for primary pterygium". Saudi Journal of Ophthalmology. 28 (4): 262–267. doi:10.1016/j.sjopt.2014.03.006. ISSN 1319-4534.
  2. "Pseudopterygium | Columbia Ophthalmology". www.columbiaeye.org.
  3. John F, Salmon. "Conjunctiva". Kanski's clinical ophthalmology : a systematic approach (9th ed.). Elsevier. pp. 198–199. ISBN 978-0-7020-7711-1.
  4. 4.0 4.1 "Volume 6, Chapter 35. Pterygium". www.oculist.net.
  5. Khurana, AK. "Diseases of conjunctiva". Comprehensive ophthalmology (6th ed.). Jaypee Brothers. p. 88. ISBN 978-93-5152-657-5.
  6. HV, Nema; Nithin, Nema. Textbook of ophthalmology (5th ed.). Jaypee Brothers. ISBN 978-81-8448-307-9.
Classification
"https://ml.wikipedia.org/w/index.php?title=സ്യൂഡോടെറിജിയം&oldid=3508612" എന്ന താളിൽനിന്ന് ശേഖരിച്ചത്