സ്യൂഡി അരയ

എറിത്രിയൻ നടിയും ഗായികയും മോഡലും ചലച്ചിത്ര നിർമ്മാതാവും

എറിത്രിയൻ നടിയും ഗായികയും മോഡലും ചലച്ചിത്ര നിർമ്മാതാവുമാണ് സ്യൂഡി അരയ (ജനനം: ഫെബ്രുവരി 10, 1951).

സ്യൂഡി അരയ
1975 ൽ അരയ
ജനനം (1951-02-10) 10 ഫെബ്രുവരി 1951  (73 വയസ്സ്)
ഡെകെംഹെയർ, എറിത്രിയ
ജീവിതപങ്കാളി(കൾ)ഫ്രാങ്കോ ക്രിസ്റ്റാൽഡി (1984–1992)
മാസിമോ സ്പാനോ (1994 – )
കുട്ടികൾമൈക്കലാഞ്ചലോ സ്പാനോ

കരിയർ തിരുത്തുക

1972-ൽ അരയ ഇറ്റലിയിലേക്കുള്ള ഒരു യാത്രയിൽ, കാപ്പിക്കായി ഒരു പരസ്യം റെക്കോർഡുചെയ്‌തു. അതിൽ സംവിധായകൻ ലുയിഗി സ്കാറ്റിനിയാണ് അവരെ പരിചയപ്പെടുത്തിയത്. അദ്ദേഹം സംവിധാനം ചെയ്ത സീബെല്ലിൽ ഷൂട്ട് ചെയ്ത ലാ റാഗസ്സ ഡല്ല പെല്ലെ ഡി ലൂണ എന്ന ഇറ്റാലിയൻ സിനിമയിൽ ബെബ ലോൻകാറിനൊപ്പം അവർ അഭിനയിക്കുകയും ചെയ്തു.[1][2] 1973-ൽ, പിയേറോ ഉമിലിയാനി സംഗീതം നൽകിയ ഗാനങ്ങൾ ഉൾക്കൊള്ളുന്ന മറ്റൊരു സ്കാറ്റിനി ചിത്രത്തിന്റെ പ്രധാന ഗാനം അവർ ആലപിക്കുകയും അതിൽ അവർ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുകയും 45 ആർ‌പി‌എം റെക്കോർഡിൽ അത് പുറത്തിറങ്ങുകയും ചെയ്തു.1973 മുതൽ 1975 വരെ സിനിമകളിലെ നിരവധി വേഷങ്ങൾ അവർ അഭിനയിച്ചിരുന്നു. അവയിൽ മിക്കതും സ്കാറ്റിനി സംവിധാനം ചെയ്തതായിരുന്നു. 1976-ൽ, സെർജിയോ കോർബൂസി എഴുതിയ ഫാന്റോസി-സ്റ്റൈൽ കോമഡി ഐൽ സിഗ്നർ റോബിൻസണിൽ പോളോ വില്ലാജിയോയ്‌ക്കൊപ്പം അഭിനയിച്ചു. 1974 മാർച്ചിൽ പ്ലേബോയ് മാസികയുടെ ഇറ്റാലിയൻ പതിപ്പിലും അവരുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.

സ്വകാര്യ ജീവിതം തിരുത്തുക

അരയയുടെ പിതാവ് രാഷ്ട്രീയക്കാരനും അമ്മാവൻ റോമിലെ നയതന്ത്രജ്ഞനുമായിരുന്നു. ചലച്ചിത്ര നിർമ്മാതാവ് ഫ്രാങ്കോ ക്രിസ്റ്റാൽഡിയുമായി 1983 മുതൽ 1992 വരെ അദ്ദേഹത്തിന്റെ മരണം വരെ അവർ വിവാഹിതരായിരുന്നു. അരയ ഇപ്പോൾ മാസിമോ സ്പാനോ എന്ന സംവിധായകനോടൊപ്പമാണ് താമസിക്കുന്നത്.

തിരഞ്ഞെടുത്ത ഫിലിമോഗ്രാഫി തിരുത്തുക

 
ലാ രാഗസ്സ ഡല്ല പെല്ലെ ഡി ലൂണയിൽ (1973) അരയ

അവലംബം തിരുത്തുക

  1. Roberto Chiti; Roberto Poppi; Enrico Lancia (1996). Dizionario del cinema italiano: I film. Gremese, 1991. ISBN 8876059350.
  2. Paolo Mereghetti. Il Mereghetti - Dizionario dei film. B.C. Dalai Editore, 2010. ISBN 8860736269.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്യൂഡി_അരയ&oldid=3778641" എന്ന താളിൽനിന്ന് ശേഖരിച്ചത്