സ്മൃതി മന്ഥന
ഈ ലേഖനം അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. |
ഇന്ത്യൻ ക്രിക്കറ്റ് താരമാണ് സ്മൃതി മന്ദന (ജനനം 18 ജൂലൈ 1996). ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലംഗമാണ്.[1][2]അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വനിതകളുടെ ഓൾസ്റ്റാർ ടീമിലംഗമായ ഒരേയൊരു ഇന്ത്യക്കാരിയാണ്.
Cricket information | |||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ബാറ്റിംഗ് രീതി | Left-hand batsmen | ||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right-arm medium fast | ||||||||||||||||||||||||||||||||||||||||||||||||||||
റോൾ | Batsman | ||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | |||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | |||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 75) | 13 August 2014 v England | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 16 November 2014 v South Africa | ||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം | 10 April 2013 v Bangladesh | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 12 April 2018 v England | ||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 | 5 April 2013 v Bangladesh | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 10 June 2018 v Bangladesh | ||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPNcricinfo, 23 October 2016 |
ആദ്യകാല ജീവിതം
തിരുത്തുകസ്മിതയുടെയും ശ്രീനിവാസ് മന്ഥനയുടെയും മകളായി മുംബൈയിൽ ജനിച്ചു. [3][4] രണ്ടു വയസുള്ളപ്പോൾ കുടുംബം സാംഗ്ലിയിലേക്കു മാറി. അച്ഛനും സഹോദരൻ ശ്രാവൺ ക്രിക്കറ്റ് കളിക്കാരായിരുന്നു. ജില്ലാതല മത്സരങ്ങളിൽ തിളങ്ങിയിരുന്ന സഹോദരനായിരുന്നു സ്മൃതിയുടെ പ്രചോദനം. ഒൻപതാം വയസിൽ മഹാരാഷ്ട്ര അണ്ടർ 15 ടീമിൽ സെലക്ഷൻ ലഭിച്ചു. പതിനൊന്നാം വയസിൽ അണ്ടർ 19 ടീമിൽ കളിക്കാനാരംഭിച്ചു.[5]
ക്രിക്കറ്റ്
തിരുത്തുകആഭ്യന്തര മത്സരങ്ങളിൽ
തിരുത്തുക2013 ഒക്ടോബറിൽ ഏകദിന മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. മഹാരാഷ്ട്ര ടീമിൽ ഗുജറാത്തിനെതിരെ കളിച്ചാണ്150 ബോളുകളിൽ 224 റൺസ് നേടിയത്. വഡോദരയിൽ നടന്ന വെസ്റ്റ് സോൺ അണ്ടർ 19 ടൂർണമെന്റിലായിരുന്നു ഈ ചരിത്ര നേട്ടം.[6]
2016 ലെ വുമൻ ചലഞ്ചർ ട്രോഫി മത്സരത്തിൽ മൂന്ന് അർദ്ധ സെഞ്ചുറി നേടി ടീമിന് ട്രോഫി നേടുന്നതിൽ പ്രധാന പങ്കു വഹിച്ചു. 192 റൺസോടെ ടൂർണമെന്റിലെ ടോപ് സ്കോററായിരുന്നു മന്ഥന.[7]
സെപ്റ്റംബർ 2016, ൽ ബ്രിസ്ബേൻ ഹീറ്റ് എന്ന വിമൻ ബാഷ് ലീഗിലേക്ക് ഹർമൻ പ്രീത് കൗറുമൊത്ത് തെരഞ്ഞെടുക്കപ്പെട്ടു. ലീഗിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഭാരതീയരാണിവർ.[8] ജനുവരി 2017 ൽ മെൽബൺ റെനിഗേഡിനെതിരെയുള്ള കളിയിൽ പരിക്കു പറ്റിയതിനെത്തുടർന്ന് ടൂർണമെന്റിലെ മറ്റ് മത്സരങ്ങളിൽ കളിക്കാനായില്ല. [9][10]
അന്താരാഷ്ട്ര ക്രിക്കറ്റിൽ
തിരുത്തുകആഗസ്റ്റ് 2014 ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 22 ഉം 51 ഉം റൺസുകൾ രണ്ടിന്നിംഗ്സുകളിലായ് നേടി.[11][12] 2016 ൽ ആസ്ത്രേലിയക്കെതിരെ നടന്ന രണ്ടാം ഏക ദിനത്തിൽ ആദ്യ സെഞ്ചുറി നേടി (109 ബോളിൽ 102 റൺ).[13]
ഐ.സി.സി വുമൻസ് ടീം ഓഫ് ദ ഇയർ 2016 ലെ ഏക ഇന്ത്യൻ താരമാണ് സ്മൃതി.[14]
അവലംബം
തിരുത്തുക- ↑ "Smriti Mandhana". ESPNcricinfo. Retrieved 6 April 2014.
- ↑ "Smriti Mandhana's journey from following her brother to practice to becoming a pivotal India batsman". ESPNcricinfo. Retrieved 4 May 2016.
- ↑ Patnaik, Sidhanta (7 September 2014). "Mandhana's journey from Sangli to England". Wisden India. Archived from the original on 2018-12-24. Retrieved 28 October 2016.
- ↑ Swamy, Kumar (17 August 2014). "Smriti Mandhana logs Test win on debut in UK". The Times of India. Retrieved 28 October 2016.
- ↑ Kishore, Shashank (18 March 2016). "The prodigious journey of Smriti Mandhana". ESPNcricinfo. Retrieved 28 October 2016.
- ↑ "Smriti makes good use of Dravid's bat, scores double ton". The Times of India. 31 October 2013. Retrieved 23 October 2016.
- ↑ "Mandhana powers India Red to title". Wisden India. 25 October 2016. Archived from the original on 2018-12-24. Retrieved 28 October 2016.
- ↑ "India Women stars relishing Big Bash opportunity". International Cricket Council. 17 October 2016. Archived from the original on 2018-12-24. Retrieved 28 October 2016.
- ↑ "Knee injury ends Mandhana's WBBL campaign". Wisden India. 15 January 2017. Retrieved 3 February 2017.
- ↑ "Records / Women's Big Bash League, 2016/17 / Most runs". espncricinfo.com. Retrieved 3 February 2017.
- ↑ "Raj key in India's test of nerve". ESPNcricinfo. Retrieved 4 May 2016.
- ↑ "Nagraj Gollapudi speaks to members of India's winning women's team". ESPNcricinfo. Retrieved 4 May 2016.
- ↑ "Australia Women ace 253 chase to seal series". Cricinfo. Retrieved 4 May 2016.
- ↑ "Smriti lone Indian in ICC women's team".