സ്മിത്ത് സൗണ്ട് (Danish: Smith Sund; French: Détroit de Smith) ഗ്രീൻലാൻഡിനും കാനഡയുടെ വടക്കേയറ്റത്തുള്ള ദ്വീപായ എല്ലെസ്മിയർ ദ്വീപിനും ഇടയിലുള്ള ജനവാസമില്ലാത്ത ഒരു ആർട്ടിക് കടൽപ്പാതയാണ്. ഇത് ബാഫിൻ ഉൾക്കടലിനെ കെയ്ൻ ബേസിനുമായി ബന്ധിപ്പിക്കുകയും നാരെസ് കടലിടുക്കിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. ഈ ജലസന്ധിയുടെ ഗ്രീൻലാൻഡ് വശത്ത് ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട എറ്റ, അന്നോടോക്ക് വാസസ്ഥലങ്ങൾ നിലനിന്നിരുന്നു.[2]

സ്മിത്ത് സൗണ്ട്
Smith Sound, Nunavut, Canada.
  Nunavut (mostly Ellesmere Island)
  Greenland
സ്മിത്ത് സൗണ്ട് is located in Nunavut
സ്മിത്ത് സൗണ്ട്
സ്മിത്ത് സൗണ്ട്
നിർദ്ദേശാങ്കങ്ങൾ78°25′N 74°00′W / 78.417°N 74.000°W / 78.417; -74.000 (Smith Sound)
Ocean/sea sourcesKane Basin / Baffin Bay
Basin countriesCanada, Greenland
പരമാവധി നീളം50 കി.മീ (160,000 അടി)
പരമാവധി വീതി40 കി.മീ (130,000 അടി)[1]
FrozenMost of the year
IslandsPim Island, Littleton Island
അധിവാസ സ്ഥലങ്ങൾUninhabited

ചരിത്രം

തിരുത്തുക

1616-ൽ റോബർട്ട് ബൈലറ്റ് ക്യാപ്റ്റനായി, വില്യം ബാഫിൻ നയിച്ച ഡിസ്കവറി എന്ന കപ്പൽ ഈ പ്രദേശത്തേക്ക് എത്തിയ സമയത്താണ് യൂറോപ്യന്മാർ ഈ പ്രദേശം ആദ്യമായി സന്ദർശിച്ചത്. ഇംഗ്ലീഷ് നയതന്ത്രജ്ഞനായിരുന്ന സർ തോമസ് സ്മിത്തിന്റെ പേരിൽ നിന്നാണ് ഈ ജലസന്ധിയ്ക്ക് ആദ്യം സർ തോമസ് സ്മിത്ത്സ് ബേ എന്ന് നാമകരണം ചെയ്തത്. 1750-കളിൽ ഇത് സർ തോമസ് സ്മിത്ത്സ് സൗണ്ടായി ഭൂപടങ്ങളിൽ പതിവായി പ്രത്യക്ഷപ്പെട്ടു, എന്നിരുന്നാലും ജോൺ റോസിന്റെ 1818 ലെ പര്യവേഷണം വരെ ഈ പ്രദേശത്ത് കൂടുതൽ പര്യവേക്ഷണങ്ങളൊന്നുംതന്നെ രേഖപ്പെടുത്തിയിട്ടില്ല. അപ്പോഴേക്കും അത് സ്മിത്ത് സൗണ്ട് എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങിയിരുന്നു.

  1. GoogleEarth
  2. Ehrlich, Gretel (2001). This Cold Heaven: Seven Seasons in Greenland. Random House. pp. 26–7, 141, 239, 348. ISBN 978-0-679-75852-5.
"https://ml.wikipedia.org/w/index.php?title=സ്മിത്ത്_സൗണ്ട്&oldid=3724827" എന്ന താളിൽനിന്ന് ശേഖരിച്ചത്