ഓസ്മിയം, ഇറിഡിയം എന്നീ മൂലകങ്ങൾ കണ്ടെത്തിയ ബ്രിട്ടീഷ് രസതന്ത്രജ്ഞനാണ് സ്മിത്ത്സൺ ടെന്നന്റ് (Smithson Tennant).

Smithson Tennant Blue Plaque.jpg

ജീവിതരേഖതിരുത്തുക

ഇംഗ്ലണ്ടിലെ യോർക്ക്ഷയറിൽ 1761 നവംബർ 30-ന് ജനിച്ചു. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ശാസ്ത്രവിഷയങ്ങളിൽ പ്രത്യേക താത്പര്യം ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 1781-ൽ കേംബ്രിഡ്ജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ രണ്ട് ബിരുദങ്ങൾ നേടിയെങ്കിലും വൈദ്യവൃത്തിയിൽ തത്പരനല്ലായിരുന്നതിനാൽ രസതന്ത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു. 1785-ൽ ഇദ്ദേഹം റോയൽ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാർബൺ ഡൈഓക്സൈഡിന്റെ രാസസംയോഗം തെളിയിക്കുന്നതിനുള്ള ഒരു വിശ്ലേഷണ പ്രക്രിയ ഇദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട് (1791). കാർബൺ മാത്രമടങ്ങുന്ന ഒരു വസ്തുവാണ് വജ്രമെന്നും ടെന്നന്റ് കണ്ടെത്തി (1797). ടെന്നന്റും സഹപ്രവർത്തകനായ ഡബ്ളിയു.എച്ച്. വോളാസ്റ്റനും ചേർന്നാണ് പ്ലാറ്റിനം ധാതുക്കളിൽ നിന്ന് ഓസ്മിയവും ഇറിഡിയവും വേർതിരിച്ചെടുത്തത്. ഈ പ്രവർത്തനം കോപ്ലിമെഡലിന് ഇദ്ദേഹത്തെ അർഹനാക്കി (1804). 1813-ൽ ഇദ്ദേഹം കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രൊഫസർ പദവിയിൽ നിയമിതനായി. ഫ്രാൻസിൽ വച്ച് ഒരു അപകടത്തിൽപ്പെട്ട് 1815 ഫെബ്രുവരി 22-ന് ഇദ്ദേഹം നിര്യാതനായി.

അവലംബംതിരുത്തുക

കൂടുതൽ അറിവിന്തിരുത്തുക

Mary D. Archer, Christopher D. Haley. The 1702 Chair of Chemistry at Cambridge. Cambridge, 2005, ISBN 0521828732, 9780521828734.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ സ്മിത്ത്സൺ ടെന്നന്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


"https://ml.wikipedia.org/w/index.php?title=സ്മിത്ത്സൺ_ടെന്നന്റ്&oldid=3837773" എന്ന താളിൽനിന്ന് ശേഖരിച്ചത്