ഏകദേശം ക്രിസ്തുകാലത്തോടെ ഉത്ഭവം കൊണ്ട ഒരു ഹിന്ദു പ്രസ്ഥാനമാണ് സ്മാർത്തം. മീമാംസ, അദ്വൈതം, യോഗം, ബഹുദൈവവിശ്വാസം എന്നീ നാല് തത്വചിന്തകളുടെ മിശ്രണമാണ് സ്മാർത്തം എന്ന് കരുതപ്പെടുന്നു. ഇതിന്റെ ഉത്ഭവകാലത്ത് നിലനിന്നിരുന്ന ഹിന്ദു മതത്തിലെ വിഭാങ്ങളെ—വൈഷ്ണവം, ശൈവം എന്നിവയെ—സ്മാർത്ത സമ്പ്രദായം പൂർണമായി തള്ളിക്കളഞ്ഞു. ശിവൻ, വിഷ്ണു, സൂര്യദേവൻ, സുരമുനി, ശക്തി എന്നീ അഞ്ചു മൂർത്തികളെ സ്മാർത്ത സമ്പ്രദായം തുല്യമായ് ആരാധിക്കുന്നത് മൂലം അതിന് മുൻപ് നിലനിന്ന ശ്രൗതസമ്പ്രദായത്തിൽനിന്നു സ്മാർത്തം വ്യത്യസ്തമാകുന്നു. [1]

സ്മാർത്ത സമ്പ്രദായത്തിൽ ആരാധിക്കപ്പെടുന്ന അഞ്ചു മുഖ്യ മൂർത്തികൾ: ഗണപതി (മദ്ധ്യം), ശിവൻ (ഇടതു, മുകളിൽ), ശക്തി (വലതു, മുകളിൽ), വിഷ്ണു (ഇടതു, കീഴിൽ), സൂര്യദേവൻ (വലതു, കീഴിൽ).
പശ്ചിമഭാരതത്തിലെ സ്മാർത്തബ്രാഹ്മണർ (സ. 1855-62)
  1. "Smarta sect | Hinduism". Encyclopedia Britannica (in ഇംഗ്ലീഷ്).
"https://ml.wikipedia.org/w/index.php?title=സ്മാർത്ത_സമ്പ്രദായം&oldid=3403661" എന്ന താളിൽനിന്ന് ശേഖരിച്ചത്