സ്മാർട്ട്ബുക്ക്
2009 നും 2010 നും ഇടയിൽ നിർമ്മിച്ച ഒരു സ്മാർട്ട്‌ഫോണിന്റെയും നെറ്റ്ബുക്ക് കമ്പ്യൂട്ടറിന്റെയും ചില സവിശേഷതകൾ സംയോജിപ്പിക്കുന്ന ഒരു തരം മൊബൈൽ ഉപകരണമാണ് സ്മാർട്ട്ബുക്ക്.[1]5 മുതൽ 10 ഇഞ്ച് വരെ സ്‌ക്രീൻ വലുപ്പമുള്ള ലാപ്‌ടോപ്പ് പോലയോ ടാബ്‌ലെറ്റ് ശൈലിയിലോ എല്ലായ്പ്പോഴും ഓണായിരിക്കുക, ദിവസം മുഴുവൻ ബാറ്ററി ലൈഫ്, 3 ജി, അല്ലെങ്കിൽ വൈ-ഫൈ കണക്റ്റിവിറ്റി, ജിപിഎസ് (എല്ലാം സാധാരണയായി സ്മാർട്ട്‌ഫോണുകളിൽ കാണപ്പെടുന്നു) തുടങ്ങിയ സവിശേഷതകളോടെയാണ് സ്മാർട്ട്ബുക്കുകൾ പരസ്യം ചെയ്തത്. ഫിസിക്കൽ അല്ലെങ്കിൽ സോഫ്റ്റ് ടച്ച്സ്ക്രീൻ കീബോർഡോഡുകൂടിയതോ ആകാം.[2]
ഒരു ജർമ്മൻ കമ്പനി സ്മാർട്ട്ബുക്ക് ബ്രാൻഡിന് കീഴിൽ ലാപ്ടോപ്പുകൾ വിൽക്കുകയും പല രാജ്യങ്ങളിലും ഈ വാക്കിന്റെ വ്യാപാരമുദ്ര കൈവശം വയ്ക്കുകയും ചെയ്തു (യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന, ജപ്പാൻ, അല്ലെങ്കിൽ ഇന്ത്യ പോലുള്ള ചില വലിയ വിപണികൾ ഉൾപ്പെടുന്നില്ല). മറ്റുള്ളവരുടെ ഉൽപ്പന്നങ്ങൾക്ക് സ്മാർട്ട്ബുക്ക് എന്ന പദം ഉപയോഗിക്കുന്നത് തടയുകയും ചെയ്തു.[3][4]
സ്മാർട്ട്ബുക്കുകൾ ഉൽപാദനക്ഷമതയേക്കാൾ കൂടുതൽ വിനോദ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതും സാധാരണയായി ഓൺലൈൻ ആപ്ലിക്കേഷനുകൾക്കൊപ്പം പ്രവർത്തിക്കുന്നതിന് ലക്ഷ്യമിടുന്നതുമാണ്.വയർലെസ് ഡാറ്റാ പ്ലാനിനൊപ്പം മൊബൈൽ ഫോണുകൾ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ മുഖേന അവ സബ്‌സിഡിയായി വിൽക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടു.[5]
ആൻഡ്രോയിഡ് ടാബ്‌ലെറ്റുകൾ, ഐപാഡ് എന്നിവപോലുള്ള ജനപ്രിയ ടാബ്‌ലെറ്റുകളുടെ വരവും പരമ്പരാഗത ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളുടെയും ലാപ്‌ടോപ്പിന്റെയും പ്രചാരം സ്മാർട്ട്‌ബുക്ക് കാലഹരണപ്പെടുവാൻ ഇടയാക്കി.[6]
ചരിത്രം
തിരുത്തുകസ്നാപ്ഡ്രാഗൺ സാങ്കേതികവിദ്യയുടെ വിപണന വേളയിൽ 2009 മെയ് മാസത്തിൽ ക്വാൽകോം സ്മാർട്ട്ബുക്ക് ആശയം പരാമർശിച്ചു, ആ വർഷാവസാനം ഉൽപ്പന്നങ്ങൾ ഇറങ്ങി.[7]പ്രധാന സോഫ്റ്റ്‌വെയറുകൾ (പ്രത്യേകിച്ച്, അഡോബിന്റെ പ്രൊപ്രൈറ്ററി ഫ്ലാഷ് പ്ലെയർ) ആം(ARM) ആർക്കിടെക്ചറുമായി പൊരുത്തപ്പെടുത്തുന്നതിലെ ബുദ്ധിമുട്ടുകൾ 2010 ആദ്യ പാദം വരെ റിലീസുകൾ വൈകിപ്പിച്ചു.[8]
സാധാരണ ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ് കമ്പ്യൂട്ടറുകളിൽ കാണുന്നതിനേക്കാൾ കൂടുതൽ ഊർജ്ജക്ഷമതയുള്ള പ്രോസസ്സറുകളാണ് സ്മാർട്ട്ബുക്കുകൾ പ്രവർത്തിപ്പിക്കുന്നത്. ആദ്യത്തെ സ്മാർട്ട്ബുക്കുകൾ ഗൂഗിളിന്റെ ആൻഡ്രോയിഡ് അല്ലെങ്കിൽ ക്രോം ഒ.എസ് പോലുള്ള ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വകഭേദങ്ങൾ ഉപയോഗിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. X86 പ്രോസസ്സറുകൾ ഉപയോഗിക്കുന്ന നിരവധി വലിയ ഉപകരണങ്ങളേക്കാൾ കൂടുതൽ ബാറ്ററി ലൈഫ് നേടാൻ ആം പ്രോസസർ അനുവദിക്കുമായിരുന്നു.[7][9] 2010 ഫെബ്രുവരിയിൽ 163 ദശലക്ഷം സ്മാർട്ട്ബുക്കുകൾ 2015 ൽ കയറ്റി അയക്കുമെന്ന് എബിഐ റിസർച്ച് പ്രവചിച്ചു.[10]
പല രാജ്യങ്ങളിലും സ്മാർട്ട്ബുക്ക് എജി രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയായിരുന്നു സ്മാർട്ട്ബുക്ക്. സ്മാർട്ട്ബുക്ക് എജിയെ പരാമർശിച്ചില്ലെങ്കിൽ ക്വാൽകോം സ്മാർട്ട്ബുക്ക് എന്ന പദം അടങ്ങിയ എല്ലാ വെബ്‌പേജുകളിലേക്കും പ്രവേശിക്കുന്നത് തടയണമെന്ന് 2009 ഓഗസ്റ്റിൽ ഒരു ജർമ്മൻ കോടതി വിധിച്ചു.[11][12] സ്മാർട്ട്ബുക്ക് എജി അതിന്റെ വ്യാപാരമുദ്രയെ പ്രതിരോധിച്ചു. 2010 ഫെബ്രുവരിയിലെ ഒരു വിധി ലെനോവോയെ ഈ പദം ഉപയോഗിക്കുന്നതിൽ നിന്ന് തടഞ്ഞു.
അവലംബം
തിരുത്തുക- ↑ Scott Stein (January 10, 2010). "CES: What, exactly, is a smartbook? Highlights from the show floor". CNET Networks. Archived from the original on 2011-09-11. Retrieved June 5, 2011.
- ↑ A related smartbook definition is given by Freescale. http://smartmobiledevices.wordpress.com/2009/07/23/smartbook-vs-netbook/ Archived 2020-03-04 at the Wayback Machine.
- ↑ David Adams (December 16, 2009). "Publishers Caught in Smartbook Dispute". OSnews blog. Retrieved June 6, 2011.
- ↑ "Smartbook AG". web site. Archived from the original on February 11, 2009. Retrieved June 5, 2011.
- ↑ Priya Ganapat (December 15, 2008). "The Next Netbook Trend: Cellphone-Like Contract Deals". Wired Gaget Lab blog. Retrieved June 5, 2011.
- ↑ Chris Davies (September 8, 2010). "Tablets killed Smartbooks says Qualcomm CEO". Slashgear blog. Retrieved June 5, 2011.
- ↑ 7.0 7.1 John Walke (May 29, 2009). "Qualcomm touts the smartbook to rival netbooks, smartphones". EE Times. Retrieved June 5, 2011.
- ↑ "Smart book Roll out in the 1Q of Next Year". etnews.co.kr. Retrieved 14 January 2017.
- ↑ Don Clark (2009-12-29). "'Smartbooks' Latest to Join Crowded Computer Market". The Wall Street Journal.
- ↑ "163 Million Smartbooks Expected to Ship in 2015". News release. ABI Research. February 22, 2010. Archived from the original on 2011-05-03. Retrieved June 5, 2011.
- ↑ International Mark - (1015854) smartbook
- ↑ "Schreiben vom Anwalt: Ich darf das Wort "Smartbook" nicht mehr benutzen - YuccaTree Post +". yuccatree.de. Retrieved 14 January 2017.