സ്പർശനപ്രേരിതചലനം
വള്ളിച്ചെടികൾ മറ്റ് കമ്പുകളുമായി സമ്പർക്കത്തിൽ വരുമ്പോൾ ആ ദിശയിലേക്ക് ചുറ്റിത്തിരിഞ്ഞ് വളരുന്നതിനു ഉത്തേജിപ്പിക്കുന്ന സസ്യചലനമാണ് സ്പർശനപ്രേരിതചലനം[1][2] (Thigmotropism) . ആരോഹി സസ്യങ്ങളിലാണ് ഇങ്ങനെയുള്ള സവിശേഷത കാണുന്നത്. ഈ സവിശേഷത കാണിക്കുന്ന ചെടികളുടെ കൂമ്പ് വളർന്ന് ഒരു തണ്ടിൽ സ്പർശിക്കുമ്പോഴാണ് അത് അക്ഷഭ്രംശം സംഭവിച്ച് ചുറ്റിതുടങ്ങുന്നത്.സ്പർശനം മൂലമുണ്ടാകുന്ന ഈ ചലനം ഹാപ്റ്റോട്രോപ്പിസം[അവലംബം ആവശ്യമാണ്][3] എന്നും തിങ്മോട്രോപ്പിസം എന്നും അറിയപ്പെടുന്നു. മുല്ല, പാഷൻഫ്രൂട്ട്, കാച്ചിൽ, മേന്തോന്നി, ശംഖുപുഷ്പം, പാവൽ ഇവയൊക്കെ ഹാപ്റ്റോട്രോപ്പിസം കാണിക്കുന്ന സസ്യങ്ങൾക്ക് ഉദാഹരണങ്ങളാണ്.
അവലംബം
തിരുത്തുക- ↑ NBS English-Malayalam നിഘണ്ടു (1966) സി. മാധവൻ പിള്ള
- ↑ പ്രൊ. എസ്. ശിവദാസ് (ed.). ശാസ്ത്രം എത്ര ലളിതം - സർവ്വശാസ്ത്രപാഠങ്ങളുടേയും ബൃഹദ്സമാഹാരം. Vol. നാല് (സസ്യശാസ്ത്രം). ഡി സി ബുക്സ്.
- ↑ Tropic Movements in Plants: 6 Types (With Diagram)