ശ്വാസകോശത്തിൽ നിന്നും നിശ്വസിക്കുകയും ഉഛ്വസിക്കപ്പെടുകയും ചെയ്യപ്പെടുന്ന വായുവിന്റെ വ്യാപ്തം അളക്കുന്നതിനുള്ള ഒരു ഉപകരണമാണ് സ്പൈറോമീറ്റർ . ഒരു ശ്വാസകോശത്തിലേക്കും പുറത്തേക്കുമുള്ള വായുവിന്റെ സഞ്ചാരത്തെയാണ് (വെന്റിലേഷൻ) സ്പൈറോമീറ്റർ അളക്കുന്നത്. സ്പൈറോഗ്രാം അസാധാരണമായ രണ്ട് വ്യത്യസ്ത തരം വെന്റിലേഷൻ പാറ്റേണുകളാണ് തിരിച്ചറിയുന്നത്. ശ്വാസഗതിയിലുള്ള തടസ്സവും നിയന്ത്രണവുമാണവ. അളക്കാൻ വേണ്ടി വിവിധ തരം രീതികൾ ഉപയോഗിക്കുന്ന സ്പൈറോമീറ്ററുകളുണ്ട് (മർദ്ദട്രാൻസ്ഡ്യൂസറുകൾ അൾട്രാസോണിക്, വാട്ടർ ഗേജ്).

സ്പൈറോമീറ്റർ
Medical diagnostics
സ്പീറോമീറ്റർ ടെസ്റ്റ്
Purposeശ്വാസകോശം നിശ്വസിക്കുകയും ഉഛ്വസിക്കുകയും ചെയ്യുന്ന വായുവിന്റെ വ്യാപ്തം അളക്കുന്ന ഉപകരണം

പൾമനറി ഫംഗ്ഷൻ ടെസ്റ്റുകൾ തിരുത്തുക

പൾമനറി ഫംഗ്ഷൻ ടെസ്റ്റുകൾക്കായി (പി‌.എഫ്.ടി) ഉപയോഗിക്കുന്ന പ്രധാന ഉപകരണമാണ് സ്പൈറോമീറ്റർ. ശ്വാസകോശ സംബന്ധമായ അസുഖങ്ങളായ ആസ്ത്മ, ബ്രോങ്കൈറ്റിസ്, എംഫിസീമ എന്നിവ ഇല്ല എന്നുറപ്പിക്കാൻ ഈ ടെസ്റ്റുകൾ ഉപയോഗിക്കാം. കൂടാതെ, ശ്വാസതടസ്സത്തിന്റെ കാരണം കണ്ടെത്തുന്നതിനും ശ്വാസകോശത്തിന്റെ പ്രവർത്തനത്തിൽ മലിനവസ്തുക്കൾ (contaminants) ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി പഠിക്കാനും മരുന്നുകളുടെ പ്രവർത്തനത്തെ വിലയിരുത്തുന്നതിനും രോഗചികിത്സയുടെ പുരോഗതി എത്രത്തോളമുണ്ടെന്നറിയാനും സ്പൈറോമീറ്റർ ഉപയോഗിക്കുന്നു. [1]

പരിശോധനയ്ക്കുള്ള കാരണങ്ങൾ തിരുത്തുക

സ്പൈറോമെട്രിയുടെ അപഗ്രഥനം തിരുത്തുക

ഒരു സ്പൈറോമീറ്ററിൽ നിന്നും കൃത്യതയുള്ള വിവരങ്ങൾ ലഭിക്കുമെങ്കിൽപ്പോലും രോഗനിർണ്ണയത്തിലെത്താൻ സാധിക്കുന്നത് ശ്വാസകോശത്തിന്റെ സ്വാഭാവികമായ പ്രവർത്തനത്തിൽ ഒരു അസാധാരണത്വം തിരിച്ചറിയാൻ സാധിക്കുമ്പോൾ മാത്രമാണ്. ഒരു കൂട്ടം ആളുകൾ അല്ലെങ്കിൽ വ്യക്തികൾ, പലതരം സ്പൈറോമീറ്റർ ഉപകരണങ്ങൾ എന്നിവയെല്ലാമനുസരിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനം എത്രത്തോളമുണ്ട് എന്നതിന്റെ അളവിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം. ഉദാഹരണത്തിന്, ഒരു വ്യക്തിയുടെ ലങ് കപ്പാസിറ്റിയിൽ താൽക്കാലികമായ വ്യതിയാനങ്ങളുണ്ടാകാം. അതായത്, ഈ ലങ് കപ്പാസിറ്റി ഒരു വ്യക്തിയുടെ ജീവിതകാലത്ത് വർദ്ധിക്കുകയും തുടർന്ന് കുറയുകയുകയുമാണ് ചെയ്യുന്നത്. തൽഫലമായി, ശ്വാസകോശത്തിന്റെ സ്വാഭാവികമായ പ്രവർത്തനം നിർണ്ണയിക്കുന്നത് ആതേ പ്രായത്തിലുള്ള മറ്റ് വ്യക്തികളുടെ ശ്വാസകോശപ്രവർത്തനവുമായി താരതമ്യം ചെയ്ത് നോക്കിയിട്ടാണ്.

അടിസ്ഥാന മാർഗ്ഗനിർദ്ദേശങ്ങൾ തിരുത്തുക

1960 ൽ യൂറോപ്യൻ കമ്മ്യൂണിറ്റി ഫോർ കോൾ ആന്റ് സ്റ്റീൽ (ഇസിസിഎസ്) ആദ്യമായി സ്പൈറോമെട്രിക്ക് മാർഗ്ഗനിർദ്ദേശങ്ങൾ ശുപാർശ ചെയ്തു. [2] 1971 ൽ ഈ സംഘടന സ്‌പിറോമെട്രിക് സൂചികകൾ, റെസിഡ്യുവൽ വോള്യം, ടോട്ടൽ ലങ് കപ്പാസിറ്റി, ഫങ്ഷണൽ റെസിഡ്യുവൽ കപ്പാസിറ്റി എന്നിവ പോലുള്ള പരാമിതികൾക്കായി (parameters) പ്രവചിക്കപ്പെട്ട മൂല്യങ്ങൾ (predicted values) പ്രസിദ്ധീകരിച്ചു. [3] അമേരിക്കൻ തോറാസിക് സൊസൈറ്റി / യൂറോപ്യൻ റെസ്പിറേറ്ററി സൊസൈറ്റി ലഭ്യമാകുകയാണെങ്കിൽ വർണ്ണാധിഷ്ഠിതമായ പ്രാമാണികമൂല്യങ്ങൾ (race-specific reference values) ഉപയോഗിക്കാമെന്നു ശുപാർശ ചെയ്യുന്നു. [4] ഇന്നും, സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ വെബ്‌സൈറ്റിനെ ആധാരമാക്കി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒക്കുപ്പേഷണൽ സേഫ്റ്റി ആന്റ് ഹെൽത്തിന്റെ സ്പൈറോമെട്രി തയാറാക്കിയ ട്രെയിനിംഗ് ഗൈഡിൽ, “സ്വാഭാവികരീതിയിലുള്ള” സ്പൈറോമെട്രിയെ തിരിച്ചറിയുന്നതിന്റെ നാലാമത്തെ ഘട്ടത്തിൽ റേസ്-കറക്ഷൻ, വർണ്ണാധിഷ്ഠിതമായ പ്രാമാണികമൂല്യങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനെക്കുറിച്ചു പറയുന്നുണ്ട്. [5]

ഇതും കാണുക തിരുത്തുക

അടിക്കുറിപ്പുകൾ തിരുത്തുക

 

  1. Pulmonary function tests URL assessed on 27 December 2009
  2. Jouasset, D (1960). "Normalisation des épreuves fonctionnelles respiratoires dans les pays de la Communauté Européenne du Charbon et de l'Acier". Poumon Coeur. 16: 1145–1159.
  3. Cara, M; Hentz, P (1971). "Aidemémoire of spirographic practice for examining ventilatory function, 2nd edn". Industrial Health and Medicine Series. 11: 1–130.
  4. Pelligrino, R; Viegi, G; Bursaco, V; Crapo, RO; Burgos, F; Casaburi, R (2005). "Interpretive strategies for lung function tests". European Respiratory Journal. 26 (5): 948–68. doi:10.1183/09031936.05.00035205. PMID 16264058.
  5. "CDC - NIOSH Publications and Products - NIOSH Spirometry Training Guide (2004-154c)". cdc.gov. December 2003. Retrieved 2017-04-14.

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • ലണ്ടി ബ്ര un ൺ, ബ്രീത്തിങ് റേസ് ഇന്റൂ ദി മെഷീൻ: പ്ദി സർപ്രൈസ് കരിയർ ഓഫ് ദി സ്പൈറോമീറ്റർ ഫ്രം പ്ലാന്റേഷൻ ജെനക്റ്റിക്സ്. മിനിയാപൊളിസ്, MN: യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട പ്രസ്സ്, 2014.
"https://ml.wikipedia.org/w/index.php?title=സ്പൈറോമീറ്റർ&oldid=3569804" എന്ന താളിൽനിന്ന് ശേഖരിച്ചത്