അമേരിക്കൻ ഐക്യനാടുകളിലെ നെവാഡ സംസ്ഥാനത്തുള്ള വാഷൂ കൌണ്ടിയിലെ ഒരു പട്ടണമാണ് സ്പാർക്സ് . 1904-ൽ സ്ഥാപിക്കപ്പെട്ട ഈ പട്ടണം 1905 മാർച്ച് 15 ന് സംയോജിപ്പിക്കപ്പെട്ടു. റെനോ പട്ടണത്തിൻറെ കിഴക്കു ഭാഗത്തായിട്ടാണ് ഈ പട്ടണത്തിൻറെ സ്ഥാനം. 2010 ലെ യു.എസ്. സെൻസസ് അനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ 90,264 ആയിരുന്നു.[1]   നെവാഡ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനങ്ങൾ പാർക്കുന്ന അഞ്ചാമത്തെ പട്ടണമാണിത്.

Sparks, Nevada
Victorian Square in Sparks
Victorian Square in Sparks
Nickname(s): 
The Rail City, City Of Promise
Motto(s): 
"It's Happening Here!"
Location in Washoe county
Location in Washoe county
Coordinates: 39°33′16″N 119°44′8″W / 39.55444°N 119.73556°W / 39.55444; -119.73556
Country United States
State Nevada
CountyWashoe
Founded1904
IncorporatedMarch 15, 1905
നാമഹേതുJohn Sparks
ഭരണസമ്പ്രദായം
 • MayorGeno Martini (R)
വിസ്തീർണ്ണം
 • ആകെ93.0 ച.കി.മീ.(35.9 ച മൈ)
 • ഭൂമി92.6 ച.കി.മീ.(35.8 ച മൈ)
 • ജലം0.4 ച.കി.മീ.(0.2 ച മൈ)
ഉയരം
1,345 മീ(4,413 അടി)
ജനസംഖ്യ
 (2010)
 • ആകെ90,264
 • ജനസാന്ദ്രത970/ച.കി.മീ.(2,500/ച മൈ)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
89431–89436
ഏരിയ കോഡ്775
FIPS code32-68400
GNIS feature ID0856391
Interstates
Major State Routes
WaterwaysTruckee River
Public transitRegional Transportation Commission
വെബ്സൈറ്റ്cityofsparks.us
Reference no.88

ചരിത്രം

തിരുത്തുക

ആദ്യകാല ചരിത്രമനുസരിച്ച് ഇന്നത്തെ സ്പാർക്സ് പ്രദേശം നിലനിന്നിരുന്നിടത്ത് വാഷൂ ജനങ്ങളാണ് അധിവസിച്ചിരുന്നത്. 1850 കളിലാണ് യൂറോ-അമേരിക്കൻ കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടുതുടങ്ങിയത്. 1904 ൽ സതേൺ പസഫിക റെയിൽ റോഡിൻറെ സ്വിച്ച് യാർഡും അറ്റകുറ്റപ്പണികൾക്കായി ഒരു പണിശാലയും സ്ഥാപിക്കപ്പെടുന്നതു വരെ ഈ മേഖലയിൽ ജനസാന്ദ്രത വളരെ കുറവായിരുന്നു. ഈ മേഖലയിൽ ഉയർന്നു വന്നുകൊണ്ടിരുന്ന പട്ടണം ഇ.എച്ച്. ഹാരിമാൻ  സതേൺ പസഫിക്കിൻറെ പ്രസിഡൻറായിരുന്നപ്പോൾ  ഹാരിമാൻ ടൌൺ എന്നറിയപ്പെട്ടിരുന്നു.  എന്നാൽ ജോൺ സ്പാർക്ക്സ്  നെവാഡ ഗവർണ്ണറായിരുന്നപ്പോൾ പട്ടണത്തിന്റെ പേരു വളരെപ്പെട്ടെന്ന് സ്പാർക്ക് എന്നായി പുനർനാമകരണം ചെയ്യപ്പെട്ടു.[2][3]

  1. "Geographic Identifiers: 2010 Demographic Profile Data (G001): Sparks city, Nevada". U.S. Census Bureau, American Factfinder. Retrieved January 16, 2013.
  2. Toll, David W. (October 2002). The Complete Nevada Traveler: The Affectionate and Intimately Detailed Guidebook to the Most Interesting State in America. Reno: University of Nevada Press. pp. 68–69. ISBN 978-0-940936-12-6.[പ്രവർത്തിക്കാത്ത കണ്ണി]
  3. Myrick, David F. (2007). Railroads of Nevada and Eastern California: The southern roads. Reno: University of Nevada Press. p. 868. ISBN 978-0-87417-194-5.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സ്പാർക്സ്&oldid=3837759" എന്ന താളിൽനിന്ന് ശേഖരിച്ചത്