സ്നേഹലത റെഡ്ഡി
സ്നേഹലത റെഡ്ഡി (Snehalata Reddy) (1932 – 20 January 1977) കന്നഡ തിയേറ്ററുകൾ, കന്നഡ സിനിമ, തെലുങ്ക് സിനിമ, തെലുങ്ക് തിയേറ്റർ എന്നിവയിൽ പ്രശസ്തനായ ഒരു അഭിനേത്രിയും നിർമാതാവുമായിരുന്നു. ഒരു സാമൂഹിക പ്രവർത്തക എന്ന നിലയിൽ, അവർ ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലത്ത് തടവിലായിരുന്നു. 1960 കളിൽ അവർ മദ്രാസ് പ്ലേയേഴ്സിന്റെ സഹസ്ഥാപകയും അവിസ്മരണീയമായ പ്രൊഡക്ഷൻസ് സംഘടിപ്പിച്ച അമച്വർ ഗ്രൂപ്പ് നിർമ്മിക്കുകയും ഡൗഗ്ലസ് അൾഗർ സംവിധാനവും ചെയ്ത ഇബ്സൻസ് പീർ ഗ്യന്റ്നു പുറമെ ട്വിൻഫ്ത്ത് നൈറ്റ് ആൻഡ് ടെന്നസി, വില്യംസ് നൈറ്റ് ഓഫ് ദി ഇഗ്വാന, എന്നിവയും പീറ്റർ കോ സംവിധാനം ചെയ്തിലും കൂടാതെ, എ വ്യൂ ഫ്രം ദ ബ്രിഡ്ജ്, ദ ഹൗസ് ഓഫ് ബെർണാഡാ അൽബ തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചിരുന്നു. [1]2003 ൽ ശ്രീ അരബിന്ദോയുടെ ക്ലാസിക് ആയ സാവിത്രിയെ അടിസ്ഥാനമാക്കിയുള്ള നാടകമായ 'ദ ഹൗർ ഓഫ് ഗോഡ്' എന്നതിൽ അവരുടെ ഭർത്താവ് പട്ടാഭിരാമ റെഡ്ഡി അവതരിപ്പിച്ചു. പ്രണയത്തിനുവേണ്ടി മരണത്തെ വെല്ലുവിളിച്ച പൌരാണിക ശക്തിയുള്ള സ്ത്രീയായാണ് സ്തഹാലത റെഡ്ഡി അവതരിപ്പിച്ചത്.
Snehalatha Reddy | |
---|---|
ജനനം | 1932 Andhra Pradesh, India |
മരണം | 20 ജനുവരി 1977 | (പ്രായം 44–45)
ദേശീയത | Indian |
തൊഴിൽ | Actress, Writer, Producer, Director, Social Activist |
അറിയപ്പെടുന്നത് | Samskara, Imprisonment during Emergency |
ജീവിതപങ്കാളി(കൾ) | Pattabhirama Reddy Tikkavarapu |
കുട്ടികൾ | Nandana Reddy, Konarak Reddy |
ബന്ധുക്കൾ | Ramana Reddy T. Subbarami Reddy |
സ്വകാര്യ ജീവിതം
തിരുത്തുകസ്നേഹലത പ്രശസ്ത സംവിധായകനായ പട്ടാഭിരാമ റെഡ്ഡിയെ വിവാഹം ചെയ്തു. 1970- ൽ ദേശീയ അവാർഡ് കരസ്ഥമാക്കിയ കന്നഡ ചിത്രം സംസ്കരയിലും അഭിനയിച്ചിരുന്നു. പിന്നീട് അഭിനയിച്ച സോണി കൻസാരി എന്ന സിനിമ അവരുടെ മരണശേഷം 1977 ലാണ് പുറത്തിറങ്ങിയത്. [2][3][3][4]
സ്നേഹലതയും ഭർത്താവും എമർജൻസി വിരുദ്ധ പ്രസ്ഥാനത്തിൽ പങ്കെടുത്തു. 1976 മെയ് 2 ന് അറസ്റ്റ് ചെയ്യപ്പെട്ട സ്നേഹലത ജോർജ് ഫെർണാണ്ടസിന്റെ അടുത്ത സുഹൃത്തായിരുന്നു.[5][6]സ്നേഹലത ബറോഡ ഡൈനാമിറ്റ് കേസിലെ ഭാഗമായി അറസ്റ്റിലായിരുന്നു. എന്നാൽ ജോർജ് ഫെർണാണ്ടസും മറ്റ് പലരും ഈ കേസിൽ കുറ്റാരോപിതരായിരുന്നപ്പോൾ, സ്നേഹലതയുടെ പേര് ഫൈനൽ കുറ്റപത്രത്തിൽ ഇല്ലായിരുന്നു.
അവലംബം
തിരുത്തുക- ↑ Aditi De (Dec 1, 2003). "A Savitri for Sneha". The Hindu. Retrieved July 2, 2016.
- ↑ Aditi De (Dec 1, 2003). "A Savitri for Sneha". The Hindu. Archived from the original on 2004-03-31. Retrieved July 2, 2016.
- ↑ 3.0 3.1 "Snehalata Reddy".
- ↑ "In the Hour of God: Play in tribute to Snehalata Reddy at Chowdaiah Memorial Hall, Bangalore".
- ↑ Ramachandra Guha (2011). India After Gandhi: The History of the World's Largest Democracy. p. 506. ISBN 0330540203.
- ↑ "Snehalata Reddy - churumuri".