സ്നേഹപൂർവ്വം പനച്ചി
ജോസ് പനച്ചിപ്പുറം രചിച്ച ഗ്രന്ഥമാണ് സ്നേഹപൂർവ്വം പനച്ചി. ഹാസ്യസാഹിത്യത്തിനുള്ള 2003-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [2][3]
കർത്താവ് | ജോസ് പനച്ചിപ്പുറം |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്സ് |
പ്രസിദ്ധീകരിച്ച തിയതി | 2002 നവംബർ 30 [1] |
ഏടുകൾ | 124 |
"സമൂഹത്തിന്റെ, രാഷ്‌ട്രവ്യവഹാരത്തിന്റെ, വ്യക്തിദൗർബല്യത്തിന്റെ നേരെ സൗമ്യമായ വിമർശനം നടത്തി ആ ദൗർബല്യം കാണിച്ച വ്യക്തിയെപ്പോലും വേദനിപ്പിക്കാതെ ഹാസ്യരചന നിർവഹിക്കാൻ പനച്ചിപ്പുറത്തിന് വൈദഗ്‌ധ്യമുണ്ട് എന്ന സത്യത്തിന് ഈ ഗ്രന്ഥം നിദർശകമായിരിക്കുന്നു." എന്ന് എം. കൃഷ്ണൻ നായർ ഈ പുസ്തകത്തിന്റെ അവതാരികയിൽ പരാമർശിക്കുന്നുണ്ട്. [4]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-07. Retrieved 2012-07-31.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-31.
- ↑ ഹാസ്യസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
- ↑ http://www.puzha.com/malayalam/bookstore/content/books/html/utf8/2787.html[പ്രവർത്തിക്കാത്ത കണ്ണി]