സ്ത്രീ വന്ധ്യംകരണം
ട്യൂബുൾ ലിഗേഷൻ / ട്യൂബക്ടമി (സ്ത്രീ വന്ധ്യംകരണം) സ്ത്രീയുടെ ഫെല്ലോപിയൻ ട്യൂബ് ശസ്ത്രക്രിയ വഴി ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. ഫെല്ല്യോപ്യൻ ട്യൂബ് അഥവാ അണ്ഡവാഹിനിക്കുഴൽ തടസപ്പെടുത്തുന്നതോടെ അണ്ഡത്തിന് ഓവറിയിൽ നിന്നും ബീജസങ്കലനത്തിന് സാധിക്കാതെ വരുന്നു. ഇത് സ്ത്രീ ഗർഭിണി ആകുന്നത് തടയുന്നു. ശരിയായ രീതിയിൽ നടത്തിയാൽ സ്ത്രീ വന്ധ്യംകരണം വളരെ ഫലപ്രദമായ ഒരു ഗർഭ നിരോധന മാർഗമാണ്. ട്യൂബൽ ലിഗേഷൻ വന്ധ്യംകരണത്തിന്റെയും ജനന നിയന്ത്രണത്തിന്റെയും സ്ഥിരമായ ഒരു രീതിയായി കണക്കാക്കപ്പെടുന്നു.
ട്യൂബക്ടമി ചെയ്ത ശേഷം വീണ്ടും കുട്ടികൾ വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഫെല്ലോപിയൻ ട്യൂബുകൾ വീണ്ടും കൂട്ടിച്ചേർക്കാനും സാധിക്കും. ലാപ്‌റോസ്‌കോപിയിലൂടെയും ട്യൂബക്ടമി ചെയ്യാം. സിസേറിയനിലൂടെയാണ് കുഞ്ഞു പിറക്കുന്നതെങ്കിൽ സിസേറിയന്റെ കൂടെത്തന്നെ ഇത് ചെയ്യാൻ സാധിക്കും. ഇതിനെ പി.പി.എസ് ശസ്ത്രക്രിയ എന്ന് വിളിക്കുന്നു. പ്രസവത്തിനു സിസേറിയൻ ശസ്ത്രക്രിയ ചെയ്യുന്നവർക്ക് ഇത് ഏറെ സൗകര്യപ്രദമാണ്.