പി.പി.എസ് ശസ്ത്രക്രിയ
സ്ത്രീകളിൽ പ്രസവത്തെ തുടർന്നു നടത്തുന്ന ഗർഭനിരോധന ശസ്ത്രക്രിയകൾക്കാണ് പി.പി.എസ് (ഇംഗ്ലീഷ്: post partum sterilization) എന്നു പറയുന്നത്. സാധാരണയായി ചെയ്യാറുള്ളത് ഫലോപ്പിയൻ ട്യൂബുകളുടെ ബന്ധനമായതിനാൽ പി.പി.എസുകളി്ൽ ഏറെയും ട്യൂബൽ ലിഗേഷൻ(tubal ligation) എന്ന സാങ്കേതിക നാമത്തിലാണ് അറിയപ്പെടുന്നത്.
എന്തുകൊണ്ട് പ്രസവത്തോട് അനുബന്ധിച്ച് ചെയ്യുന്നു
തിരുത്തുകപ്രസവാനന്തരം ഫലോപ്പിയൻ ട്യൂബുകളും , വികസിത ഗർഭപാത്രവും പൊക്കിളിനടിയിൽ തന്നെ എളുപ്പം എത്താവുന്ന നിലയിൽ തന്നെ ഉണ്ടാവും..കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ഗർഭപാത്രം ഗർഭപൂർവ്വാവ്സ്ഥ പ്രാപിക്കും അതിനു മുമ്പായി ലിഗെഷൻ (ഫലൊപിയൻ ട്യുബിൽ കുടുക്കിടൽ) ചെയ്യുകയാണ് അഭികാമ്യം. പ്രസവം സിസേറിയൻ വഴിയാണെങ്കിൽ കുഞ്ഞിനെ പുറത്തെടുത്തയുടൻ തന്നെ ഇത് നിർവ്വഹിക്കുന്നു.
അനസ്തീഷ്യ
തിരുത്തുകപൂർണമയക്കത്തിലോ (general anaesthesia), ഭാഗിക മരവിപ്പിലോ (regional anaesthesia), തൽസ്ഥാന മരവിപ്പോ (local anesthesia) ഉചിതംപോലെ ഇതിനായി ഉപയോഗിച്ചു വരുന്നു.
പ്രക്രിയ
തിരുത്തുകപൊക്കിളിനടിയിലായി ഒരു ചെറിയ മുറിവുണ്ടാക്കി അതിലൂടെ ഫലോപ്പിയൻ ട്യൂബ് ഉയർത്തി, അവ മുറിച്ചു, രണ്ട് കഷണങ്ങളിലും പ്രത്യേകം നൂൽകെട്ടിട്ട് അവ തിരികെവെച്ച് മുറിവ് തുന്നുന്നു. സിസേറിയൻ ശസ്ത്രക്രിയയോടനുബന്ധിച്ച് ചെയ്യുന്ന പി.പി.എസി നു അധിക മുറിവുണ്ടാക്കേണ്ടതല്ല. കേവലം അരമണിക്കൂർ നീണ്ടു നിൽക്കുന്ന ശസ്ത്രക്രിയയാണിത്.
സങ്കീർണതകൾ
തിരുത്തുകമറ്റേതൊരു ശസ്ത്രക്രിയ പോലെ തന്നെ അണുബാധ, അപ്രതീക്ഷിത അമിത രക്ത സ്രാവം, അനസ്തീഷ്യയുടെ സങ്കീർണ്ണതകൾ എന്നിവ ഈ ക്രിയക്കും ഉണ്ടായേക്കാമെങ്കിലും ഏറെ സുരക്ഷിതവും വ്യാപകമായി ചെയ്തുവരന്നതുമായ ഒന്നാണ് റ്റ്യൂബൽ ലെഗേഷൻ.
അവലംബം
തിരുത്തുകThe American College of Obstetricians and Gynecologists[പ്രവർത്തിക്കാത്ത കണ്ണി]