സ്ത്രീകളുടെ വളർച്ച അനിവാര്യം


1980കൾക്ക് ശേഷം ശക്തമായിവന്ന പ്രത്യയശാസ്ത്രപരമായ സംഘടിത ഇടതുപക്ഷഅധീശത്വത്തിനെതിരെ പൗര സമൂഹവും മധ്യവർഗവും ഇടപെടുവാൻ തുടങ്ങി. ശക്തമായ ഇടതുപക്ഷ തൊഴിലാളി സംഘടനകളിൽ നിന്നും സ്ഥൂല സംഘടനകളിൽ നിന്നും അനവധി സ്ത്രീകൾ പുറത്തുവരികയും കൂടുതൽ മെച്ചപ്പെട്ട സ്വതന്ത്ര്യമുള്ള വേദികളിലേക്ക് എത്തുകയും ചെയ്തു. അതോടൊപ്പം സമൂഹത്തിൽ പ്രധാനമായ മറ്റു മാറ്റങ്ങൾ കൂടി നടന്നു. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ പുതിയ തരത്തിൽ സംഘടിതരാകുകയും അവരുടെ ദൃശ്യത കൂടുതൽ രാഷ്ട്രീയ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു. മുഖ്യധാരാ രാഷ്ട്രീയ പാര്ടികളുടേതല്ലാതെ ഒരു പുതിയ രാഷ്ട്രീയ പോരാട്ടങ്ങളുടെ മുഖം കേരളത്തിൽ ഉയർന്നു വന്നു. ഈ ചൂണ്ടികാണിച്ച ഘടകങ്ങൾ കേരളത്തിൽ 1980 കൾക്ക് ശേഷം ഉയർന്നുവന്ന പുതിയ സ്ത്രീ പക്ഷ ധാരകൾ എന്നിവ ചേർന്നതായിരുന്നു കേരളത്തിലെ ഈ പുതിയ പൗരസമൂഹം. ഇവ തമ്മിൽ ബന്ധമുണ്ടായിരുന്നില്ല എന്ന് ധരിക്കുന്നത് തെറ്റായിരിക്കും. മറിച്ച്‌ ഈ മുന്നേറ്റങ്ങളിലേക്ക് ഉയർന്നു വന്ന സ്ത്രീകൾ പല വൈവിധ്യങ്ങളായി വികസിച്ച ഈ രാഷ്ട്രീയ വേദികളിൽ പല രീതികളിൽ ഭാഗഭാക്കാകുകയും ചെയ്തു.

1980കൾക്ക് മുൻപ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലേക്ക് സ്ത്രീകളുടേതായി ഉണ്ടായ ഒഴുക്ക് ആദ്യകാലങ്ങളിൽ രാഷ്ട്രീയവത്കരത്തിന്റെ ഭാഗമായിട്ടുണ്ടായിരുന്നതല്ല എങ്കിൽ കൂടിയും, 1980കൾക്ക് ശേഷം ഈ സ്ത്രീകൾക്ക് ഫെമിനിസത്തിൽ ഉണ്ടായ താല്പര്യം സ്ത്രീകളുടേതായ പ്രശ്നങ്ങൾ ഉയർത്തികൊണ്ടുവരാൻ കാരണമായി. പരിഷത്തിൽ അവർ നേടിയെടുത്ത ദൃശ്യത കേവലമായ ഒരു തുടർച്ചയായിരുന്നില്ല അത് അവർ ബോധ്യപെടുത്തിയെടുത്തായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ സാര്വലൗകികമായ രാഷ്ട്രീയ പൊതു പ്രവർത്തനമായിട്ടല്ല അക്കാലത്തു സമൂഹം കണ്ടത്. ഇത്തരം പ്രവർത്തനങ്ങളെ പൗരസമൂഹത്തിന്റെ ഭാഗമായുണ്ടായ “വികസന”പ്രവർത്തനങ്ങളായിട്ടാണ് പൊതുസമൂഹം വിലയിരുത്തിയത്. എന്നാൽ സ്ത്രീകളെ സംബന്ധിച്ച് "പൊതുപ്രവർത്തനം - social work" എന്നത് അപ്പോഴും -സൊസൈറ്റി ലേഡി- എന്ന അധിക്ഷേപപരമായ വാക്കുമായി ബന്ധപെട്ടാണ് നിലനിന്നത്. സൊസൈറ്റി ലേഡി എന്ന പ്രയോഗം വരേണ്യരായ സ്ത്രീകളുടെ പരോപകാരപ്രവർത്തനങ്ങളെ സ്ത്രീലോലുപത്വത്തിന്റെ ഒരു കേവലമായ കാരണം മാത്രമായി ചിത്രീകരിച്ചിരുന്നു അവസ്ഥയായിരുന്നു. 1930 കളിൽ തന്നെ ആദ്യ തലമുറ സ്ത്രീ മുന്നേറ്റങ്ങളിലുള്ളവരെ അധിക്ഷേപിക്കാൻ ഫലിത പുസ്തകങ്ങൾ സൃഷ്ടിച്ചെടുത്തതാണ് ഇവ. അതിനുശേഷം ഇത്തരം പ്രയോഗം ഇടതുപക്ഷവും നടത്തി. വിമോചനസമരത്തിൽ പങ്കെടുത്ത സ്ത്രീകളെ ഇടതുപക്ഷ നേതാക്കൾ "കൊച്ചമ്മമാർ" എന്ന് അധിക്ഷേപിക്കുകയും ഇടതുപക്ഷത്തിന്റെ ശക്തമായ പൊതു ചർച്ചകളുടെ കാലഘട്ടത്തിൽ ദയാരഹിതമായി അപഹസിക്കുകയും ചെയ്തു. എന്നാൽ “വികസന പ്രവർത്തനങ്ങൾ” എന്ന സംജ്ഞക്ക് ഇത്തരത്തിലുള്ള കളങ്കങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കലാപ സമാനമായ പ്രക്ഷോഭങ്ങളുടെതിൽ നിന്നും വ്യത്യസ്തമായി വരേണ്യരായ വിദ്യാഭ്യാസ നേടിയ പൗരസമൂഹതന്റേതായ ഒരു സവിഷേതയാണ് സമൂഹത്തിൽ അതിനു ദൃശ്യത ലഭിച്ചത്.എന്തുതന്നെ ആയാലും അതിനു വനിതകളുടെയും വിദ്യഭ്യാസം നേടിയ മധ്യവർഗ്ഗ സ്ത്രീകളുടെയും ഈ ഇടപെടൽ പൗരസമൂഹത്തിൽ അവരുടേതായ കർത്തൃത്വവും ദൃശ്യതയും നേടിയെടുത്തു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ രൂഢമൂലമായ അഴിമതിയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളിലേക്ക് സ്ത്രീകളെ ആകർഷിച്ചിരുന്നു. കൂടുതൽ സ്വതന്ത്രവും സ്വീകാര്യവുമായ ഇടമായി ശാസ്ത്രസാഹിത്യ പരിഷത്ത് അവർക്ക് അനുഭവപെട്ടു. 1980 കൾക്ക് ശേഷം പരീക്ഷത്തിനകത്ത് ഉയർന്നു വന്ന സ്ത്രീ പ്രാതിനിധ്യം ചടുലമായി സാമൂഹിക മാറ്റത്തിന് ശ്രമിക്കുകയല്ല മറിച്ചു വളരെ പതുകെ സാമൂഹിക ഘടനയിൽ സാംസ്കാരികമായ ബോധ്യപ്പെടൽ നടത്തിയെടുത്തു പുരുഷാധിപത്യ സാമൂഹിക ഘടനയെ അപനിര്മിക്കുകയാണ് ചെയ്തത്.

സ്ത്രീകളുടെ രണ്ടാംകിട പൗരത്വത്തിനെതിരെ ഉയർന്നു വന്ന ഒരു പ്രതിഷേധമെന്ന നിലക്കല്ല പരീഷത്തിലേക്ക് സ്ത്രീകളെടേതായ ഒഴുക്കുണ്ടായത്. അത് 1990കളിൽ നടന്ന സമ്പൂർണ സാക്ഷരതയുമായി നടന്ന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ്. ആ പ്രവർത്തനങ്ങളിൽ ലിംഗപരമായ പ്രശനങ്ങൾ ഒരു പ്രധാന വിഷയമായിരുന്നില്ല. ഏകദേശം 18000 ത്തോളം വരുന്ന സ്ത്രീകൾ ഈ മുന്നേറ്റത്തിന്റെ പ്രവർത്തകരായി മാറി . 1990കളിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഈ പ്രവർത്തകരെ അഭിമുഖം ചെയ്ത മോണിക്ക ഏർവർ വ്യക്തമാക്കിയത് അക്കാലത്തു സ്ത്രീകളുടേതായ മുന്നേറ്റം പുരുഷന്മാരെക്കൂടി ഉള്പെടുത്തികൊണ്ട് വേണം എന്ന് സ്ത്രീകൾ പൊതുവിൽ ധരിച്ചിരുന്നു എന്നാണ്. അതോടൊപ്പം അത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വം അല്ലെന്നും എല്ലാ മേഖലകളിലും ലിംഗസമത്വത്തെക്കുറിച്ചുള്ള ചർച്ചകൾ ഉയർത്തികൊണ്ടുവരേണ്ടതുണ്ട് എന്നും അവർക്ക് ധാരണയുണ്ടായിരുന്നു. ചില സമയങ്ങളിൽ സ്ത്രീ പക്ഷ വാദം സംഘടിതമായ താല്പര്യമായിപരിഗണിക്കാതെ അത് പൊതുതാത്പര്യമായി കാണേണ്ടതുണ്ട് എന്നും അക്കാലത്തു ലിംഗസംബന്ധമായ ചർച്ചകളിൽ ഈ വിഭാഗത്തിൽ നിന്നുള്ള സ്ത്രീകൾ കരുതി. ചില സമയങ്ങളിൽ സ്ത്രീ പക്ഷ വാദം ഒരു സംഘടിതതാല്പര്യമാണെന്നു വാദിക്കുന്നവർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും അത് അവരുടെ മുൻപ് സൂചിപ്പിച്ച അറിവാധികാരത്തെ സംബന്ധിച്ച വിശ്വാസം കൊണ്ടായിരുന്നു. സാക്ഷരത പ്രാവർത്തനങ്ങൾ സ്ത്രീകളെ വലിയ രീതിയിൽ സ്വാധീനിക്കുകയും സാക്ഷരതാ പ്രവർത്തനത്തിനുശേഷം അത് സമത എന്ന പ്രവർത്തനത്തിലേക്ക് നീക്കുകയും ചെയ്തു. അത് അധികാര വികേന്ദ്രീകരണത്തിന്റെ കാലത്തു പുതുതായി ഉണ്ടായ മെച്ചപ്പെട്ട തൊഴിലവസരങ്ങളെ വിദ്യാഭ്യസം നേടിയ സ്ത്രീകൾക്ക് ലഭ്യമാക്കാൻ സഹായിക്കുന്ന ഒരു പ്രവർത്തനമായിരുന്നു. എന്നിരുന്നാലും ശാസ്ത്ര സാഹിത്യ പരീഷത്തിന്റെയും AIDWA യുടെയും നയപരവും അപകടകരമല്ലാത്തതുമായ സ്ത്രീപക്ഷ ചിന്തകളും ലക്ഷ്യബോധങ്ങളും ഇടതുപക്ഷ പ്രവർത്തനങ്ങളായി ചരിത്രത്തിൽ അടയാളപ്പെടുത്തി.

മറ്റൊരു വികസന ഘട്ടം സ്വതന്ത്ര മത്സ്യത്തൊഴിലാളി സമൂഹത്തിലെയും SEWAയുടെയും മറ്റും രാഷ്ട്രീയവത്കരണമായിരുന്നു. കേരളത്തിലെ പാർശ്വത്കൃത സമൂഹങ്ങളിൽ ഒന്നായിരുന്നു മൽസ്യ തൊഴിലാളി സമൂഹവും. 1970ലെ പലിശകൊടുപ്പുകാർക്ക് എതിരെ നടത്തിയ പ്രതിരോധത്തിന് ശേഷം 1981ൽ യന്ത്രങ്ങളുപയോഗിച്ചു നടത്തുന്ന മൽസ്യബന്ധനത്തിനെതിരെ നിരോധനമേർപ്പെടുത്താൻ ഇവർ നടത്തിയ മുന്നേറ്റവും അക്കാലത്തെപ്രധാനമായവയായിരുന്നു. തുടർന്നു പള്ളിയുടെ നേതൃത്വത്തിൽ നടത്തിവന്ന പ്രതിഷേധങ്ങത്തിൽ നിന്നും നിരവധി ആളുകൾ പുറത്തുവരികയും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ(KSMTU) എന്ന സംഘടന നിലവിൽ വരികയും ചെയ്തു.സിസ്റ്റർ ഫിലോമിന മേരി, സിസ്റ്റർ ആലീസ് എന്നീ കന്യാസ്ത്രീകൾ സമരത്തിന് ഐക്യധാര്ട്യം പ്രഖ്യാപിച്ചുകൊണ്ട് നിരാഹാരം ഇരിക്കുകയും ചെയ്തു. 1979-80 കളിൽ മത്സ്യ തൊഴിലാളി സ്ത്രീകൾ വില്പനക്കായുള്ള മീൻ കൊണ്ടുപോകാൻ പൊതു ഗതാഗത സംവിധാങ്ങൾ ഉപയോഗിക്കാൻ വേണ്ടി സമരം ചെയ്തിട്ടുണ്ട്. ശക്തരായ പുരുഷ മത്സ്യ വില്പനക്കെതിരെയും നികുതി പിരിവുകാർക്കെതിരെയും അവർ പോരാടി.

1980 അവസാനത്തോട് കൂടി അനൗദ്യോഗികമായ തീരദേശ മഹിളാ വേദി (coastal woman front) എന്ന സംഘടന നിലവിൽ വരുകയും ശക്തി പ്രാപിക്കുകയും ചെയ്തു. കേരളം അക്കാലം വരെ കനത്ത തരത്തിലുള്ള വ്യത്യസ്തമായ ഒരു സ്ത്രീ മുന്നേറ്റമായിരുന്നു ഇവ. ഇർവിൻ ഇതിനെക്കുറിച്ചു പറഞ്ഞത് അവർ സ്ത്രീത്വവത്കരിക്കപ്പെടാത്തവരായിരുന്നു എന്നാണ്. അവർ പുതിയ സാമൂഹിക നിയന്ത്രണങ്ങളിൽ നിന്നും പൂർണമായും സ്വാതന്ത്രരായിരുന്നു എന്നല്ല മറിച്ചു അവരുടെ രാഷ്ട്രീയ പ്രവർത്തന മേഖലയെ നിയന്ത്രിക്കുവാനുള്ള പുരുഷ നേതൃത്വത്തിന്റെ ശ്രമങ്ങളെ അവർ പ്രതിരോധിച്ചിരുന്നു എന്നതാണ് കാര്യം. അവരുടെ രാഷ്ട്രീയ നീക്കങ്ങൾ ആദ്യകാല കമ്മ്യൂണിസ്റ് മുന്നേറ്റങ്ങളിലെ സ്ത്രീകളുടേതിന് തുല്യമായിരുന്നു. 1980 കൾക്ക് ശേഷം രൂപപ്പെട്ട ഫെമിനിസ്റ്റ് മുന്നേറ്റങ്ങൾ രാഷ്ട്രീയ രംഗത്തെ നേതൃത്വങ്ങളിൽ ഉള്ള സ്ത്രീകളുമായി അധികാരത്തെക്കുറിച്ചു വ്യത്യസ്‌തമായ അഭിപ്രായമാണ് പങ്കുവച്ചത്. രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി അധികാരത്തെ അവർ വളരെ പ്രധാനമായിട്ടാണ് കണ്ടത്. സ്ത്രീകളുടെ ഐക്യപ്പെട്ട മുന്നേറ്റത്തിലൂടെ സംഘടിതമായ അധികാരം നേടിയെടുത്ത തലമുറയെ അവർ പ്രധാനപെട്ടതായി കണ്ടു. ഈ കാലഘട്ടത്തിലെ മുന്നേറ്റങ്ങൾ കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളുടെ തന്നെ ഏറ്റവും പ്രധാനമായ ഒന്നായിട്ടാണ് പരിഗണിക്കേണ്ടത്.