സ്ട്രൈക്‌നസ് ഇലക്ട്രി
ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് വംശമറ്റുപോയ ഒരു സസ്യമാണ് സ്ട്രൈക്‌നസ് ഇലക്ട്രി.(ശാസ്ത്രീയനാമം: Strychnos electri). കാഞ്ഞിരത്തിന്റെ ജനുസിൽപ്പെട്ട ഈ സസ്യവും മാരകവിഷമായ സ്‌ട്രൈക്ക്‌നൈൻ (strychnine) ഉൽപ്പാദിപ്പിക്കുന്നതാണ്. ഓറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ 1986 -ൽ ശേഖരിച്ച 500 -ഓളം ഫോസിലുകളിൽ പഠനം നടത്തുമ്പോഴാണ് ആംബറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഈ പൂവിനെയും കണ്ടത്.[1] മൂന്നുകോടി വർഷങ്ങൾക്കു മുൻപ് ആംബറിനുള്ളിൽ കുടുങ്ങിയ ഈ പൂവ് ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഒരു ആംബർ ഖനിയിൽ നിന്നാണ് കണ്ടെത്തിയത്.[2]
സ്ട്രൈക്‌നസ് ഇലക്ട്രി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. electri
|
Binomial name | |
Strychnos electri |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-16. Retrieved 2016-02-16.
- ↑ https://www.theguardian.com/science/2016/feb/15/fossilised-flower-beautiful-deadly-new-to-science-strychnos-electri
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Strychnos electri എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Strychnos electri എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.