കേരളത്തിൽ നിന്നുള്ള ഒരു ഹിപ്-ഹോപ്‌ സംഘമാണ് സ്ട്രീറ്റ് അക്കാദമിക്സ്[അവലംബം ആവശ്യമാണ്]. ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകൾ സംയോജിപ്പിച്ച ഗാനങ്ങൾ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയരായ റാപ്പ് ഗായകരുടെ ശ്രമഫലമാണ് ഈ കൂട്ടായ്മ. കണ്ടെമ്പററി വിഷയങ്ങൾക്ക്‌ പുറമേ സാമൂഹികപ്രസക്തിയുള്ള സംഭവവികാസങ്ങളും ഇവരുടെ ഗാനങ്ങൾക്ക് പ്രമേയമാവുന്നു[അവലംബം ആവശ്യമാണ്]. ചലച്ചിത്ര സംവിധായകനായ മുഹ്സിൻ പരാരിയുടെ നേതൃത്വത്തിൽ നടത്തുന്ന സംഗീത കൂട്ടായ്മ്മയായ "മാപ്പിള ലഹള"യുമായ്‌ സഹകരിച് പുറത്തിറക്കിയ നേറ്റീവ് ബാപ്പ ഉൾപ്പെടെയുള്ള ഗാനങ്ങൾ‍, മാമുക്കോയ, ബിജിബാൽ തുടങ്ങിയവരുടെ സാനിധ്യവും, സമകാലിക വിഷയങ്ങളുടെ അവതരരണവും കൊണ്ട് ചർച്ചാവിഷയമായി. മലയാളം റാപ്പ് ആദ്യമായി അതിൻറെ പൂർണ്ണതയിൽ അവതരിപ്പിച്ച ഈ സംഘം[അവലംബം ആവശ്യമാണ്], ഇന്ത്യൻ ഹിപ്-ഹോപ്‌ സംഗീത ശാഖയിൽ പ്രാദേശികത കൊണ്ടുവരുന്നതിൽ പങ്കുവഹിച്ച കൂട്ടായ്മ്മകളിൽ ഒന്നാണ്[അവലംബം ആവശ്യമാണ്].

സ്ട്രീറ്റ് അക്കാദമിക്സ്
Street Academics at The Humming Tree, Bangalore 2017
Street Academics at The Humming Tree, Bangalore 2017
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംകേരളം, ഇന്ത്യ
വിഭാഗങ്ങൾറാപ്പ്, ഹിപ് ഹോപ്‌
ഉപകരണ(ങ്ങൾ)വോക്കൽസ്, സാമ്പ്ലർ, ഡ്രം മെഷീൻ, സിന്തസൈസർ, ടേൺടേബിൾസ്.
വർഷങ്ങളായി സജീവം1999–തുടരുന്നു

അംഗങ്ങൾ തിരുത്തുക

  • ആർ. ജെ. വി. ഏണസ്റ്റോ (പകർച്ചവ്യാധി) - റാപ്പർ, ഗാനരചയിതാവ്‌, സംഗീതസംവിധായകൻ, ഗ്രാഫിറ്റി ആർടിസ്റ്റ്
  • ഡോ. ഹാരിസ്‌ സലീം (മാപ്ല) - റാപ്പർ, ഗാനരചയിതാവ്
  • അംജദ്‌ നദീം (അസുരൻ) - റാപ്പർ, ഗാനരചയിതാവ്, ഗായകൻ
  • അഭിമന്യു രാമൻ (എർത്ത്‌ഗ്രൈം) - റാപ്പർ, ഗാനരചയിതാവ്‌, സംഗീതസംവിധായകൻ
  • വിവേക്‌ രാധാകൃഷ്ണൻ (വേക്) - ഡി.ജെ., സംഗീതസംവിധായകൻ, മാനേജർ, ഗായകൻ