മലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ ഹിപ്പ് ഹോപ്പ് സംഗീത വീഡിയോ ആൽബമാണ് നേറ്റീവ് ബാപ്പ. മാപ്പിള ലഹള എന്ന മ്യൂസിക് ബാൻഡിന്റെ ബാനറിൽ നിർമിച്ച ഈ സംഗീത വീഡിയോ സംവിധാനം ചെയ്തത് മുഹ്സിൻ പാരാരിയാണ്. ഗാനരചന നിർവഹിച്ചിരിക്കുന്നത് മുഹ്‌സിൻ പരാരിയും ഹാരിസുമാണ്. ഹാരിസ് തന്നെയാണ് പശ്ചാത്തല ഗാനം ആലപിച്ചതും. തീവ്രവാദിയാക്കി മുദ്രകുത്തപ്പെട്ട സ്വന്തം മകനെകുറിച്ച് ഒരു മലപ്പുറത്തെ ഒരു നാടൻ ബാപ്പ പറയുന്ന കാര്യങ്ങളാണ് ഇതിന്റെ ഇതിവൃത്യം. നടൻ മാമുക്കോയയാണ് ബാപ്പയായി വേഷമിട്ടത്. സ്ട്രീറ്റ് അക്കാദമിക്സ് അംഗമായ റാപ്പർ ഹാരിസും വീഡിയോയിൽ മുഖ്യവേഷത്തിലുണ്ട്. സംഗീതത്തിന്റെ പതിവ് ചേരുവകളില്ലാതെ ഹിപ്പ് ഹോപ്പ് ശൈലിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ആൽബത്തിന് സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലും യൂട്യൂബിലും വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്.

പ്രമേയം

തിരുത്തുക

പൊളിറ്റിക്കൽ ഹിപ്പ്ഹോപ്പ് വിഭാഗത്തിൽ പെടുന്നതാണ് ഈ ഗാനം. ഇന്ന് ഇന്ത്യയിൽ മുസ്‌ലിങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ പ്രമേയമാക്കിയാണ് ആൽബം ഒരുക്കിയിരിക്കുന്നത്. തീവ്രവാദ-ഭീകരവാദ വേട്ടയുടെ ഇരയായിത്തീർന്ന യുവാവിന്റെ പിതാവ് നടത്തുന്ന ആത്മഗതങ്ങളാണ് റാപ്പിന്റെ അകമ്പടിയോടൊപ്പം നേറ്റീവ് ബാപ്പ അവതരിപ്പിക്കുന്നത്. രാജ്യദ്രോഹിയാണെങ്കിൽ മകന്റെ മയ്യത്ത് കാണണ്ട എന്ന മാതാവിന്റെ പ്രസ്താവനയാണ് ആൽബത്തിന്റെ പ്രധാന തന്തു.

2012 ഡിസംബർ 31ന് യൂട്യൂബിലാണ് നേറ്റീവ് ബാപ്പ റിലീസ് ചെയ്തത്. രണ്ടാഴ്ചകൊണ്ട് എഴുപതിനായിരത്തോളം പ്രേക്ഷകർ യൂട്യൂബിൽ നേറ്റീവ് ബാപ്പക്കുണ്ടായി.

നിരൂപക പ്രശംസ

തിരുത്തുക

വലിയ തോതിലുള്ള നിരൂപക പ്രശംസക്ക് നേറ്റീവ് ബാപ്പ അർഹമായി[1][2][3][4].

പുറം കണ്ണികൾ

തിരുത്തുക
  1. നേറ്റീവ് ബാപ്പ സംഗീതത്തിന്റെ പുതുവഴികൾ[പ്രവർത്തിക്കാത്ത കണ്ണി] പ്രബോധനം വാരിക 2013-01-23
  2. http://www.doolnews.com/native-bappa-and-hip-hope-music-with-its-politics-writes-jeevan-malayalam-article-284.html
  3. http://www.nalamidam.com/archives/17252
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-06-24.
"https://ml.wikipedia.org/w/index.php?title=നേറ്റീവ്_ബാപ്പ&oldid=3985889" എന്ന താളിൽനിന്ന് ശേഖരിച്ചത്