സ്ട്രിങ്ങ് സിദ്ധാന്തം
കണികാഭൗതികത്തിലെ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സിദ്ധാന്തമാണ് സ്ട്രിങ്ങ് സിദ്ധാന്തം. ക്വാണ്ടം സിദ്ധാന്തങ്ങളും സാമാന്യ ആപേക്ഷികതയും സംയോജിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ദൗത്യം. ഓരോ ക്വാർക്കുകൾ, ഇലക്ട്രോണുകൾ, ആറ്റങ്ങൾ എന്നിവയെല്ലാം ഏകതലത്തിലുള്ള സ്ട്രിങ്ങുകളുടെ കമ്പനങ്ങളുടെ ആകെത്തുകയായി കാണുകയാണ് ഇതിന്റെ അടിസ്ഥാനം. ഈ സ്ട്രിങ്ങുകൾക്ക് വീതിയോ ഉയരമോ ഉണ്ടായിരിക്കുകയില്ല. ഇവയുടെ വിവിധതരത്തിലുള്ള കമ്പനങ്ങളാണ് കണങ്ങൾക്ക് അവയുടെ വിവിധ സ്വഭാവങ്ങൾക്ക് കാരണമാകുന്നത്. ആദ്യത്തെ സ്ട്രിങ്ങ് മാതൃക ബോസോണുകളും ഫെർമിയോണുകളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ്. ഇത് ബോസോണുകളും ഫെർമിയോണുകളും തമ്മിലുള്ള സൂപ്പർ സമമിതിയെപ്പറ്റി വിവരിക്കുന്നു. സ്ട്രിങ്ങ് സിദ്ധാന്തങ്ങൾ നീളം, വീതി, ഉയരം, സമയം എന്നിവകൂടാതെ ദൃശ്യഗോചരമല്ലാത്ത മറ്റ് 11 മാനങ്ങളെപ്പറ്റി പ്രവചിക്കുന്നു[അവലംബം ആവശ്യമാണ്].
String theory | ||||||||
Superstring theory
| ||||||||