ഖരവസ്തുക്കളിൽ പ്രത്യേകിച്ച് ലോഹങ്ങളിലും അർദ്ധചാലകങ്ങളിലും ഇലക്ട്രോസ്റ്റാറ്റിക് സ്ക്രീനിംഗ് അല്ലെങ്കിൽ സ്ക്രീനിംഗ് പ്രഭാവം ഖരവസ്തുവിനുള്ളിലെ ഒരു അയോണിന്റെ വൈദ്യുതമണ്ഡലത്തിലും കൂളംബ് പൊട്ടൻഷ്യലിലും കുറവു വരുത്തുന്നു. ഷീൽഡിംഗ് പ്രഭാവത്താൽ ആറ്റത്തിനുള്ളിലേയോ അയോണിനുള്ളിലേയോ ന്യൂക്ലിയസ്സിന്റെ വൈദ്യുതപ്രഭാവത്തിൽ കുറവു വരുന്നതു പോലെ conducting solids കളിലെ അയോണുകളുടെ വൈദ്യുത മണ്ഡലങ്ങൾ conduction electrons ന്റെ ക്ലൗഡ് കൊണ്ട് വീണ്ടും കുറയുന്നു. സ്ക്രീൻഡ് കൂളംബ് പൊട്ടൻഷ്യലിനെ ഇങ്ങനെ സൂചിപ്പിക്കാം.[1]

ഇവിടെ Z എന്നത് അണുസംഖ്യയും, e എന്നത് ഇലമെന്ററി യൂണിറ്റ് ചാർജും, r എന്നത് അയോണിന്റെ അണുകേന്ദ്രത്തിലേക്കുള്ള ദൂരവും, q എന്നത് പൊട്ടൻഷ്യലിന്റെ വ്യാപ്തി നിർണ്ണയിക്കുന്ന screening parameterഉം ആണ്. solid-state physics [2] ലെ സൈദ്ധാന്തിക മാതൃകകളിൽ screening parameter q ഒരു പ്രധാനപങ്ക് വഹിക്കുന്നു. Yukawa potential പോലെയുള്ള സ്ക്രീൻഡ് ഇലക്ട്രോസ്റ്റാറ്റിക്ക് പൊട്ടൻഷ്യലിന് ഒരു ലളിതമായ Fourier transform ഉണ്ട്. അത് ഇങ്ങനെ സൂചിപ്പിക്കാം

ലോഹങ്ങളുമായി ബന്ധപ്പെട്ട ആന്തരആറ്റോമികബലത്തേയും phonon വികിരണത്തേയും സ്ക്രീൻഡ് പൊട്ടൻഷ്യൽ നിർണ്ണയിക്കുന്നു. സ്ക്രീൻഡ് പൊട്ടൻഷ്യൽ വിവിധതരം വസ്തുക്കളുടെ പ്രത്യേകിച്ച് pseudopotential models കളുമായി ബന്ധപ്പെട്ടവയുടെ electronic band structure കണക്കുകൂട്ടാൻ ഉപയോഗിക്കുന്നു.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. C. Kittel (1953–1976). Introduction to Solid State Physics. Wiley & Sons. ISBN 0-471-49024-5.
  2. W. Jones, N. H. March (1973). Theoretical Solid State Physics. Wiley and Sons - Dover Publications. ISBN 0-486-65015-4.
"https://ml.wikipedia.org/w/index.php?title=സ്ക്രീനിംഗ്_പ്രഭാവം&oldid=2245761" എന്ന താളിൽനിന്ന് ശേഖരിച്ചത്